HOME
DETAILS

വെളിച്ചെണ്ണ വില ഇടിവിൽ നേരിയ ആശ്വാസം; വ്യാജനിൽ ആശങ്ക

  
August 04 2025 | 02:08 AM

Slight relief in coconut oil price drop concerns over fakes

കൊച്ചി : സർക്കാർ ഇടപെടുമെന്ന  പ്രഖ്യാപനത്തോടെ കുതിച്ചുയർന്ന  വെളിച്ചെണ്ണയുടെ ചില്ലറ വിൽപന വിലയിൽ ഇടിവ്. വില കുറയ്ക്കാൻ സർക്കാരിന്റെ നേരിട്ടുള്ള  ഇടപെടലുണ്ടാകുമെന്ന പ്രതീതിയും വില കുറയുന്നതിന് ഇടയാക്കിയെന്നും  വിലയിരുത്തപ്പെടുന്നു. എന്നാൽ ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപന വില 550  രൂപ മുതൽ 592 രൂപ വരെ എത്തിയതിൽ നിന്ന് കുറവ് വരാത്തതിനാൽ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുന്നില്ല.

ബ്രാൻഡഡ് അല്ലാത്ത ചില്ലറ വിൽപന വില  420ലേക്കെത്തിയിട്ടുണ്ട്.വിപണിയിൽ വില വർധനവിന് തുടക്കമിട്ടത് സർക്കാർ നിയന്ത്രണത്തിലുള്ള കേരഫെഡാണെന്നും ആരോപണമുണ്ട്. 540 രൂപയാണ് കേര വെളിച്ചെണ്ണയുടെ വില. ഇതിനെ മറയാക്കിയാണ് മറ്റുള്ളവർ വിലവർധിപ്പിച്ചത്. രണ്ട് മാസക്കാലമായി തുടരുന്ന വിലക്കയറ്റത്തിന്റെ സാഹചര്യം മുതലാക്കി വ്യാജന്മാർ വൻ നേട്ടമുണ്ടാക്കിയിരുന്നു. 290 മുതൽ 340 രൂപ വരെ വിലയുള്ള വെളിച്ചെണ്ണ പാക്കറ്റുകൾ വിപണിയിൽ ലഭ്യമാണ്. വലിയ തോതിൽ താഴ്ന്ന വിലയ്ക്ക് വിൽക്കുന്നത്  വ്യാജ വെളിച്ചെണ്ണയാണെന്നാണ്  വ്യാപാരികൾ ആരോപിക്കുന്നത്. 

അതേസമയം വിപണിയിൽ കൂടുതൽ വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ മറവിൽ വ്യാജന്മാരെത്തിയത് ആശങ്കാജനകമാണെന്ന് വ്യാപാരികൾ പറയുന്നു. മായം കലർന്ന എണ്ണ വിപണിയിലെത്തിക്കാനുള്ള സാധ്യതയുള്ളതായി നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു . പരിശോധനകൾ കർശനമാക്കുമെന്നുമുള്ള പ്രഖ്യാപനം  വാക്കുകകളിലൊതുങ്ങിയതായും ആരോപണമുയരുന്നുണ്ട്. 

സർക്കാർ ബ്രാൻഡായ കേരഫെഡിന്റെ പേരുപയോഗിച്ച് പോലും അമ്പതോളം വ്യാജ ഉൽപന്നങ്ങൾ വിപണിയിലുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ പേരിന് മാത്രമാണെന്നും, ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും വ്യാപക പരാതി ഉയരുന്നുണ്ട്. വെളിച്ചെണ്ണ വിപണിയിൽ ഇടപെടുമെന്ന സർക്കാരിന്റെ ഉറപ്പിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് സാധാരണക്കാരെന്ന് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൊയോട്ടയുടെ ജൈത്രയാത്ര തുടരുന്നു; ജൂലൈയിൽ 32,575 വാഹനങ്ങൾ നിരത്തിലെത്തിച്ച് വിജയക്കുതിപ്പ്

auto-mobile
  •  3 hours ago
No Image

ജമ്മു-കശ്മീർ: കുൽഗാമിൽ ഏറ്റുമുട്ടൽ നാലാം ദിവസവും തുടരുന്നു, ഒരു ഭീകരനെ വധിച്ചു

National
  •  3 hours ago
No Image

കെട്ടിട ഉടമകൾ ‘എജാരി’ വാടക കരാറുകൾ നേടുന്നതിന് പ്രോപ്പർട്ടിയിൽ വരുത്തിയ മാറ്റങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം; അറിയിപ്പുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

uae
  •  3 hours ago
No Image

പൊലിസ്, രാഷ്ട്രീയ ബന്ധം ; ഗുണ്ടാലിസ്റ്റ് തയാറാക്കുന്നു

Kerala
  •  3 hours ago
No Image

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

National
  •  4 hours ago
No Image

പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ ജാഗ്രതൈ; പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കിയതിന് കേസെടുത്ത് പൊലിസ്

National
  •  4 hours ago
No Image

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥിക്ക് ക്രൂര മർദനം; പത്തോളം പേർക്കെതിരെ പരാതി; വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം

Kerala
  •  4 hours ago
No Image

ഫുട്ബോളിലെ അടുത്ത സിദാൻ അവനായിരിക്കും: സൂപ്പർതാരത്തെ പ്രശംസിച്ച് മുൻ താരം

Football
  •  4 hours ago
No Image

2022ൽ സ്ഥാപിച്ച ശേഷം ഇതുവരെ 4 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്ത് ദുബൈ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ

uae
  •  4 hours ago
No Image

മദ്യലഹരിയിൽ സൈനികൻ കാർ റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചുകയറ്റി; ​ഗുരുതര സുരക്ഷാ വീഴ്ച

National
  •  4 hours ago