HOME
DETAILS

തുടരുന്ന മഴ; പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

  
Web Desk
August 05 2025 | 15:08 PM

Three families were relocated in Panayur Palakkad following heavy flash floods

പാലക്കാട്: പാലക്കാട് പനയൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അപകട സാധ്യത മുന്‍നിര്‍ത്തിയാണ് നടപടി. വാണിയംകുളം പനയൂരില്‍ ഇളംകുളം ഭാഗത്താണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. 

കുടുംബങ്ങളോട് രണ്ട് ദിവസത്തേക്ക് മാറി താമസിക്കാനാണ് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയത്. പ്രദേശത്ത് ആകെ 7 വീടുകളാണുള്ളത്. ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന ആശങ്ക പ്രദേശവാസികള്‍ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പും, റവന്യൂ വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. 

അതേസമയം മഴ കനത്തതോടെ വിവിധ ജില്ലകളിലായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യകേരളത്തിലാണ് മഴ ഏറ്റവും തീവ്രമായത്. മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

അവധി 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനസുരക്ഷ മുൻനിർത്തി ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ ഓഗസ്റ്റ് 6 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കാസർ​ഗോഡ് സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാൽ, കാസർ​ഗോഡ് ജില്ലയിൽ മുൻനിശ്ചയിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചിത സമയക്രമമനുസരിച്ച് നടക്കും. കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി.  തൃശൂരിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Three families were relocated in Panayur, Palakkad following heavy flash floods. The evacuation was carried out as a precautionary measure due to potential danger. The severe flooding occurred in the Elamkulam area of Vaniamkulam, Panayur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും

crime
  •  12 days ago
No Image

സുമുദ് ഫ്ലോട്ടില്ലക്ക് നേരെ അതിക്രമം: മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാന്‍ കൊളംബിയ

International
  •  12 days ago
No Image

കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതാണ് ദുരന്തം; സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്നും കെ മുരളീധരന്‍

Kerala
  •  12 days ago
No Image

ബോട്ടുകളില്‍ അതിക്രമിച്ച് കയറി സായുധ സേന; ഫ്ലോട്ടില്ലകള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

International
  •  12 days ago
No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  12 days ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  12 days ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  12 days ago
No Image

ടെസ്റ്റിൽ എങ്ങനെ കളിക്കണമെന്ന് ഉപദേശം നൽകിയത് ആ രണ്ട് താരങ്ങൾ: ഗിൽ

Cricket
  •  12 days ago
No Image

ജ്വല്ലറിയില്‍ നിന്ന് ആറു ലക്ഷം രൂപയുടെ സ്വര്‍ണമാല മോഷ്ടിച്ച് ദമ്പതികള്‍; തിരഞ്ഞ് പൊലിസ്

Kerala
  •  12 days ago
No Image

In-depth: യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിപ്പിക്കും; അബൂദബിയിൽനിന്ന് ദുബൈയിലേക്ക് 57 മിനുട്ടും ഫുജൈറയിലേക്ക് 105 മിനിട്ടും യാത്രാസമയം; രാജ്യത്തിന്റെ അന്തസ്സിന് ഒത്ത സൗകര്യങ്ങൾ | Etihad Rail

uae
  •  12 days ago

No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  12 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  12 days ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  12 days ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  12 days ago