HOME
DETAILS

ചേർത്തല സ്ത്രീകളുടെ തി​രോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി 

  
Web Desk
August 04 2025 | 07:08 AM

cherthala women disappearance human remains found at sebastians house

 ആലപ്പുഴ: ചേർത്തലയിലെ ദുരൂഹ മരണങ്ങളിലും തിരോധാന കേസുകളിലും നിർണായക പരിശോധനകൾക്ക് തുടക്കം. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി. അസ്ഥികളിൽ കണ്ടെത്തിയ പല്ലുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം. 40-ലധികം അസ്ഥി ഭാഗങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു. കത്തിച്ച നിലയിലാണ് ഈ അസ്ഥികൾ ലഭിച്ചത്.

അസ്ഥി ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച്, ഈ അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സെബാസ്റ്റ്യന്റെ വീട്ടിൽ വിശദമായ പരിശോധനയ്ക്കായി ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. വീട്ടുവളപ്പിലെ കുളം വറ്റിക്കാനുള്ള നടപടികൾ ആരംഭിച്ചു. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴിക്കേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം യന്ത്രസഹായത്തോടെ കണ്ടെത്താനാണ് ശ്രമം. രണ്ടര ഏക്കർ വിസ്തൃതിയുള്ള പുരയിടത്തിൽ വ്യാപക പരിശോധന നടക്കും.

അതിനിടെ, സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് രണ്ട് പുതിയ സിം കാർഡുകളും കണ്ടെടുത്തു. ഈ സിം കാർഡുകൾ ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്നതാണ്. പ്രതി നിരന്തരം ഫോണുകളും സിം കാർഡുകളും മാറ്റുന്ന വ്യക്തിയാണെന്നാണ് വിവരം. ഇത് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിൽ വെല്ലുവിളിയാകുന്നു. നിലവിൽ പ്രതി ഉപയോഗിക്കുന്നത് പുതിയ മോഡൽ ആൻഡ്രോയ്ഡ് ഫോണാണ്. ഈ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

 

 

In the Cherthala women disappearance case, human remains, including over 40 bone fragments and teeth, were found at Sebastian's house. The charred bones, believed to be years old, are under scientific examination. A thorough search of the 2.5-acre property, including draining a pond and excavating marked areas, is underway with fire force and ground-penetrating radar. Two new SIM cards were also recovered, indicating Sebastian frequently changed phones, complicating digital evidence collection. His current Android phone is sent for forensic analysis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വദേശിയായ യുവാവ് തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം

Saudi-arabia
  •  an hour ago
No Image

തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്

National
  •  an hour ago
No Image

ദുബൈയിലെ സാലിക് ടോൾ ഗേറ്റുകൾ: നിയമലംഘനങ്ങളും ശിക്ഷകളും ഒഴിവാക്കാനുള്ള മാർഗങ്ങൾ അറിയാം

uae
  •  2 hours ago
No Image

'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി

Kerala
  •  2 hours ago
No Image

മെസി കേരളത്തിലേക്ക് വരില്ലട്ടോ.. സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ

Football
  •  2 hours ago
No Image

ദുബൈ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പുതിയ മുഖം; ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ എഐ എങ്ങനെ പ്രവർത്തക്കുന്നുവെന്ന് അറിയാം

uae
  •  2 hours ago
No Image

പാലിയേക്കരയിലെ തകർന്ന റോഡും ടോൾ പിരിവും: ദേശീയ പാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ദു​രൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

Kerala
  •  2 hours ago
No Image

ഭാര്യയെ മലയാളി തടവിലാക്കിയെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി; യുവതിയുടെ മൊഴിക്ക് പരി​ഗണന നൽകി ഹൈക്കോടതി

Kerala
  •  3 hours ago
No Image

മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി

National
  •  3 hours ago