HOME
DETAILS

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

  
September 14 2025 | 16:09 PM

youth attack grand father over dispute on compensation money in thiruvananthapuram

തിരുവനന്തപുരം: ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ക്ഷേത്ര പൂജാരിയെ ചെറുമകന്‍ കുത്തിക്കൊന്നു. 58കാരനായ രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേന്ദ്രന്‍ കാണിയുടെ മകളുടെ മകന്‍ സന്ദീപിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. 

ഞായറാഴ്ച്ച വൈകീട്ട് 5.30ഒടെയാണ് സംഭവം. സന്ദീപിന്റെ വീട്ടിലായിരുന്നു മുത്തശന്‍ നേരത്തെ താമസിച്ചിരുന്നത്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുത്തശിയുടെ പേരില്‍ ലഭിച്ച നഷ്ടപരിഹാര തുക ആവശ്യപ്പെട്ടാണ് മുത്തശനും സന്ദീപും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് നിഗമനം. കോടതി വിധിച്ച നഷ്ടപരിഹാര തുക നല്‍കാന്‍ ആവശ്യപ്പെട്ട് സന്ദീപ് നേരത്തെയും രാജേന്ദ്രന്‍ കാണിയെ നിര്‍ബന്ധിച്ചിരുന്നതായി പൊലിസ് പറഞ്ഞു. 

ശല്യം സഹിക്കാനാവാതെ രാജേന്ദ്രന്‍ കാണി വീട്ടില്‍ നിന്നിറങ്ങി ഇടിഞ്ഞാറില്‍ മുറിയെടുത്ത് താമസം മാറ്റി. ഇവിടെ എത്തിയും സന്ദീപ് ശല്യം തുടര്‍ന്നു. ഇന്ന് വൈകീട്ട് ക്ഷേത്രം തുറക്കാനെത്തിയപ്പോഴും മുത്തച്ഛനും സന്ദീപും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സന്ദീപ് മുത്തച്ഛനെ കത്തിയെടുത്ത് കുത്തി. ഇതോടെ രാജേന്ദ്രന്‍ കാണി അടുത്തുകണ്ട കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സന്ദീപ് മുത്തച്ഛനെ കടയ്ക്ക് പുറത്തെത്തിച്ച് വീണ്ടും കുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രന്‍ കാണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ പിടിച്ചുകെട്ടിയ സന്ദീപിനെ പിന്നീട് പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

youth stabbed grand father Dispute over compensation amount 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago
No Image

റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്‍; സ്ഥിരീകരിച്ച് റഷ്യ

International
  •  12 hours ago
No Image

'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി

National
  •  12 hours ago
No Image

അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്

uae
  •  13 hours ago
No Image

ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേ​ഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു

uae
  •  14 hours ago
No Image

അസമില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും

Kerala
  •  14 hours ago
No Image

'ഇസ്‌റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്‌ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു

Football
  •  14 hours ago
No Image

തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന

uae
  •  14 hours ago
No Image

ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് 

Kerala
  •  15 hours ago

No Image

'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്‌ക് ; ബ്രിട്ടന്‍ താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന

International
  •  17 hours ago
No Image

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  18 hours ago
No Image

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍

National
  •  19 hours ago
No Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

Kerala
  •  20 hours ago