HOME
DETAILS

തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ

  
August 05 2025 | 13:08 PM

Saudi Arabia Executes 17 People in 3 Days Sparking Global Outcry

സഊദി അറേബ്യ തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, മൂന്ന് ദിവസത്തിനുള്ളിൽ 17 പേരുടെ വധശിക്ഷയാണ് രാജ്യം നടപ്പാക്കിയത്. 

"തീവ്രവാദ കുറ്റങ്ങൾ" ആരോപിച്ച് രണ്ട് സഊദി പൗരന്മാരെയാണ് തിങ്കളാഴ്ച വധശിക്ഷക്ക് വിധേയരാക്കിയത്. ശനി-ഞായർ ദിവസങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് 15 പേർ ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിൽ കൂടുതലും വിദേശികളായിരുന്നു.

2022 മാർച്ചിൽ ഒരൊറ്റ ദിവസം 81 പേർ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധിക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വധശിക്ഷാ നടപടിയാണിത്. ശനി-ഞായർ ദിവസങ്ങളിൽ വധിക്കപ്പെട്ടവരിൽ 13 പേർ ഹാഷിഷ് കടത്തിയതിനും ഒരാൾ കൊക്കെയ്ൻ കടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണ്. 

ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. ഈ വർഷം ഇതുവരെ 239 വധശിക്ഷകൾ സഊദി നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 338 വധശിക്ഷകളാണ് രാജ്യം നടപ്പാക്കിയത്. 

എഎഫ്‌പിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം 161 പേർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷക്ക് വിധേയരായി. ഇതിൽ 136 പേർ വിദേശികളാണ്.

Saudi Arabia has executed 17 people in just three days, drawing widespread criticism from human rights groups. Two individuals were put to death on Monday for "terrorist crimes," bringing the total number of executions to 17 over the past weekend and Monday. Most of those executed were foreign nationals convicted of drug smuggling, including 13 for hashish smuggling and one for cocaine trafficking ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം

Kerala
  •  2 days ago
No Image

പാക് - അഫ്ഘാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  2 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം

Cricket
  •  2 days ago
No Image

യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ

uae
  •  2 days ago
No Image

57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  2 days ago
No Image

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും

National
  •  2 days ago
No Image

അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം

Football
  •  2 days ago
No Image

'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ​ഗതാ​ഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു

uae
  •  2 days ago
No Image

ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

International
  •  2 days ago