HOME
DETAILS

ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന

  
August 14 2025 | 03:08 AM

Increase in lifestyle diseases driving up per capita medical expenses

തിരുവനന്തപുരം: ജീവിതശൈലീരോഗങ്ങളിലുണ്ടായ വർധന ആളോഹരി ചികിത്സാച്ചെലവിൽ വൻ വർധനയ്ക്ക് ഇടയാക്കുന്നു. പകർച്ചവ്യാധികളുടെ തോത് കുറഞ്ഞതോടെ രോഗാതുരതാനിരക്ക് കുറഞ്ഞ് ആയുർദൈർഘ്യം വർധിച്ചു. എന്നാൽ മരണനിരക്കും കുട്ടികളുടെ പോഷകാഹാരക്കുറവും കുറഞ്ഞത് ആരോഗ്യരംഗത്തെ നേട്ടങ്ങളാണെന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ രണ്ടാം കേരള പഠനം പറയുന്നത്.
അതേസമയം പൊതുജീവിതനിലവാരം ഉയർന്നതും ആയുർദൈർഘ്യം വർധിച്ചതും രണ്ടാം തലമുറ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നത് പ്രധാന വെല്ലുവിളിയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2004 നും 2019നുമിടയിലുള്ള ഒന്നര ദശാബ്ദത്തിൽ ജനജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് പഠനത്തിലുള്ളത്. 1987ലെ വിലനിലവാരത്തിൽ നോക്കിയാൽ ഒരു തവണത്തെ ചികിത്സയ്ക്കുള്ള ചെലവ് 17 രൂപയിൽനിന്ന് 2019ൽ 234 രൂപയായി ഉയർന്നു. ആളോഹരി വാർഷിക ചികിത്സാച്ചെലവ് 89 രൂപയിൽനിന്ന് 678 രൂപയായി കൂടി. പൊതു ആരോഗ്യസുരക്ഷാ സംവിധാനം മെച്ചപ്പെട്ടതിനെ തുടർന്നു ഒറ്റത്തവണ ചികിത്സാചെലവ് 2004നും 2019നുമിടയിൽ കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നുണ്ട്. 

ഉയർന്ന, ഇടത്തരം വിഭാഗക്കാർ ഇൻഷൂറൻസ് പരിരക്ഷ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ജീവിതശൈലീരോഗങ്ങളിലെ വർധനവിനെ തുടർന്ന് ആളോഹരി വാർഷിക ചികിത്സാചെലവ് കൂടിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 15 വർഷത്തിനിടയിൽ കുടുംബവരുമാനത്തിലും കുടുംബചെലവിലും കാര്യമായ വർധനവുണ്ടായിട്ടും കുടുംബചെലവിൽ ചികിത്സാച്ചെലവിന്റെ അനുപാതം 2004ൽ 13.9 ശതമാനമായിരുന്നത് 2019ൽ 16.3 ശതമാനമായി വർധിച്ചു.

ഇന്ത്യൻ ശരാശരിയേക്കാൾ കൂടുതൽ ജി.ഡി.പിയുടെ അനുപാതമായി കേരളം ആരോഗ്യത്തിന് ചെലവാക്കുന്നുണ്ട്. യഥാക്രമം 4.5 ശതമാനം, 3.3 ശതമാനം. ആളോഹരി വാർഷിക ആരോഗ്യച്ചെലവ് കേരളത്തിൽ ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിലധികമാണ്. ആളോഹരി കണക്കിൽ ആരോഗ്യത്തിനായി സർക്കാർ ചെലവാക്കുന്നതും ഇന്ത്യൻ ശരാശരിയേക്കാൾ കൂടുതലാണ്. ആകെ ചെലവിന്റെ 67.9 ശതമാനമാണ് കേരളത്തിൽ വ്യക്തിഗത ആരോഗ്യചെലവ് എങ്കിൽ ഇന്ത്യൻ ശരാശരി 47.1 ശതമാനം മാത്രമാണ്. വാർഷിക ചികിത്സാചെലവിൽ മരുന്നുവിലയാണ് പ്രധാനം. പല രോഗങ്ങൾക്കും പുതിയ മരുന്നുകൾ നിലവിൽ വന്നതിനാലും വില താരതമ്യേന കൂടുതലായതുകൊണ്ടും മൊത്തം ചികിത്സാചെലവ് കൂടിയിട്ടുണ്ട്. എന്നാൽ, മരുന്നുവില പിടിച്ചുനിർത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ഫലം കണ്ടിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

 കേരളത്തിൽ ജീവിതിനിലവാരം മെച്ചപ്പെട്ടതിന് അനുസരിച്ച് ആരോഗ്യ ആവശ്യങ്ങൾ വർധിച്ചുവരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പണം ചെലവാക്കിയിട്ടും സർക്കാറിന് ഇക്കാര്യം മുഴുവനായി നിർവഹിക്കാനാകുന്നില്ല. ബാക്കി വരുന്നതുമുഴുവൻ വർധിച്ച വ്യക്തിഗത ചെലവായി പ്രതിഫലിക്കുന്നുണ്ട്. സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കുന്നതിനാൽ സ്വാഭാവികമായി ഉയർന്ന സാമ്പത്തിക ഗ്രൂപ്പുകളിലാണ് കൂടുതൽ ചെലവ്. 

Increase in lifestyle diseases driving up per capita medical expenses.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും

National
  •  18 hours ago
No Image

മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  18 hours ago
No Image

കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം

Others
  •  18 hours ago
No Image

വി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം

Kerala
  •  18 hours ago
No Image

വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ

Kerala
  •  18 hours ago
No Image

ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു  1,52,300 രൂപ

Kerala
  •  19 hours ago
No Image

ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ച നാളെ; ചില പ്രദേശങ്ങള്‍ പരസ്പരം വിട്ടുനല്‍കി ഉക്രൈനും റഷ്യയും രമ്യതയിലെത്തുമോ? | Trump-Putin meeting

International
  •  19 hours ago
No Image

ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി

National
  •  19 hours ago
No Image

അറസ്റ്റിന് ശേഷമല്ല; കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

Kerala
  •  19 hours ago
No Image

കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  19 hours ago