
ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സഭകളുടെ രാജ്ഭവൻ മാർച്ച് ഇന്ന്

തിരുവനന്തപുരം: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകളുടെ രാജ്ഭവൻ മാർച്ച് ഇന്ന്. വൈകിട്ട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. അതിനിടെ, കന്യാസ്ത്രീകൾക്കെതിരേ എടുത്ത കേസ് പിൻവലിക്കാനും അവരെ വിട്ടയക്കാനും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം സംസ്ഥാനത്തുണ്ടാകുമെന്ന് കെ .എൽ .സി.എ സംസ്ഥാന സമിതി അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് വിവിധ ഇടവക കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തും.
അതേസമയം, കന്യാസ്ത്രീകൾക്കെതിരായ ഛത്തിസ്ഗഡിലെ അതിക്രമം സംഘ്പരിവാറിന്റെ തനിസ്വഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചത്. ക്രൈസ്തവ സമൂഹത്തിനെതിരായ സംഘ്പരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെയും സഹവർത്തിത്വത്തെയും സംഘ്പരിവാർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണം നടക്കുന്നത്. മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, ഛത്തിസ്ഗഡ് മുഖ്യമന്ത്രി അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായത്.
വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതയ്ക്ക് നിരന്തരം പരുക്കേൽപ്പിക്കാനാണ് സംഘ്പരിവാർ ശ്രമം. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിർത്തു തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
In protest against the arrest of nuns in Chhattisgarh, Christian churches will hold a Raj Bhavan march today. The march will begin in the evening from Raktasakshi Mandapam. Meanwhile, the K.L.C.A. state committee has warned that if the central government fails to withdraw the case against the nuns and release them, massive protests will erupt across the state. On August 3, protest events will be held at various parish centers. The protest will be led by state president Adv. Sherry J. Thomas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്
International
• 3 days ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 3 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 3 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• 3 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 3 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 3 days ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• 3 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 3 days ago
നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 3 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 3 days ago
മാലിന്യ സംസ്കരണക്കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
Kerala
• 3 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 3 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 3 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 3 days ago