
പാലായിൽ കാർ ഇടിച്ച് യുവതികൾ മരിച്ച അപകടം; അമിത വേഗതയാണ് കാരണമെന്ന് സ്ഥിരീകരിച്ച് പൊലിസ്

പാലാ: പാലാ-തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിച്ചു. ദാരുണ സംഭവത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ അന്നമോൾ (12)ന് ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു സ്കൂട്ടറുകളെയും ഇടിച്ച് തെറിപ്പിച്ച് അപകടം വരുത്തി മതിലിൽ പതിച്ചാണ് കാർ നിന്നത്. സംഭവത്തിൽ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. കാറോടിച്ചിരുന്നത് പാലാ സെന്റ് തോമസ് ടിടി കോളജിലെ ബിഎഡ് വിദ്യാർഥിയാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പാലാ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി സ്വദേശിയായ വിദ്യാർഥിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
ഇന്ന് രാവിലെ 9:30നാണ് ദാരുണമായ അപകടം നടന്നത്. അമിത വേഗതയിലായിരുന്ന കാർ, തൊടുപുഴ ഭാഗത്തു നിന്ന് പാലായിലേക്ക് വരികയായിരുന്ന യുവതികളുടെ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാല് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ മരിച്ച ജോമോൾ പാലാ സെന്റ് മേരീസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ തന്റെ മകൾ അന്നമോളെ സ്കൂളിൽ വിടാൻ പോവുകയായിരുന്നു. ധന്യ പാലായിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ധന്യയുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞത്. ശ്രീനന്ദൻ, ശ്രീഹരി എന്നിവരാണ് ധന്യയുടെ മക്കൾ.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറുകളിൽ നിന്ന് തെറിച്ച് വീണ ധന്യ, അന്നമോൾ, ജോമോൾ എന്നിവരെ നാട്ടുകാർ ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോമോൾ, ധന്യ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. അന്നമോൾ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
In Pala, Kerala, a speeding car collided with two scooters on the Pala-Thodupuzha highway, killing two women, Jomol (35) and Dhanya (38), and critically injuring Jomol's daughter, Annamol (12). The car, driven by a BEd student, crashed into a wall after the collision. Police have taken the driver into custody and confirmed excessive speed as the cause, with a case of non-intentional homicide to be filed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം
Kerala
• 17 hours ago
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു
Kerala
• 17 hours ago
അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ
qatar
• 18 hours ago
വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം
Saudi-arabia
• 18 hours ago
ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും
National
• 18 hours ago
അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• 18 hours ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• 19 hours ago
അരുന്ധതി റോയിയും എ.ജി നൂറാനിയും ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ്
National
• 19 hours ago
ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol
National
• 20 hours ago
'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference
National
• a day ago
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി
Kerala
• a day ago
അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• a day ago
'വിട, റെഡ് ലെറ്റര്‍ ബോക്സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• a day ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• a day ago
തമിഴ്നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു
Kerala
• a day ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• a day ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a day ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• a day ago
തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Kerala
• a day ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• a day ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago