HOME
DETAILS

ഹോം എലോൺ: മതിയായ രേഖകളില്ല, 10 വയസുകാരനെ എയർപോർട്ടിൽ നിർത്തി അവധി ആഘോഷിക്കാൻ പറന്ന് ദമ്പതികൾ, അറസ്റ്റിൽ

  
Web Desk
August 03 2025 | 04:08 AM

couples ditches 10-year-old at  and leaves for vacation

മാഡ്രിഡ്: 10 വയസ്സുള്ള മകനെ ഉപേക്ഷിച്ച് അവധിക്കാല യാത്രയ്ക്കായി വിമാനത്തിൽ കയറി ദമ്പതികൾ. സ്പാനിഷ് വിമാനത്താവളത്തിലാണ് ഈ വിചിത്ര സംഭവം നടന്നത്. പേര് വെളിപ്പെടുത്താത്ത ഒരു ദമ്പതികൾ തങ്ങളുടെ മകനെ എയർപോർട്ടിൽ ഉപേക്ഷിച്ച് അവധിക്കാല യാത്രയ്ക്കായി വിമാനത്തിൽ കയറിയാതായി ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ദമ്പതികൾ വിമാനത്താവളത്തിലെത്തിയപ്പോൾ, തങ്ങളുടെ കുട്ടിക്ക് കൂടെ യാത്ര ചെയ്യാൻ ആവശ്യമായ യാത്രാ രേഖകൾ ഇല്ലെന്ന് ദമ്പതികൾ മനസ്സിലാക്കി. ഇതേതുടർന്ന് കുട്ടിയെ വിമാനത്താവള ടെർമിനലിൽ ഉപേക്ഷിച്ച് അവധിക്കാല യാത്ര തുടരാൻ അവർ തീരുമാനിച്ചതായി റിപ്പോർട്ട് പറയുന്നു.

വിമാനത്താവളത്തിലെ എയർ-ഓപ്പറേഷൻസ് കോർഡിനേറ്ററായ ലിലിയൻ എന്ന സ്ത്രീയാണ് കുട്ടി തനിച്ച് എയർപോർട്ടിൽ നിൽക്കുന്നത് ശ്രദ്ധിച്ചത്. പിന്നാലെ ഇവർ എയർപോർട്ടിലെ പൊലിസിനോടു വിവരം അറിയിക്കുകയായിരുന്നു. പൊലിസ് കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് തന്റെ മാതാപിതാക്കൾ വിമാനത്തിലാണെന്നും അവധിക്കാലം ആഘോഷിക്കാൻ സ്വന്തം നാട്ടിലേക്ക് അവർ പോവുകയാണെന്നും പറഞ്ഞത്.

എന്നാൽ വിമാനം പുറപ്പെട്ടിട്ടില്ലെന്ന് മനസിലാക്കിയ പൊലിസ്, മാതാപിതാക്കളുടെ ലഗേജ് വിമാനത്തിൽ നിന്ന് നീക്കം ചെയ്തു. തുടർന്ന് ദമ്പതികളെ ചോദ്യം ചെയ്യുന്നതിനായി പുറത്തിറക്കി. പിന്നാലെ സ്ഥലത്തെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 

അന്വേഷണത്തിൽ, കുട്ടിയുടെ പാസ്പോർട്ട് കാലഹരണപ്പെട്ടതാണെന്നും, വിസ ഇല്ലെന്നും കണ്ടെത്തിയെന്നാണ് വിവരം. വിസ ഇല്ലാത്തതിനാൽ കുട്ടിയെ ടെർമിനലിൽ നിന്ന് വിളിച്ചുകൊണ്ടുപോകാൻ ബന്ധുവിനെ ഏൽപ്പിച്ചിരുന്നതായാണ് മാതാപിതാക്കൾ നൽകിയ വിശദീകരണം.  

സംഭവത്തിൽ വ്യപക പ്രതിഷേധം ഉയർന്നു. വിമാനത്താവളങ്ങളിലും ട്രെയിൻ ടെർമിനലുകളിലും കുട്ടികളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതാണ് പ്രതിഷേധത്തിന് പ്രധാന കാരണം.

 

In a bizarre incident at a Spanish airport, a couple reportedly boarded a flight for their holiday trip after abandoning their 10-year-old son at the terminal. According to a report by The New York Post, the couple — whose names have not been disclosed — left the child behind and proceeded with their vacation plans.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെൻസിൽവാനിയയിൽ കാർ അപകടം: നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി

International
  •  5 hours ago
No Image

ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി; ഓർമ്മ പ്രശ്നങ്ങളുണ്ടെന്ന് കുടുംബം

Kerala
  •  6 hours ago
No Image

പാലക്കാട് വീട്ടുകിണറ്റിൽ മയിൽ വീണു; രക്ഷപ്പെടുത്തി വിട്ടയച്ചു

Kerala
  •  6 hours ago
No Image

അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കുന്നില്ല: പത്തനംതിട്ടയിൽ കൃഷി വകുപ്പ് ജീവനക്കാരനായ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസ വകുപ്പിനെതിരെ ഗുരുതര ആരോപണം

Kerala
  •  6 hours ago
No Image

കേംബ്രിഡ്ജിന് സമീപത്തെ പാർക്കിൽ സഊദി വിദ്യാർഥി കുത്തേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

നയാപൈസ കൈവശമില്ല, ശമ്പളം നൽകാതെ കമ്പനി; ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി ജീവനക്കാരന്റെ പ്രതിഷേധം, ചിത്രം വൈറൽ

National
  •  7 hours ago
No Image

ഇത്തിഹാദ് റെയിലിനു നൽകുന്ന പിന്തുണ; ഷെയ്ഖ് മുഹമ്മദിനെ പ്രശംസിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ

uae
  •  7 hours ago
No Image

അത്യാധുനിക റോഡിൽ കുഴികൾ: തൃശൂർ പുതുക്കാട്-തൃക്കൂർ റോഡിൽ ഒന്നര മാസത്തിനിടെ 20-ലധികം അപകടങ്ങൾ

Kerala
  •  7 hours ago
No Image

പിണങ്ങി കഴിയുന്ന ഭാര്യയെ ജോലി സ്ഥലത്തെത്തി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഡീപ്‌ഫേക്കുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു; 70,000 കോടി രൂപയുടെ നഷ്ടം പ്രവചിക്കപ്പെടുന്നു

National
  •  7 hours ago