
ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്‍ വക്താവ് ആരതി സാഠേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. അജിത് ഭഗ്വന്ത് റാവു കഡേഹങ്കര്‍, സുശീല്‍ മനോഹര്‍ ഘോഡേശ്വര്‍ എന്നിവര്‍ക്കൊപ്പമാണ് ആരതി സാഠേയും ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. സുപ്രിംകോടതി കൊളീജിയം ജൂലൈ 28ന് ചേര്‍ന്ന യോഗമാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
അടുത്തിടെ വരെ ആരതി സംഘ്പരിവാരിന്റെ ഔദ്യോഗിക വക്താവായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ സംഭവം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. ആരതിയെ ബിജെപി വക്താവായി നിയമിച്ചതിന്റെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം) ജനറല്‍ സെക്രട്ടറിയുമായ രോഹിത് പവാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
सार्वजनिक व्यासपीठावरून सत्ताधारी पक्षाची बाजू मांडणाऱ्या व्यक्तीची न्यायाधीश म्हणून नेमणूक होणं म्हणजे लोकशाहीवर केलेला सर्वांत मोठा आघात आहे. याचा भारतीय न्याय व्यवस्थेच्या निःपक्षपणावर दूरगामी परिणाम होईल. केवळ न्यायाधीश होण्याची पात्रता आहे म्हणून थेट राजकीय व्यक्तींना… pic.twitter.com/d3w2rIHNK2
— Rohit Pawar (@RRPSpeaks) August 5, 2025
ഭരണകക്ഷിക്ക് വേണ്ടി പരസ്യമായി സംസാരിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിന് നേരിട്ടുള്ള പ്രഹരമാണെന്നും പവാര്‍ പറഞ്ഞു. ഇത് ജുഡീഷ്യറിയിലെ നിഷ്പക്ഷതയെക്കുറിച്ചുള്ള ധാരണയെ സാരമായി ബാധിക്കും. ഇത്തരം നിയമനങ്ങള്‍ രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മിലുള്ള അതിര്‍വരമ്പിനെ മങ്ങിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നിയമപരമായ യോഗ്യതകള്‍ ഉണ്ടായാല്‍ മാത്രം പോരാ. രാഷ്ട്രീയ ബന്ധമുള്ളവരെ ജഡ്ജിമാരാക്കുകയാണെങ്കില്‍, അത് ജുഡീഷ്യറിയെ ഒരു രാഷ്ട്രീയ മേഖലയാക്കി മാറ്റുകയല്ലേ? അത്തരം നിയമനങ്ങള്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെയും പൊതുജനവിശ്വാസത്തെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ആരതി നേരത്തെ പാര്‍ട്ടി വക്താവായിരുന്നുവെന്ന് സ്ഥിരീകരിച്ച മഹാരാഷ്ട്ര ബി.ജെ.പി, ജുഡീഷ്യല്‍ നിയമനത്തിന് മുമ്പ് അവര്‍ തസ്തികയില്‍ നിന്ന് രാജിവച്ചതായും അറിയിച്ചു.
The recent appointment of Advocate Arati Arun Sathe as a judge of the Bombay High Court has triggered a political storm in Maharashtra, after it emerged that she was until recently the official spokesperson of the Maharashtra BJP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 3 hours ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• 3 hours ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• 3 hours ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• 4 hours ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• 4 hours ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• 4 hours ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• 4 hours ago
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ
Cricket
• 4 hours ago
ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ
uae
• 4 hours ago
കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്
Kerala
• 5 hours ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 5 hours ago
വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരേ ഗുരുതര ആരോപണവുമായി മലയാളി യുവതി
uae
• 5 hours ago
'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്
International
• 5 hours ago
'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ
International
• 5 hours ago
UAE Weather: അല്‍ഐനില്‍ ഇന്നലെ കനത്ത മഴ; ഇടിമിന്നലും; ഇന്നും മഴയ്ക്ക് സാധ്യത; യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ്
uae
• 7 hours ago
ഗുജറാത്തും ഏകീകൃത സിവിൽ കോഡിലേക്ക്: ഉത്തരാഖണ്ഡിന് പിന്നാലെ നിർണായക തീരുമാനം
National
• 7 hours ago
യാത്രക്കാരെ ശ്രദ്ധിക്കുക; ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടുന്നു
Kerala
• 7 hours ago
എയര്‍ അറേബ്യ ബാക്കു, തിബിലിസി സര്‍വിസുകള്‍ വര്‍ധിപ്പിച്ചു
uae
• 7 hours ago
'ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ദൈവം ഒന്നേയുള്ളൂ, എന്നെ വെറുതെവിടൂ..' കരഞ്ഞപേക്ഷിച്ചിട്ടും ചേതന്സിന്ഹ് നെഞ്ചിലേക്ക് നിറയൊഴിച്ചു; ട്രെയിനിലെ വിദ്വേഷക്കൊലയില്‍ വിചാരണതുടങ്ങി
National
• 8 hours ago
ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
Kerala
• 15 hours ago
കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന് എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു
National
• 6 hours ago
ഉത്തരകാശി മിന്നൽ പ്രളയം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു
National
• 6 hours ago
പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ്
Kerala
• 6 hours ago