HOME
DETAILS

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  
Web Desk
August 03 2025 | 13:08 PM

muslim headmaster targeted for transfer shri ram sena leader among three arrested for poisoning government school water

ബെംഗളൂരു: മുസ്‌ലിമായതിന്റെ പേരിൽ പ്രധാനാധ്യാപകനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ പ്രൈമറി സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തിയ ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വർഗീയ വിദ്വേഷത്തിന്റെ പേര് പറഞ്ഞ് പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി. 
 
കഴിഞ്ഞ ജൂലൈ 14-ന്, കർണാടക ബെലി​ഗാവിയിലെ ഹൂലിക്കട്ടി സർക്കാർ ലോവർ പ്രൈമറി സ്കൂളിലെ 11 വിദ്യാർത്ഥികൾക്ക് വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വിഷബാധയേറ്റത്. 

സ്കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗോരിനായകിന്റെ പരാതിയെ തുടർന്ന് സൗന്ദട്ടി പൊലിസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണത്തിൽ, ശ്രീരാമ സേന നേതാവ് സാഗർ പാട്ടീലാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. കൃഷ്ണ മദർ, നാഗനഗൗഡ പാട്ടീൽ എന്നിവരാണ് മറ്റ് പ്രതികൾ. 13 വർഷമായി സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നയാളാണ് സുലൈമാൻ ​ഗോരിനായക്. മതപരമായ വ്യക്തിത്വത്തിന്റെ പേര് പറഞ്ഞ് അപകീർത്തിപ്പെടുത്താനും സ്ഥലംമാറ്റാനും ലക്ഷ്യമിട്ടുള്ള "ഹീനമായ ഗൂഢാലോചന"യാണിതെന്ന് ആരോപിച്ച് ജനങ്ങൾ ​രം​ഗത്തെത്തി. വിഷബാധയേറ്റ കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. 


 
സാഗർ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ഉപയോഗിച്ച് വാട്ടർ ടാങ്കിൽ കീടനാശിനി ഒഴിക്കാൻ പ്രേരിപ്പിച്ചതായും പൊലിസ് അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ചോക്ലേറ്റും പണവും നൽകി കുട്ടിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്ന് ബെലഗാവി പൊലിസ് സൂപ്രണ്ട് ഭീംശങ്കർ ഗുലേദ് വ്യക്തമാക്കുകയും ചെയ്തു. പ്രധാനാധ്യാപകനെ ചീത്തപ്പേര് ഉണ്ടാക്കി സ്ഥലംമാറ്റാൻ സാഗർ ലക്ഷ്യമിട്ട് നടത്തിയ ഹീനപ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 110 (കുറ്റകരമായ നരഹത്യ), 125(എ) (ജീവൻ അപകടപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തു. മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലിസ് അറിയിച്ചു. 

സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. "ജീവഹാനി ഒഴിവായത് ഭാഗ്യമാണ്. ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് നീതിന്യായ വ്യവസ്ഥ ഉചിതമായ ശിക്ഷ നൽകുമെന്നും ‌അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷവും മത മൗലികവാദവും പ്രചോദിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ ശരണന്മാരുടെ കാരുണ്യ സന്ദേശത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയ അക്രമങ്ങൾ തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ഇത്തരം ശക്തികൾക്കെതിരെ ശബ്ദമുയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

In a shocking incident in Karnataka's Belagavi district, three individuals, including a Shri Ram Sena leader, were arrested for poisoning the drinking water at a government primary school in Hoolikatti village. The act was allegedly aimed at framing and transferring the Muslim headmaster, Sulaiman Gorinayak, due to communal motives



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍

organization
  •  11 hours ago
No Image

ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ

auto-mobile
  •  11 hours ago
No Image

വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്

International
  •  11 hours ago
No Image

മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  12 hours ago
No Image

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

International
  •  12 hours ago
No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  12 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  12 hours ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  12 hours ago
No Image

യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  13 hours ago
No Image

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ

crime
  •  13 hours ago

No Image

യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്

uae
  •  15 hours ago
No Image

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്

uae
  •  16 hours ago
No Image

'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍

International
  •  16 hours ago
No Image

കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം

latest
  •  16 hours ago