HOME
DETAILS

ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; പൊലിസ് സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം കുന്നംകുളത്ത്

  
August 05 2025 | 15:08 PM

Man Attempts Suicide at Kunnamkulam Police Station After Family Dispute

തൃശൂർ: ഭാര്യ മറ്റൊരാളോടൊപ്പം നാടുവിട്ടതിന്റെ മനോവിഷമത്തിൽ ഒരു യുവാവ് പൊലിസ് സ്റ്റേഷൻ വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരുമ്പിലാവ് ആനക്കല്ല് സ്വദേശിയായ മുത്തുവാണ് കുന്നംകുളം പൊലിസ് സ്റ്റേഷനിലെ വരാന്തയുടെ ഇടതുവശത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. പൊലിസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് യുവാവിനെ രക്ഷപ്പെടുത്തി.

ലഹരിക്കടിമയായ മുത്തുവിന്റെ ഭാര്യ ഒരു മാസം മുമ്പ് മറ്റൊരാളോടൊപ്പം പോയിരുന്നു. മുത്തുവിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നതാണ് താൻ മറ്റൊരാളോടൊപ്പം പോകാൻ കാരണമെന്ന് ഭാര്യ പൊലിസിനോട് പറഞ്ഞു. ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുത്തു നൽകിയ പരാതിയെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ, പാലാരിവട്ടത്ത് നിന്ന് ഭാര്യയെ കണ്ടെത്തി കുന്നംകുളം പൊലിസ് സ്റ്റേഷനിലെത്തിച്ചിരുന്നു. തുടർന്ന്, വൈകിട്ട് സ്റ്റേഷനിലെത്തിയ മുത്തു, ഭാര്യയെ തന്നോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ഭാര്യ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കി. ഇതിൽ മനംനൊന്ത മുത്തു, ഉടുമുണ്ട് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് എത്തിയ പൊലിസുകാരും പ്രദേശവാസികളും ചേർന്ന് മുത്തുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തുമ്പോൾ മുത്തു അബോധാവസ്ഥയിലായിരുന്നു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് പെരുമ്പിലാവിൽ വച്ച് ഇയാൾ വിഷം കഴിക്കാൻ ശ്രമിച്ചിരുന്നു. അന്നും കുന്നംകുളം പൊലിസാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

A young man named Muthu from Perumpilavu Anakallu attempted to hang himself at the Kunnamkulam Police Station veranda after his wife allegedly eloped with another person. However, timely intervention by police personnel and locals prevented the tragedy. The incident highlights the need for mental health support and counseling services, especially in cases of marital disputes [No direct source].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്‍, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന് 

National
  •  7 days ago
No Image

രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വിചിത്രമായ പരാതിയുമായി യുവാവ്

Kerala
  •  7 days ago
No Image

മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം മഞ്ചേശ്വരത്ത്

Kerala
  •  7 days ago
No Image

ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം

National
  •  7 days ago
No Image

'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍

International
  •  7 days ago
No Image

കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍;  തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍ 

Kerala
  •  7 days ago
No Image

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു

Kerala
  •  7 days ago
No Image

ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ

Kerala
  •  7 days ago
No Image

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളനെ തൊണ്ടി മുതല്‍ സഹിതം പിടികൂടി

Kerala
  •  7 days ago
No Image

ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവ്' ആയി അവസാനിച്ചു;  ഈജിപ്തിൽ ചർച്ച തുടരും

International
  •  7 days ago