HOME
DETAILS

തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍

  
Web Desk
August 13 2025 | 04:08 AM

Voter Age Error in Bihar Triggers Political Row  Collector Responds

 

ഡല്‍ഹി: ബിഹാറില്‍ 35 വയസുള്ള വോട്ടറുടെ പ്രായം 124 വയസെന്ന് രേഖപ്പെടുത്തിയതില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍. ബിഹാറിലെ സിവാന്‍ ജില്ലാ കലക്ടറാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 35 വയസുകാരിയുടെ വയസ് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കലക്ടര്‍ പറയുന്നത്.  തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നതാണ് മിന്‍ത ദേവി എന്ന വോട്ടറുടെ പരാതി. അപേക്ഷ ശരിയായി പൂരിപ്പിച്ചു നല്‍കിയിരുന്നുവെന്നും മിന്‍ത ദേവി പറഞ്ഞു. എന്നാല്‍ ഇത് വാര്‍ത്തയാവും മുമ്പ് പരിഹരിച്ചിട്ടുണ്ടെന്നും കലക്ടര്‍.


വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും യൂണിയന്‍ ഗവണ്‍മെന്റിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വോട്ട് മോഷണം എന്ന പേരില്‍ പ്രസന്റേഷന്‍ കാണിച്ചു കൊണ്ടാണ് രാഹുലിന്റെ വാര്‍ത്താസമ്മേളനം. 

ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത ആളുകളേക്കാള്‍ കൂടുതല്‍ ആളുകളെ അഞ്ചുമാസം കൊണ്ട് ചേര്‍ത്തിരിക്കുന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നിരുന്നു. 

വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരാണ് വന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ മാറ്റിയെന്നും സിസിടിവി ദൃശങ്ങള്‍ 45 ദിവസം കഴിയുമ്പോള്‍ നശിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

  • A 35-year-old woman, Minta Devi, from Siwan district, Bihar, was incorrectly recorded in the voter list as 124 years old.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ

International
  •  7 hours ago
No Image

തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ

uae
  •  8 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ

Football
  •  8 hours ago
No Image

4,676 മീറ്റർ നീളമുള്ള നാല് സിം​ഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

uae
  •  8 hours ago
No Image

ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ

Cricket
  •  8 hours ago
No Image

പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

Kuwait
  •  8 hours ago
No Image

വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും 

Kerala
  •  8 hours ago
No Image

ഖത്തർ അമീറുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി

qatar
  •  8 hours ago
No Image

ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ

Cricket
  •  9 hours ago
No Image

കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി

Kuwait
  •  9 hours ago


No Image

നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും

Kerala
  •  10 hours ago
No Image

കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്

Kuwait
  •  10 hours ago
No Image

ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി

National
  •  10 hours ago
No Image

തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും

National
  •  10 hours ago