
കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ദുര്‍ഗ് സെഷന്‍സ് കോടതിക്ക് പുറത്ത് ശക്തമായ പ്രതിഷേധമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹിന്ദുത്വവാദികള്‍ നടത്തിയത്. സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗം ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ സ്ത്രീകളും യുവാക്കളും അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ജയ്ശ്രീറാം മുഴക്കിയുള്ള പ്രതിഷേധത്തിനിടെ ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇവര്‍ ആവശ്യമുയര്‍ത്തുന്നു. വിധി വന്നതിന് പിന്നാലെ കോടതിക്ക് പുറത്ത് ഹിന്ദുത്വരുടെ ആഹ്ലാദപ്രകടനവും അരങ്ങേറി.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതിയും തള്ളുകയാണുണ്ടായത്. ഇതോടെ കന്യാസ്ത്രീകള്‍ ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെ തുടരും. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് ഹരജി തള്ളിയത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകളാണെന്നും അത് പരിഗണിക്കാന്‍അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയെന്നാണ് സൂചന. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും ഉള്‍പ്പെടെ വരുന്ന ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു. സിസ്റ്റര്‍ പ്രീതി മേരിയാണ് കേസില്‍ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. രാജ്കുമാര്‍ തിവാരിയാണ് ഹാജരായത്. കത്തോലിക്ക ബിഷപ് കോണ്‍ഫെഡറേഷന്റെ (സിബിസിഐ) കീഴില്‍ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘം റായ്പുരില്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസ സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന കന്യാസ്ത്രീകള്‍ പിടിയിലാകുന്നത്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ചാണ് മലയാളികളായ ഇവരെ അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇവരെ തടഞ്ഞ് പൊലിസിനെ അറിയിക്കുകയായിരുന്നു. കേസില്‍ പെണ്‍കുട്ടികളുടെ ബന്ധു സുഖ്മന്‍ മണ്ടാവിയെ മൂന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ ഇട്ടിട്ടുള്ളത്.
Members of Bajrang Dal and other Hindutva groups staged a strong protest outside the Durg Sessions Court in Chhattisgarh, demanding denial of bail to Malayali nuns arrested on charges of human trafficking and forced religious conversion. Celebrations erupted after the court rejected their plea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഊദിയിൽ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്നുവീണ് 23 പേർക്ക് പരുക്ക്; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
Saudi-arabia
• 18 hours ago
ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട; ബാരിക്കേഡുകൾ നീക്കാൻ കേന്ദ്രം
auto-mobile
• 18 hours ago
വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ ആളുടെ പേര് കണ്ട് ഞെട്ടി ഉദ്യോഗസ്ഥര്‍: അപേക്ഷകന്റെ പേര് സാംസങ്; മാതാപിതാക്കളുടെ പേര് ഐഫോണും സ്മാര്‍ട്ട്‌ഫോണും
National
• 18 hours ago
2026 ലെ ഹജ്ജ് അപേക്ഷ തീയതി ആഗസ്റ്റ് 7 വരെ നീട്ടി; ഇന്നലെ വരെ ലഭിച്ചത് ഇരുപതിനായിരത്തിലേറെ അപേക്ഷകൾ
Saudi-arabia
• 19 hours ago
അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു; യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കാന്‍ ചവറ പൊലിസ്
uae
• 19 hours ago
പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു
Kerala
• 20 hours ago
തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'
National
• 21 hours ago
മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala
• 21 hours ago
ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്
Kerala
• 21 hours ago
ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• a day ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• a day ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്
National
• a day ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്സ്
Football
• a day ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• a day ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• a day ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• a day ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• a day ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• a day ago
2008 മലേഗാവ് സ്ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• a day ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• a day ago
ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ
Cricket
• a day ago