HOME
DETAILS

എയർ ഇന്ത്യ വിമാനത്തിൽ 'ടിക്കറ്റെടുക്കാത്ത അതിഥി'; പാറ്റകളെ കൊണ്ട് ബുദ്ധിമുട്ടിലായി യാത്രക്കാർ, ക്ഷമാപണം നടത്തി വിമാനക്കമ്പനി

  
Web Desk
August 04, 2025 | 1:34 PM

cockroaches were spotted in air india flight

ന്യൂഡൽഹി: സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റെടുക്കാത്ത 'ചില യാത്രക്കാർ' കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ട്. എന്നാൽ ഈ 'യാത്രക്കാർ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചെറുതായിരുന്നില്ല. എയർ ഇന്ത്യ വിമാനത്തിലാണ് ടിക്കറ്റില്ലാത്ത യാത്രക്കാരായി കുറച്ച് പാറ്റകൾ ഇടംപിടിച്ചത്. രണ്ട് യാത്രക്കാരാണ് ഇവരുടെ സീറ്റിൽ പാറ്റകളെ കണ്ടെത്തിയത്. ഇവർ പരാതിപ്പെട്ടതോടെ ക്യാബിൻ ക്രൂ ഇവരെ മറ്റു സീറ്റിലേക്ക് മാറ്റി.

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പറന്ന AI180 വിമാനത്തിലാണ് സംഭവം. വിമാനത്തിന്റെ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള കൊൽക്കത്ത വരെയുള്ള യാത്രയിലാണ് പാറ്റകളെ കണ്ടത്. സംഭവത്തിൽ വിമാനക്കമ്പനി തങ്ങളുടെ തെറ്റ് അംഗീകരിക്കുകയും യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു. കണക്ടിക്ക് ഫ്ലൈറ്റ് ആയിരുന്നതിനാൽ വിമാനം കൊൽക്കത്തയിൽ എത്തിയപ്പോൾ വിമാനം ശുദ്ധീകരിച്ചു. ഇതിന് ശേഷമാണ് വിമാനം മുംബൈയിലേക്ക് പറന്നത്.

കൊൽക്കത്തയിൽ ഷെഡ്യൂൾ ചെയ്ത ഇന്ധന സ്റ്റോപ്പിനിടെയാണ് എയർ ഇന്ത്യ വിമാനത്തിൽ ആഴത്തിലുള്ള ശുചീകരണ പ്രക്രിയ നടത്തിയത്. വിമാനം എല്ലായിപ്പോഴും അകം ഭാഗം പുകയിട്ട് ശുദ്ധീകരണം നടത്താറുണ്ടെങ്കിലും ചിലപ്പോൾ പ്രാണികൾ വിമാനത്തിൽ കടക്കാൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.

സംഭവത്തിന്റെ ഉറവിടവും കാരണവും കണ്ടെത്തുന്നതിനുമായി എയർ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ നടപ്പിലാക്കുന്നതിന് നിർദേശം നൽകിയിട്ടുമുണ്ട്.

അതേസമയം, എയർ ഇന്ത്യയെക്കുറിച്ചുള്ള പരാതികൾ വർധിച്ചുവരികയാണ്. ഞായറാഴ്ച ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ക്യാബിനിലെ ഉയർന്ന താപനില കാരണം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

 

A strange incident occurred on Air India flight AI180, which was traveling from San Francisco to Mumbai via Kolkata. Cockroaches were spotted on board during the San Francisco to Kolkata leg of the journey, causing concern among passengers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  4 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  4 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  4 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  4 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  4 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  4 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  4 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  4 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  4 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  4 days ago