HOME
DETAILS

വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം

  
August 05 2025 | 12:08 PM

Dubai Real Estate Court Cancels Property Sale Agreement Due to Buyers Default

ദുബൈ: ഒരു റിയൽ എസ്റ്റേറ്റ് കേസിൽ, വാങ്ങുന്നയാൾ കരാർ ലംഘിച്ചതിനാൽ, ദുബൈ റിയൽ എസ്റ്റേറ്റ് കോടതി ഒരു വീടിന്റെ വിൽപ്പന കരാർ റദ്ദാക്കി. വാങ്ങുന്നയാൾ നിശ്ചിത തവണകളിൽ പണം അടയ്ക്കാതിരുന്നതിനെ തുടർന്ന്, കെട്ടിടം വീണ്ടും വിൽപ്പനക്കാരായ കമ്പനിയുടെ പേരിൽ തിരികെ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടതായി അൽ ഖലീജ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കാലതാമസം മൂലം കമ്പനിക്ക് ഉണ്ടായ നഷ്ടവും ലാഭനഷ്ടവും കണക്കിലെടുത്ത് വാങ്ങുന്നയാൾ 250,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

2019-ൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ വിൽപ്പനയ്ക്കായി 2.386 മില്യൺ ദിർഹത്തിന്റെ കരാർ ഒപ്പിട്ടിരുന്നു. കരാർ പ്രകാരം 10 ശതമാനം മുൻകൂർ പണമായി നൽകി, ബാക്കി തുക 21 തവണകളായി അടയ്ക്കേണ്ടതായിരുന്നു. അതേ വർഷം ഡിസംബറിൽ കെട്ടിടം വാങ്ങുന്നയാളുടെ പേര് രജിസ്റ്റർ ചെയ്തെങ്കിലും, ഇയാൾ പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു.

കരാർ പാലിച്ചതിന്റെ തെളിവായി, കമ്പനി കരാർ, പേയ്മെന്റ് രേഖകൾ, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ രേഖ, ഒരു വിദഗ്ധ റിപ്പോർട്ട് എന്നിവ കോടതിയിൽ സമർപ്പിച്ചു. കരാർ നിയമപരമായി ബാധ്യതയുള്ളതാണെന്ന് വിലയിരുത്തിയ കോടതി, വിൽപ്പനക്കാരൻ കെട്ടിടം കൈമാറേണ്ടതുണ്ടെങ്കിലും, വാങ്ങുന്നയാൾ സമയബന്ധിതമായി പണമടയ്ക്കാൻ ബാധ്യസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി.

കരാർ റദ്ദാക്കിയതോടെ പിഴ വ്യവസ്ഥ അസാധുവായെങ്കിലും, വിൽപ്പനക്കാരന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് വിധിച്ച കോടതി 250,000 ദിർഹം നഷ്ടപരിഹാരമായി നിശ്ചയിക്കുകയായിരുന്നു.

The Dubai Real Estate Court has ruled to cancel a property sale agreement due to the buyer’s failure to adhere to the payment schedule outlined in the contract. The court ordered the property to be re-registered in the name of the selling company, as per the report by Al Khaleej newspaper.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  2 days ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  2 days ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  2 days ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  2 days ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  2 days ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  2 days ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  2 days ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  2 days ago