HOME
DETAILS

ചെന്നിത്തലയില്‍ പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ് അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം 

  
Web Desk
August 04 2025 | 12:08 PM

when-the-span-of-the-bridge-collapsed-2 worker-died-in-an-accident-latest info

ആലപ്പുഴ; ചെന്നിത്തല കീച്ചേരിക്കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.  തൃക്കുന്ന സ്വദേശി ബിനു, മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്‌ എന്നിവരാണ് മരിച്ചത്. 

ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സംഭവം.  മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. 

ചെന്നിത്തല ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. 

അതേസമയം, പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  12 hours ago
No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  13 hours ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  13 hours ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  13 hours ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  13 hours ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  13 hours ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  14 hours ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  14 hours ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  14 hours ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  14 hours ago