അതേസമയം രാകേഷിന്‍റെ മരണം രാജ്യത്തെ യുവാക്കൾക്കിടയിൽ വർധിച്ച് വരുന്ന ഹൃദയാഘാതത്തെ കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാസം കേരളത്തിലും സമാനമായി ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് മരിച്ചത് വാർത്തയായിരുന്നു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. ജൂലെെ 30നായിരുന്നു സംഭവം.
ഇടയ്ക്കിടെ വ്യായാമത്തിനായി ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ വരാറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ അന്നേദിവസം രാവിലെ 5 മണിയോടെ തന്നെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇതിനു തൊട്ടു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്റുകള്‍ നടക്കുന്നതും ഇരിക്കുന്നതും സിസിടിവിയില്‍ കാണുന്നുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് പിന്നീട് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജ് മരിച്ചിരുന്നു.
25-year-old Gundla Rakesh from Khammam district died of a heart attack while playing badminton in Hyderabad. He was working at a private firm.