Hajj 2026: India holds draw before Saudi Arabia announces quota, unlike previous years when it followed quota allocation.
HOME
DETAILS

MAL
ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി
അശ്‌റഫ് കൊണ്ടോട്ടി
August 14 2025 | 02:08 AM

അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: 2026ലെ തീർഥാടനത്തിന് രാജ്യത്തെ ഹജ്ജ് നറുക്കെടുപ്പ് നടത്തിയത് സഊദി അറേബ്യ ഇന്ത്യക്കുള്ള ഇത്തവണത്തെ ക്വാട്ട പ്രഖ്യാപിക്കുന്നതിന് മുമ്പ്. മുൻ വർഷങ്ങളിലെല്ലാം സഊദി അറേബ്യ ഹജ്ജ് ക്വാട്ട നൽകിയതിന് ശേഷമാണ് നറുക്കെടുപ്പ് നടത്താറുള്ളത്. ഇത്തവണ ഹജ്ജ് അപേക്ഷ സ്വീകരണം കഴിഞ്ഞ ഏഴിന് പൂർത്തിയാക്കി നറുക്കെടുപ്പ് ഇന്നലെ നടത്തുകയായിരുന്നു. എന്നാൽ ഇതിനകം ഹജ്ജ് ക്വാട്ട ലഭ്യമായില്ല. തുടർന്ന് ഒരു ലക്ഷം ഹജ്ജ് ക്വാട്ട കണക്കാക്കിയാണ് സംസ്ഥാനങ്ങൾക്കും വിവിധ കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇന്നലെ നറുക്കെടുപ്പ് നടത്താനായി സീറ്റുകൾ നൽകിയത്. മുഴുവൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി മുംബൈയിലായിരുന്നു നറുക്കെടുപ്പ്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുമായി 1,94,616 അപേക്ഷകളാണ് രാജ്യത്ത് ഈ വർഷം ലഭിച്ചത്. ഇവരിൽ 18,659 പേർ കുറഞ്ഞ ദിവസത്തെ പാക്കേജിന് അപേക്ഷ നൽകിയവരാണ്. മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വിതരണം ചെയ്തത്.
ഹജ്ജ് അപേക്ഷകൾ കൂടുതൽ ലഭിച്ചത് ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ്. എന്നാൽ കൂടുതൽ ഹജ്ജ് ക്വാട്ട കിട്ടിയത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണ്. ഉത്തർപ്രദേശിൽ അപേക്ഷിച്ച 18,760 പേർക്കും അവസരം ലഭിച്ചു. മഹാരാഷ്ട്രയിൽ 12,443 പേർക്ക് സീറ്റുകൾ ലഭിച്ചു. വെയിറ്റിങ് ലിസ്റ്റിൽ 17,443 പേരുണ്ട്. കൂടുതൽ ക്വാട്ട ലഭിച്ച സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്താണ്. അപേക്ഷകൾ കൂടുതൽ ലഭിച്ച ഗുജറാത്തിൽ 5717 പേർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അവസരം ലഭിച്ചത്. ഇവിടെ 26,071 പേരും വെയിറ്റിങ് ലിസ്റ്റിലാണ്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 31 ഇടങ്ങളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. ഇതിൽ കേരളം, ഛത്തീസ്ഖഢ്, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലാണ് വെയിറ്റിങ് ലിസ്റ്റുള്ളത്. മറ്റു സംസ്ഥാനങ്ങൾക്ക് ലഭിച്ച ക്വാട്ട ഇങ്ങനെ: കർണാടക (7595), പശ്ചിമ ബംഗാൾ (5189), ജമ്മുകശ്മിർ (5166), രാജസ്ഥാൻ (4772), മധ്യപ്രദേശ് (4567), തെലങ്കാന (4288), തമിഴ്‌നാട് (4033), ബിഹാർ (2753), അസം (2566).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓണാഘോഷത്തിന് മുണ്ട് ഉടുക്കരുത്; കോഴിക്കോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം
Kerala
• 7 hours ago
യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തി; പ്രതിയോട് 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി
uae
• 7 hours ago
തലശ്ശേരി ബിരിയാണി മുതല്‍ ചെട്ടിനാട് പനീര്‍ വരെ; നാടന്‍രുചികള്‍ മെനുവില്‍ ഉള്‍പ്പെടുത്തി എമിറേറ്റ്‌സ്
uae
• 7 hours ago
വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമിച്ച് പണം തട്ടൽ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ
Kerala
• 7 hours ago
ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ 33 മരണം; ഹിമാചലിലും ഡൽഹിയിലും നാശനഷ്ടം
National
• 8 hours ago
തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയ സംഭവം: 'കുട്ടി ടിസി വാങ്ങേണ്ട, റിപ്പോർട്ട് ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി' - മന്ത്രി വി. ശിവൻകുട്ടി
Kerala
• 8 hours ago
2025-26 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍, സര്‍വകലാശാല കലണ്ടര്‍ പ്രഖ്യാപിച്ച് യുഎഇ; സമ്മർ, വിന്റർ അവധികൾ ഈ സമയത്ത്
uae
• 8 hours ago
നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര
Kerala
• 8 hours ago
ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി
uae
• 8 hours ago
ആർഎസ്എസ് നേതാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ
Kerala
• 9 hours ago
മലപ്പുറത്ത് ഇങ്കൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം
Kerala
• 10 hours ago
ചേർത്തല തിരോധാന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ബിന്ദു കൊല്ലപ്പെട്ടതായി അയൽവാസി
Kerala
• 10 hours ago
ഇന്ത്യാ വിഭജനത്തിന്റെ വിത്ത് പാകിയതാര് ?
National
• 10 hours ago
എറണാകുളം തൃക്കാക്കരയില്‍ അഞ്ചാം ക്ലാസുകാരനെ വൈകി എത്തിയതിന് ഇരുട്ട് മുറിയില്‍ അടച്ചുപൂട്ടിയതായി പരാതി
Kerala
• 11 hours ago
മലപ്പുറത്ത് തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; സംഘവും പിടിയില്‍
Kerala
• 14 hours ago
തൃശൂര്‍ വോട്ട് ക്രമക്കേട്: പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്
Kerala
• 15 hours ago
ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video
National
• 16 hours ago
ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍
International
• 17 hours ago
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനം; നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്
National
• 11 hours ago
ജീവപര്യന്തം തടവ്, കനത്ത പിഴ, ഡിജിറ്റല്‍ പ്രചാരണവും പരിധിയില്‍...; ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതി ഇങ്ങനെ
National
• 13 hours ago
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി, രൂക്ഷ വിമര്‍ശനം
Kerala
• 13 hours ago