HOME
DETAILS

ചേർത്തല തിരോധാന കേസ്:  സെബാസ്റ്റ്യന്റെ വീട്ടിൽ മൃതദേഹമെന്ന് സംശയം; ഗ്രാനൈറ്റ് തറ പൊളിച്ച് പരിശോധന; തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും

  
Web Desk
August 04, 2025 | 3:01 AM

cherthala disappearance case suspicion of body in sebastians house granite floor removed for inspection evidence collection today in alappuzha

ആലപ്പുഴ: ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ മൃതദേഹം ഉണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധനയ്ക്ക് പൊലിസ്. വീടിനുള്ളിൽ പുതുതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ പൊളിച്ച് പരിശോധിക്കാനും, ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ അസ്ഥികൾ ഉണ്ടോ എന്ന് കണ്ടെത്താനും ആണ് തീരുമാനം. അതിനാൽ ഇന്ന് നടക്കുന്ന തെളിവെടുപ്പ് കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ തെളിവെടുപ്പിനായി ഇന്ന് ആലപ്പുഴയിലെത്തിക്കും.

2006 മുതൽ 2024 വരെയുള്ള 16 വർഷത്തിനിടെ കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, സിന്ധു, ജൈനമ്മ എന്നിവരുടെ തിരോധാന കേസുകളാണ് പൊലിസ് വീണ്ടും അന്വേഷിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജൈനമ്മയുടെ കേസ് കൊലപാതകമായി അന്വേഷിക്കുന്നു. രണ്ടര ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉൾപ്പെടെ വിശദ പരിശോധന നടത്തും.

16 വർഷത്തിനിടെ കാണാതായ ഈ സ്ത്രീകളുടെ തിരോധാനത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ് തീവ്രശ്രമത്തിലാണ്. പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജൈനമ്മയുടെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം. ഡിഎൻഎ പരിശോധനയ്ക്കായി ബിന്ദു, ഐഷ, ജൈനമ്മ എന്നിവരുടെ ബന്ധുക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ ജൈനമ്മയുടേതോ, ബിന്ദുവിന്റേതോ, ഐഷയുടേതോ ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകും. രണ്ട് ദിവസത്തിനകം ഡിഎൻഎ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. 

2020 ഒക്ടോബർ 19-ന് തിരുവിഴ സ്വദേശിനി സിന്ധു അമ്പലത്തിൽ പോയതിനു ശേഷം കാണാതായി. അർത്തുങ്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. സെബാസ്റ്റ്യനുമായി ബന്ധമുണ്ടോ എന്നും വ്യക്തമല്ല. 2006-ൽ ബിന്ദു പത്മനാഭന്റെ തിരോധാനം മുതൽ 2024-ലെ ജൈനമ്മയുടെ കേസ് വരെ, 16 വർഷത്തിനിടെ നടന്ന തിരോധാന കേസുകൾ പൊലിസ് വീണ്ടും പരിശോധിക്കുകയാണ്.

അഞ്ച് വർഷം മുമ്പ് ചേർത്തലയിൽ കാണാതായ വീട്ടമ്മയുടെ കേസ് വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. ഐഷയുടെ ബന്ധു, സെബാസ്റ്റ്യന് സഹായികളുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. 2020-ൽ സിന്ധുവിന്റെ തിരോധാന കേസ് 2023-ൽ അവസാനിപ്പിച്ചിരുന്നെങ്കിലും, ഇപ്പോൾ പുനരന്വേഷണം ആരംഭിക്കും.

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട് ദുരൂഹതകൾ നിറഞ്ഞതാണ്. ചതുപ്പുകളും കാടുകയറിയ പുരയിടവും ചെറുതും വലുതുമായ കുളങ്ങളും ഇവിടെയുണ്ട്. സമീപത്ത് മറ്റു വീടുകളില്ലാത്തതും സംശയം ബലപ്പെടുത്തുന്നു. അസ്ഥികൂട അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയം, ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘങ്ങൾ സംയുക്തമായി നടത്തുന്ന അന്വേഷണം കേസിന്റെ ദുരൂഹത നീക്കാൻ ലക്ഷ്യമിടുന്നു.

 

in the cherthala missing case, police suspect a body is hidden in sebastian's house. today, they will excavate a newly laid granite floor and use ground-penetrating radar for investigation. sebastian, linked to the disappearance of bindu, aisha, sindhu, and jainamma over 16 years, will be brought to alappuzha for evidence collection. skeletal remains found earlier suggest jainamma’s case may be a murder. the 2.5-acre property, with ponds and marshy land, will be thoroughly searched for more evidence



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  3 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  3 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  4 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  4 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  4 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  4 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  4 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  4 days ago