HOME
DETAILS

കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതാണ് ദുരന്തം; സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്നും കെ മുരളീധരന്‍

  
Web Desk
October 02 2025 | 07:10 AM

congress threatens protest over sabarimala gold-plating controversy major allegations surface

 

 

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന്റെ പാതയിലേക്കു തന്നെ പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തണമെന്നും ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുരളീധരന്‍. കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതിന്റെ ദുരന്തമാണ് അയ്യപ്പന്‍ അനുഭവിക്കുന്നതെന്നും കെ മുരളീധരന്‍ ആരോപിച്ചു.

അയ്യപ്പ സംഗമം സ്‌പോണ്‍സര്‍ ചെയ്തത് ആരൊക്കെയാണ്? കീഴ്ശാന്തിക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെ സ്‌പോണ്‍സറായി മാറി? ദൈവത്തിന്റെ നാല് കിലോ കട്ട് കീശയിലാക്കുകയും ചെയ്തിട്ട് ഗൂഢാലോചന ഉന്നയിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. തോല്‍ക്കുന്നത് വരെ സ്വപ്നം കാണാനുള്ള അവകാശം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഉണ്ടെന്നും സിപിഎം എട്ട് നിലയില്‍ പൊട്ടുമെന്നും മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണപാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഗുരുതരമായ കൂടുതല്‍ കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വര്‍ണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വര്‍ണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപ്പിരിവിന്റെ ഭാഗമെന്നാണ് സംശയം. 

 

ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരില്‍ നിന്നു പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വര്‍ണ്ണപാളി ശബരിമല ശ്രീകോവില്‍ വാതില്‍ എന്ന പേരില്‍ ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ച് പൂജിച്ച വാര്‍ത്തകളുമൊക്കെ പുറത്ത് വന്നിരുന്നു.

 വീഴ്ച പറ്റിയെന്ന് പിഎസ് പ്രശാന്ത്
സന്നിധാനത്തെ സ്വര്‍ണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോര്‍ഡിന്റെ പക്കലുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 18 ലോക്കറുകളിലായി സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ 467 കിലോഗ്രാം സ്വര്‍ണം മോണിറ്റൈസേഷനായി റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകള്‍ ഉണ്ട്. എന്നാല്‍ ഈ രേഖകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു. ഉണ്ണികൃഷ്ണന്റെ കാര്യം തീരുമാനമാകുമെന്നുമാണ് പ്രശാന്ത് പറഞ്ഞത്.

 

 

In the ongoing Sabarimala gold-plating controversy, Congress leader K. Muraleedharan has warned that the party is ready to take the path of protest if necessary. He demanded a comprehensive investigation, asserting that the Congress will not compromise on the issue. Muraleedharan accused that Ayyappa is suffering due to the Devaswom Board being in the hands of "fake devotees".

He questioned how Unnikrishnan Potty, traditionally a Keezhshanthikkaran (junior priest), suddenly became the sponsor of the 'Ayyappa Sangamam' event and allegedly misappropriated four kilograms of gold meant for the deity. He also claimed there’s a deep conspiracy behind the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിം പള്ളിക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ ആക്ഷന്‍;  അനധികൃതമെന്ന് വിശദീകരണം 

National
  •  12 hours ago
No Image

നവരാത്രി ആഘോഷത്തിനായി നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം; ജോലിക്കാരെ കൊന്ന് കുടുംബത്തോടൊപ്പം വീടിന് തീയിട്ട് ജീവനൊടുക്കി 45-കാരൻ

crime
  •  12 hours ago
No Image

ശവപ്പെട്ടിയിൽ വരെ റൊണാൾഡോയെ തിരഞ്ഞെടുക്കും; അവൻ മെസ്സിയെക്കാൾ ഗോൾ മെഷീനാണെന്ന് അഡെബയോർ

Football
  •  12 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ അണയാത്ത പ്രതിഷേധം; മരണസംഖ്യ 9-ന് മുകളിൽ, ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ ശ്രദ്ധ തിരിക്കാൻ ശ്രമം

International
  •  12 hours ago
No Image

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും

crime
  •  13 hours ago
No Image

സുമുദ് ഫ്ലോട്ടില്ലക്ക് നേരെ അതിക്രമം: മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാന്‍ കൊളംബിയ

International
  •  13 hours ago
No Image

ബോട്ടുകളില്‍ അതിക്രമിച്ച് കയറി സായുധ സേന; ഫ്ലോട്ടില്ലകള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

International
  •  14 hours ago
No Image

ഗുളിക കഴിക്കുന്നവരാണ് മിക്കവാറും എല്ലാവരും... എന്നാല്‍ ഗുളിക കഴിക്കാന്‍ എത്ര ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത് ?

Kerala
  •  14 hours ago
No Image

അവൻ ഒരു മാച്ച് വിന്നറാണ്: സൂപ്പർതാരത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

Cricket
  •  14 hours ago
No Image

തുടക്കം തന്നെ ഇന്ത്യൻ ആധിപത്യം; വിൻഡീസിനെ വിറപ്പിച്ച് സിറാജ് കുതിക്കുന്നു

Cricket
  •  15 hours ago