വേങ്ങരയില്‍ കള്ളന്‍മാര്‍ വിലസുന്നു
വേങ്ങര: ദിവസങ്ങളായി വേങ്ങരയിലും പരിസരങ്ങളിലും വ്യാപകമായ മോഷണ പരമ്പരക്ക് ഇനിയും വിരാമമായില്ല. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനു ചേറ്റിപ്പുറംമാട് ഇരുകുളങ്ങര ആലിക്കുട്ടി ഹാജിയുടെ വീട്ടില്‍ ശ്രമം വിഫലമായി. ഇരുമ്പു ഗോവണി ഉപയോഗിച്ച് ഓട് ഇളക്കി അകത്തു പ്രവേശിച്ച മോഷ്ടാവ് അലമാരകളും മേശയും കുത്തിത്തുറന്നെങ്കിലും ഒന്നും ലഭിച്ചില്ല. വീട്ടുടമയുടെ പരാതിയില്‍ പൊലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
പറമ്പില്‍ പടി, പത്തുമൂച്ചി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണവും മോഷണശ്രമവും നടന്നിരുന്നു. അതിനിടെ, മോഷ്ടാവിന്റെ സഹായി ആണെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടുന്നതിനിടെ എസ്.ഐ ആര്‍. രാജേന്ദ്രന്‍നായരെ മോഷ്ടാവ് അക്രമിച്ചു രക്ഷപ്പെട്ടതായും പറയുന്നു.
വേങ്ങര ടൗണ്‍, തറയിട്ടാല്‍, അരീക്കുളം ഭാഗങ്ങളില്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിരോധ കര്‍മസമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജനപ്രതിനിധികളുടെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മോഷ്ടാക്കളെ കൈകാര്യം ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ ദിവസം നടത്തിയ കണ്‍വന്‍ഷനില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."