
ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

മാരുതി സുസുക്കിയുടെ ഓഫ്‌റോഡ് വാഹന ശ്രേണിയിൽ അഭിമാന സ്ഥാനം നേടിയ ജിപ്സിയുടെ പിൻഗാമിയായ ജിംനി, ഫൈവ്-ഡോർ മോഡലിന്റെ ഡെലിവറി ഓസ്ട്രേലിയയിൽ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. മഹീന്ദ്ര ഥാറിനെതിരെ മത്സരിക്കാൻ കഴിവില്ലെന്നും ഓഫ്‌റോഡിംഗിൽ പിന്നിലാണെന്നുമുള്ള വിമർശനങ്ങൾ പലരും ജിംനിയെക്കുറിച്ച് പറയാറുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ ജിംനിയുടെ ജനപ്രീതിയും ഡിമാൻഡും ഒട്ടും കുറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല ഓഫ്റോഡിങ്ങിലുള്ള ജിംനിയുടെ അസാധ്യ പെർഫോമൻസ് വിമർശകരുടെ വായ അടപ്പിച്ചു. അതേസമയം ഓസ്ട്രേലിയയിൽ ഫൈവ്-ഡോർ ജിംനി XL എന്നറിയപ്പെടുന്ന ഈ എസ്‌യുവിയുടെ ഡെലിവറി നിർത്തിവയ്ക്കാനുള്ള തീരുമാനം കമ്പനി വ്യക്തമായ കാരണം വെളിപ്പെടുത്താതെ നടപ്പാക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ നിർമിക്കുന്ന ഫൈവ്-ഡോർ ജിംനി, ഓസ്ട്രേലിയയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് വിപണിയിൽ എത്തുന്നത്. 99 bhp കരുത്തും 130 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മോഡൽ ലഭ്യമല്ല. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിച്ച ഈ എസ്‌യുവി, സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ ഫോർ-വീൽ ഡ്രൈവ് സിസ്റ്റവും ഉൾക്കൊള്ളുന്നു, ഇത് ഏത് ഭൂപ്രദേശത്തും മികച്ച പ്രകടനം ഉറപ്പാക്കുന്നു.

ഇന്ത്യയിൽ 12.75 ലക്ഷം മുതൽ 14.95 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ്-ഷോറൂം വില. ഏകദേശം 1,200 കിലോഗ്രാം ഭാരമുള്ള ഈ വാഹനം, ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലുകളിൽ ഒന്നാണ്. ഹെഡ്‌ലൈറ്റ് വാഷർ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ നിരവധി ഫീച്ചറുകളും ജിംനി വാഗ്ദാനം ചെയ്യുന്നു.
ഓസ്ട്രേലിയയിൽ ജിംനി ലൈറ്റ്, ജിംനി, ജിംനി XL എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ ജിംനി XL മാത്രമാണ് ഫൈവ്-ഡോർ മോഡൽ. ഈ മോഡലിന്റെ ഡെലിവറി നിർത്തിവെച്ചത്. ജിംനി ലൈറ്റിന്റെ വില 30,490 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.7 ലക്ഷം രൂപ) മുതലാണ്. ഇന്ത്യയിൽ ത്രീ-ഡോർ, ഫൈവ്-ഡോർ വേരിയന്റുകൾ നിർമിക്കുമ്പോൾ, ഫൈവ്-ഡോർ മോഡൽ ഇന്ത്യയിൽ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഓസ്ട്രേലിയയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഈ മോഡലിന്റെ പ്രധാന വിദേശ വിപണി.

ഡെലിവറി നിർത്തിവച്ചതിന്റെ കാരണം വ്യക്തമല്ലെങ്കിലും, ത്രീ-ഡോർ വേരിയന്റുകളുടെ ഡെലിവറി തുടരുമെന്നും വാഹനങ്ങൾ തിരികെ വിളിക്കുന്നില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം തന്നെ ഇന്ത്യയിൽ ജിംനിയുടെ ഡെലിവറിയിൽ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനകൾക്കായി കാത്തിരിക്കാം.
Maruti Suzuki has unexpectedly stopped deliveries of the five-door Jimny XL in Australia, while continuing with three-door variants. The reason remains undisclosed, with no recall issued. Powered by a 1.5L petrol engine and equipped with a four-speed automatic and four-wheel drive, the India-made SUV remains popular despite the halt
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും
Kerala
• a day ago
റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ
Football
• a day ago
വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം
Kerala
• a day ago
കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ
Kerala
• a day ago
ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി
National
• a day ago
ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
oman
• a day ago
അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം
crime
• a day ago
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു
bahrain
• a day ago
പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി; ഇനി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
Kerala
• a day ago
UAE Weather: അസ്ഥിര കാലാവസ്ഥ തുടരുന്നു; യുഎഇയില്‍ കൂടുതല്‍ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം
Weather
• a day ago
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• a day ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• a day ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• a day ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• a day ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• a day ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• a day ago
ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്സിസി
International
• a day ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 2 days ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• a day ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• a day ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• a day ago