HOME
DETAILS

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

  
August 06, 2025 | 4:08 PM

Applications for performing Hajj in 2026 will close tomorrow Thursday

കോഴിക്കോട്: 2026 ലെ ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷകള്‍ നാളെ (വ്യാഴം) അവസാനിക്കും. സംസ്ഥാനത്ത് ഇതുവരെ 23,630 പേരാണ് ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുള്ളത്. 

ഇതില്‍ 65 വയസ് പൂര്‍ത്തിയായ റിസര്‍വ് കാറ്റഗറിക്കാര്‍ 4696 പേരുണ്ട്. 3142 പേര്‍ പുരുഷ തുണയില്ലാത്ത സ്ത്രീകളും, 854 പേര്‍ 2025ലെ അപേക്ഷകരില്‍ നിന്ന് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

ജനറല്‍ വിഭാഗത്തില്‍ 15,733 അപേക്ഷകരാണുള്ളത്. കൊച്ചി എമ്പാര്‍ക്കേഷനിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ (15,617) ലഭിച്ചത്. കണ്ണൂരില്‍ 7671, കോഴിക്കോട് 1628 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ എണ്ണം. അപേക്ഷകള്‍ സൂക്ഷമമായി പരിശോധിച്ച് കവര്‍ നമ്പര്‍ അനുവദിക്കുന്ന പ്രവൃത്തികള്‍ ഹജ്ജ് ഹൗസില്‍ പുരോഗമിക്കുകയാണ്. 

ആഗസ്റ്റ് 12ന് മുന്‍പായി നറുക്കെടുപ്പ് പൂര്‍ത്തിയാക്കും. കഴിഞ്ഞ വര്‍ഷം 16450 പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. ഇത്തവണ അപേക്ഷകള്‍ വര്‍ധിച്ചതിനാലും, 2025ല്‍ അവസരം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനാലും സംസ്ഥാനത്തിന് കൂടുതല്‍ ക്വാട്ട ലഭിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. കേരളത്തിലെ 14 ജില്ലകളിലായി ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭൂരിപക്ഷ അപേക്ഷകളും സമര്‍പ്പിച്ചത്. 

Applications for performing Hajj in 2026 will close tomorrow Thursday.  23630 people from the state have submitted their applications So far



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  3 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  3 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  3 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  3 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  3 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  3 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  3 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  3 days ago