
ഇനി 7 ദിവസം മാത്രം; ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്; 4987 ഒഴിവുകൾ; പത്താം ക്ലാസ് വിജയിച്ചവർക്ക് അവസരം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി)യിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് നിയമനങ്ങൾ. ഇന്ത്യയൊട്ടാകെ 4987 ഒഴിവുകളാണുള്ളത്. തിരുവനന്തപുരം കേന്ദ്രത്തിൽ മാത്രം 334 ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 17ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ്. ആകെ ഒഴിവുകൾ 4987.
ജനറൽ = 2471
ഇഡബ്ല്യൂഎസ് = 501
ഒബിസി (NCL) = 1015
എസ്.സി = 574
എസ്.ടി = 426
പ്രായപരിധി
18 വയസ് മുതൽ 27 വയസ് വരെ പ്രായുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. (കേരളത്തിൽ മലയാളം അറിഞ്ഞിരിക്കണം).
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,700 രൂപമുതൽ 69,100 രൂപയ്ക്കിടയിൽ ശമ്പളം ലഭിക്കും.
അലവൻസായി HRA, DA, TA എന്നിവ അനുവദിക്കും.
തെരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളിലായി എഴുത്ത് പരീക്ഷ നടക്കും. അതിൽ വിജയിക്കുന്നവരെ ഇന്റർവ്യൂവിന് വിളിപ്പിക്കും. പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എന്നിവ നടത്തി നിയമനം നടത്തും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 650 രൂപ. എസ്.സി, എസ്.ടിക്കാർക്ക് 550 രൂപ. വനിത ഉദ്യോഗാർഥികൾക്കും 550 രൂപ അടച്ചാൽ മതി.
അപേക്ഷ
മേൽപറഞ്ഞ യോഗ്യതയുള്ളവർ ഇന്റലിജൻസ് ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് സെക്യൂരിറ്റി അസിസ്റ്റന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കിയതിന് ശേഷം നേരിട്ട് Apply Online ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാം.
അപേക്ഷ: click
വിജ്ഞാപനം: click
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ; ഇന്നാണ് ലാസ്റ്റ് ഡേറ്റ്
ഇന്റലിജൻസ് ബ്യൂറോ നേരത്തെ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ റിക്രൂട്ട്മെന്റ് വിളിച്ചിരുന്നു. കേന്ദ്ര സർവീസിലെ ഗ്രൂപ്പ് സി നോൺ-ഗസ്റ്റഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആകെയുള്ള 3717 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
അവസാന തീയതി ആഗസ്റ്റ് 10.
തസ്തിക & ഒഴിവ്
ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 3717. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റം വന്നേക്കാം.
ജനറൽ -1537 ഒഴിവ്
ഇ.ഡബ്ല്യു.എസ് -442 ഒഴിവ്
ഒ.ബി.സി -946 ഒഴിവ്
എസ്.സി -566 ഒഴിവ്
എസ്.ടി -226 ഒഴിവ്
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവൽ 7 (44,900 മുതൽ 1,42,400 രൂപ) വരെയാണ് ശമ്പളം ലഭിക്കുക. ഇതിനു പുറമെ കേന്ദ്രസർവീസിൽ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായം
2025 ആഗസ്റ്റ് 10ന് 18-27. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
ഓപറേഷനൽ തസ്തികയായതിനാൽ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല
അഖിലേന്ത്യാ സർവീസായതിനാൽ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
തെരഞ്ഞെടുപ്പ്
അപേക്ഷകർ രണ്ട് ഘട്ടമായുള്ള എഴുത്ത് പരീക്ഷയ്ക്ക് ഹാജരാവണം. തുടർന്ന് അഭിമുഖവും നടത്തും. ആദ്യഘട്ടത്തിൽ 100 മാർക്കിനുള്ള ഒബ്ജക്ടിവ് ടെസ്റ്റും രണ്ടാം ഘട്ടത്തിൽ 50 മാർക്കിനുള്ള ഡിസ്ക്രിപ്റ്റീവ് പരീക്ഷയുമായിരിക്കും. ആനുകാലികം, പൊതുവിജ്ഞാനം, ഗണിതം, മാനസിക ശേഷി, ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം എന്നിവയുൾപ്പെടുന്ന സിലബസാണ് ആദ്യഘട്ട പരീക്ഷക്കുള്ളത്. അഭിമുഖത്തിന് 100 മാർക്ക് അനുവദിക്കും. ആദ്യഘട്ടത്തിൽ 35 മാർക്കോ (എസ്.സി, എസ്.ടി -33, ഒ.ബി.സി -34) കൂടുതലോ ലഭിക്കുന്നവരെ രണ്ടാംഘട്ട പരീക്ഷക്ക് പരിഗണിക്കും. രണ്ടാംഘട്ടത്തിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ ഒഴിവുകളുടെ അഞ്ചിരട്ടി പേരെ അഭിമുഖത്തിന് ക്ഷണിക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷ ഫീസ്
വനിതകൾ, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാർ എന്നിവർക്ക് 550 രൂപ. മറ്റുള്ളവർക്ക് 650 രൂപ. ഓൺലൈനായോ എസ്.ബി.ഐ ചലാൻ വഴിയോ ഫീസടയ്ക്കാം.
അപേക്ഷ
https://cdn.digialm.com/EForms/configuredHtml/1258/94319/Index.html എന്ന ലിങ്കിലൂടെ നേരിട്ട് അപേക്ഷ നൽകാം. അവസാന തീയതി: 2025 ആഗസ്റ്റ് 10. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ വെബ്സെെറ്റിലുണ്ട്.
The Ministry of Home Affairs is conducting a new recruitment drive for the Intelligence Bureau (IB) to fill Security Assistant positions. There are 4,987 vacancies across India, including 334 vacancies at the Thiruvananthapuram centre alone. Interested candidates must apply online before August 17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ
International
• 10 hours ago
തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ
uae
• 11 hours ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ
Football
• 11 hours ago
4,676 മീറ്റർ നീളമുള്ള നാല് സിംഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
uae
• 11 hours ago
ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ
Cricket
• 11 hours ago
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
Kuwait
• 11 hours ago
വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും
Kerala
• 11 hours ago
ഖത്തർ അമീറുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി
qatar
• 12 hours ago
ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ
Cricket
• 12 hours ago
കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി
Kuwait
• 12 hours ago
നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും
Kerala
• 13 hours ago
കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്
Kuwait
• 13 hours ago
ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി
National
• 13 hours ago
തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും
National
• 13 hours ago
മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 14 hours ago
തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍
Kerala
• 14 hours ago
മീന്‍ വില കുറഞ്ഞു; 1300 രൂപയുണ്ടായിരുന്ന അയക്കൂറ 600 രൂപയിലെത്തി- മറ്റു മീനുകള്‍ക്കും വില കുറഞ്ഞു
Kerala
• 15 hours ago
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്
Kuwait
• 15 hours ago
6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി
Economy
• 13 hours ago
യുഎഇയില്‍ പറക്കും ടാക്സി പരീക്ഷണം ഉടന്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ | UAE Flying Taxi
uae
• 13 hours ago
സഞ്ജുവല്ല! 2026 ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങൾ അവരായിരിക്കും: അശ്വിൻ
Cricket
• 13 hours ago