HOME
DETAILS

ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു  1,52,300 രൂപ

  
August 14 2025 | 02:08 AM

Hajj 2026 Selected pilgrims must submit payment and documents before 20th

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,52,300 രൂപ വീതം ഈ മാസം 20നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ ആണ് പണമടക്കേണ്ടത്. ഓൺലൈൻ ആയും തുക അടക്കാം.

   പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിങ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്  സമർപ്പിക്കണം. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കും. ഈ സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ പരിഗണിക്കും.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ നിർദേശങ്ങൾക്കായി  ഹജ്ജ് ട്രെയിനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ട്രെയിനർമാരുടെ സഹായം തേടണം.ഫോൺ: 0483 2710717, 2717572, 8281211786.  

ജില്ലാ ട്രെയിനിങ് ഓർഗനൈസർമാരുടെ വാട്‌സ്ആപ്പ് നമ്പറുകൾ 

തിരുവനന്തപുരം (മുഹമ്മദ് യൂസഫ്  9895 648 856), കൊല്ലം (നിസാമുദ്ധീൻ 9496 466 649), പത്തനംതിട്ട (എം നാസർ 9495 661 510), ആലപ്പുഴ(മുഹമ്മദ് ജിഫ് രി  9495 188 038), കോട്ടയം(പി.എ ശിഹാബ് 9447 548 580), ഇടുക്കി (കെ.എ അജിംസ് 9446 922 179), എറണാകുളം (സി.എം നവാസ് 9446 206 313), തൃശൂർ(സുനിൽ ഫഹദ് 94471 36313), പാലക്കാട് ( ജാഫർ 9400 815 202), മലപ്പുറം (മുഹമ്മദ് റഊഫ് 9656 206178, 9446 631366, 9846 738 287), കോഴിക്കോട് (നൗഫൽ മങ്ങാട് 8606 586 268, 9495 636426), വയനാട് (ജമാലുദ്ധീൻ 9961 083 361), കണ്ണൂർ (നിസാർ 8281 586 137), കാസർകോട് മുഹമ്മദ് സലീം (9446 736 276).

Hajj 2026 Selected pilgrims must submit payment and documents before 20th



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല: തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയെയും കൊല്ലും: കസ്റ്റഡിയിലും ഭീഷണിയുമായി പ്രതി ചെന്താമര

Kerala
  •  8 hours ago
No Image

ജോലിസ്ഥലത്ത് വെച്ച് പരുക്കേറ്റു; തൊഴിലാളിക്ക് 15,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 hours ago
No Image

ആർഎസ്എസ് നേതാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ

Kerala
  •  9 hours ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു 

Kerala
  •  9 hours ago
No Image

മലപ്പുറത്ത് ഇങ്കൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം

Kerala
  •  10 hours ago
No Image

ചേർത്തല തിരോധാന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: ബിന്ദു കൊല്ലപ്പെട്ടതായി അയൽവാസി

Kerala
  •  10 hours ago
No Image

ഇന്ത്യാ വിഭജനത്തിന്റെ വിത്ത് പാകിയതാര് ?

National
  •  10 hours ago
No Image

എറണാകുളം തൃക്കാക്കരയില്‍ അഞ്ചാം ക്ലാസുകാരനെ വൈകി എത്തിയതിന് ഇരുട്ട് മുറിയില്‍ അടച്ചുപൂട്ടിയതായി പരാതി

Kerala
  •  11 hours ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

National
  •  11 hours ago
No Image

ജീവപര്യന്തം തടവ്, കനത്ത പിഴ, ഡിജിറ്റല്‍ പ്രചാരണവും പരിധിയില്‍...; ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതി ഇങ്ങനെ

National
  •  13 hours ago