HOME
DETAILS

സഊദിയില്‍ പ്രവാസി മലയാളിയായ വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു

  
August 11 2025 | 02:08 AM

Expatriate Malayali housewife dies of heart attack in her sleep in Saudi Arabia

ദമ്മാം: സഊദി അറേബ്യയില്‍ പ്രവാസി മലയാളിയായ വീട്ടമ്മ ഉറക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. മുംബൈയിലെ സാന്താക്രൂസ് ഈസ്റ്റ് വകോലയില്‍ ആരാംഹൗസിങ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന മലയാളിയായ രൂപലക്ഷ്മി സുരേന്ദ്രകുമാര്‍(55) ആണ് മരിച്ചത്. ദമ്മാമിലെ വസതിയില്‍ രാത്രി ഉറങ്ങാന്‍ കിടന്ന രൂപലക്ഷ്മിയെ ഇന്നലെ രാവിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് മുംബൈ മലയാളി സുരന്ദ്രകുമാര്‍ നായര്‍ സഊദിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനാണ്. ദമ്പതികള്‍ കുടുംബസമേതം ദമ്മാമില്‍ ഏറെ വര്‍ഷങ്ങളായി കഴിയുകയായിരുന്നു.

മുംബൈ മലയാളികളായ സോമനാഥന്‍ നാല്‍പാടിയുടെയും ധനലക്ഷ്മി നാല്‍പ്പാടിയടെയും മകളാണ്.
സഹോദരന്‍ ആദര്‍ശ് കുമാര്‍ നാല്‍പ്പാടി.
 മക്കള്‍: ഋതിക സുരേന്ദ്രകുമാര്‍, സങ്കല്‍പ് സുരേന്ദ്രകുമാര്‍.
ഖത്തീഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ തന്നെ ഇന്ന് രാവിലെ സംസ്‌കരിക്കും. കെഎംസിസി അല്‍കോബാര്‍ വെല്‍ഫെയര്‍വിങ് ചെയര്‍മാന്‍ ഹുസൈന്‍ ഹംസ നിലമ്പൂര്‍ ആണ് നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മറ്റ് സഹായങ്ങള്‍ക്കും മുന്നിലുള്ളത്.

Expatriate Malayali housewife dies of heart attack in her sleep in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യാ വിഭജനത്തിന്റെ വിത്ത് പാകിയതാര് ?

National
  •  9 hours ago
No Image

എറണാകുളം തൃക്കാക്കരയില്‍ അഞ്ചാം ക്ലാസുകാരനെ വൈകി എത്തിയതിന് ഇരുട്ട് മുറിയില്‍ അടച്ചുപൂട്ടിയതായി പരാതി

Kerala
  •  9 hours ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

National
  •  10 hours ago
No Image

ജീവപര്യന്തം തടവ്, കനത്ത പിഴ, ഡിജിറ്റല്‍ പ്രചാരണവും പരിധിയില്‍...; ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതി ഇങ്ങനെ

National
  •  11 hours ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി, രൂക്ഷ വിമര്‍ശനം

Kerala
  •  12 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  12 hours ago
No Image

മലപ്പുറത്ത് തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി;  സംഘവും പിടിയില്‍ 

Kerala
  •  12 hours ago
No Image

തൃശൂര്‍ വോട്ട് ക്രമക്കേട്:  പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്

Kerala
  •  13 hours ago
No Image

ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video

National
  •  14 hours ago
No Image

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍

International
  •  15 hours ago