
ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇനി ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത് ഏഷ്യാ കപ്പാണ്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ഏഷ്യ കപ്പിനുള്ള ടീമിൽ ഏതെല്ലാം താരങ്ങൾ ഉൾപ്പെടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യ ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
2025 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് കൃണാൽ പാണ്ഡ്യ വീണ്ടും ഇന്ത്യൻ ടീമിലെത്തുന്നത്. ആർസിബിയെ ചരിത്രത്തിലെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്കാണ് കൃണാൽ വഹിച്ചത്.
ബെംഗളൂരുവിനായി 15 മത്സരങ്ങളിൽ നിന്നും 17 വിക്കറ്റുകളാണ് താരം നേടിയത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ആർസിബി കിരീടം ചൂടിയത്. കലാശപോരാട്ടത്തിലെ പ്ലയെർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും കൃണാൽ തന്നെയാണ്. ഫൈനലിൽ നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകളായിരുന്നു കൃണാൽ സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യൻസിനൊപ്പം 2017 ഐപിഎൽ ഫൈനലിൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും കൃണാൽ നേടിയിരുന്നു. റേസിംഗ് പൂനെ സൂപ്പർ ജയന്റ്സിനെ കീഴടക്കിയാണ് മുംബൈ കിരീടം നേടിയിരുന്നത്. ഫൈനലിൽ 37 പന്തിൽ 47 റൺസ് നേടിയാണ് കൃണാൽ തിളങ്ങിയത്. ഇതോടെ ഐപിഎൽ ഫൈനലിൽ രണ്ട് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും കൃണാൽ മാറിയിരുന്നു.
കഴിഞ്ഞ നാല് വർഷമായി കൃണാൽ ഇന്ത്യക്കായി കളിച്ചിട്ടില്ല. 2021ൽ ശ്രീലങ്കക്കെതിരെയാണ് കൃണാൽ അവസാനമായി ഇന്ത്യക്കായി ടി-20 മത്സരം കളിച്ചത്. ഇന്ത്യക്കായി 19 മത്സരങ്ങളിൽ നിന്നും 124 റൺസും 15 വിക്കറ്റുകളും കൃണാൽ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഏഷ്യ കപ്പിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന്, 2027 വരെ നിഷ്പക്ഷ വേദികളിൽ മാത്രം മത്സരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതാണ് യുഎഇയെ വേദിയാക്കാൻ കാരണം. ബിസിസിഐയാണ് ഔദ്യോഗിക ആതിഥേയർ എങ്കിലും, രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
All rounder Krunal Pandya is reportedly set to make a return to the Indian team for the 2025 Asia Cup Krunal Pandya is making a comeback to the Indian team after his impressive performance for Royal Challengers Bangalore in the 2025 IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ
Kerala
• 4 hours ago
ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ
National
• 5 hours ago
ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India
International
• 5 hours ago
45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും
Saudi-arabia
• 5 hours ago
സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
Cricket
• 5 hours ago
'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala
Kerala
• 5 hours ago
കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586
oman
• 5 hours ago
ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ ദിവസം മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്
uae
• 6 hours ago
ഐടി പ്രൊഫഷണലിനെതിരെ വ്യാജ ബലാത്സംഗ കേസ് നൽകി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച വനിതാ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
National
• 6 hours ago
പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ
uae
• 6 hours ago
പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
Kerala
• 6 hours ago
അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം
Cricket
• 7 hours ago
ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 7 hours ago
ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അംഗ ലഹരി മാഫിയ സംഘം പിടിയിൽ
International
• 7 hours ago
ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം
International
• 8 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 8 hours ago
'ബി.ജെ.ഡിയല്ല, ഭരിക്കുന്നത് ബി.ജെ.പി; ഇവിടെ ആരേയും ക്രിസ്ത്യാനികളാകാന്‍ അനുവദിക്കില്ല' ബജ്റംഗ്ദള്‍ സംഘം ആക്രമിച്ചത് ഇതും പറഞ്ഞെന്ന് മലയാളി വൈദികന്
National
• 8 hours ago
ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City
International
• 7 hours ago
പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര് അറസ്റ്റില്‍
National
• 7 hours ago
പോർച്ചുഗീസ് ടീമിനെതിരെ റൊണാൾഡോയുടെ ഗോൾ മഴ; അൽ നസർ ശക്തമാവുന്നു
Football
• 7 hours ago