
ബിഹാറിലെ വോട്ടര്‍ പട്ടികയിലും വന്‍ ആക്ഷേപം; ഒരു വീട്ടില്‍ 230 വോട്ടര്‍മാര്‍; 15 വര്‍ഷം മുമ്പ് മരിച്ചവരുടെ പേരുകളും പട്ടികയില്‍ | Vote Chori

പട്‌ന: തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് ലോക്‌സഭാ പ്രതിപക്ഷ നോതാവ് രാഹുല്‍ ഗാന്ധി പുറത്തുവിട്ട വെളിപ്പെടുത്തലിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിലെ വോട്ടര്‍പട്ടികയെക്കുറിച്ചും വന്‍ ആക്ഷേപം. ജാമുയി ജില്ലയിലെ ഒരുവീട്ടില്‍ 230 വോട്ടര്‍മാര്‍ താമസിക്കുന്നതുള്‍പ്പെടെയുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. ഈ മാസം ഒന്നിനാണ് ബിഹാറില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ചൗദിഹ പഞ്ചായത്തിലെ ആമിന്‍ ഗ്രാമത്തിലെ താമസക്കാര്‍ തങ്ങള്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പട്ടികയില്‍ അവരെല്ലാം മൂന്നാം വാര്‍ഡിലെ മൂന്നാം നമ്പര്‍ വീട്ടിലുള്ളവരാണ്.
വീടുതോറുമുള്ള സര്‍വേ നടത്താന്‍ ബൂത്തുതല ഓഫിസര്‍മാര്‍ (ബി.എല്‍.ഒ) ശ്രമിച്ചില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് വോട്ടര്‍മാരിലൊരാള്‍ പറഞ്ഞു. ബി.എല്‍.ഒമാര്‍ ഒരിക്കലും തന്റെ വീട്ടില്‍ പോയി ഫോമുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും പകരം വോട്ടര്‍മാരില്‍ നിന്ന് ഒപ്പിടാതെ മറ്റൊരു വീട്ടില്‍ നിന്ന് പൂരിപ്പിച്ചുവെന്നും 230 പേരില്‍പ്പെട്ട 70 കാരി നൂര്‍ ഹസന്‍ ആരോപിച്ചു. രാജീവ് കുമാര്‍, ഗൗതം കുമാര്‍ എന്നിവരായിരുന്നു പ്രദേശത്തെ ബി.എല്‍.ഒമാര്‍. ഇവര്‍ വീടുകള്‍ സന്ദര്‍ശിക്കാതെ ഫോം പൂരിപ്പിച്ചതായി മറ്റൊരു വോട്ടര്‍ മുഹമ്മദ് ഡാനിഷ് ചൂണ്ടിക്കാട്ടി.
15 വര്‍ഷം മുമ്പ് മരിച്ചവരുടെ പേരുകളും പട്ടികയിലുണ്ട്. കുടുംബം തിരുത്തല്‍ ഫോമുകള്‍ സമര്‍പ്പിച്ചിട്ടും മൂന്ന് വര്‍ഷം മുമ്പ് മരിച്ച കൗശല്‍ ഖാത്തൂണ്‍ പോലുള്ളവരുടെ പേരുകള്‍ പട്ടികയില്‍ ഉണ്ടെന്ന് മുഹമ്മദ് ഷാനവാസ് എന്നയാള്‍ പറഞ്ഞു. പട്‌നയിലെ ഗര്‍ദാനിബാഗില്‍ മരിച്ച 27 പേരുകള്‍ പട്ടികയിലുണ്ട്. ഇവരെയെല്ലാം നീക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും കരടില്‍ സ്ഥാനം പിടിച്ചു. ദിഗ മണ്ഡലത്തിലെ 479ാം നമ്പര്‍ ബൂത്തില്‍ 2010,2020,2021 വര്‍ഷങ്ങളില്‍ മരിച്ച ശങ്കര്‍ പ്രസാദ്, മകന്‍ നവീന്‍, നവീന്റെ ഭാര്യ സീത ദേവി എന്നിവര്‍ ഇപ്പോഴും വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരുമകളുടെ ഭര്‍ത്താവിന്റെ പേരിനുപകരം തന്റെ പേര് രേഖപ്പെടുത്തുന്നത് പോലെയുള്ള പിശകുകള്‍ ഉണ്ടെന്ന് ശങ്കറിന്റെ സഹോദരന്‍ സുരേന്ദ്ര പ്രസാദ് പറഞ്ഞു. 2023 ല്‍ മരിച്ച തന്റെ ഭാര്യ തന്റെ ഫോം പൂരിപ്പിച്ചിട്ടില്ലെങ്കിലും പട്ടികയിലുണ്ടെന്ന് സരിസ്റ്റാബാദിലെ രാം സുന്ദര്‍ റായ് പറഞ്ഞു.
സംസ്ഥാനത്ത് 2,92,048 വോട്ടര്‍മാരുടെ വീട് നമ്പറുകള്‍ 0, 00, 000 എന്നിങ്ങനെയാണ്. എന്നാല്‍ ആളുകള്‍ക്ക് വീട്ടുനമ്പര്‍ ഓര്‍മയില്ലാത്തത് കൊണ്ടാണ് ഇങ്ങനെയെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചത്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനാണ് 2003 വരെയുള്ളവരെ ഉള്‍പ്പെടുത്തി ദശലക്ഷക്കണക്കിനാളുകളെ പുറത്താക്കി പുതിയ വോട്ടര്‍ പട്ടിക തയാറാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമ്മിഷന്റെ ഈ അവകാശവാദത്തില്‍ സംശയം ഉണ്ടാക്കുന്നതാണ് പുതിയ പട്ടികയിലും വ്യാപകക്രമക്കേടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍.
Altogether 230 people reside in a single house in Bihar’s Jamui district, as recorded by a booth-level officer (BLO) of Chaudiha panchayat during the recently concluded special intensive revision (SIR) of electoral rolls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രോഗികൾക്ക് ഇത് വലിയ ആശ്വാസം; കാൻസർ മരുന്നുകൾ ഉൾപ്പെടെ 544 മരുന്നുകളുടെ വില 78.5% വരെ കുറച്ച് കുവൈത്ത്
Kuwait
• a day ago
'ഗസക്ക് വേണ്ടിയുള്ള പ്രതിഷേധം പൂനെയില്‍ അനുവദിച്ചു, പിന്നെന്തു കൊണ്ട് മുംബൈയില്‍ അനുവദിച്ചില്ല' പൊലിസ് നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി
National
• a day ago
ഒരു മാസം മുതല്‍ വര്‍ഷം വരെ കാലാവധി; നാല് പുതിയ ടൂറിസ്റ്റ് വിസകള്‍ അവതരിപ്പിച്ച് കുവൈത്ത് | Kuwait Tourist Visa
Kuwait
• 2 days ago
67 സേവനങ്ങൾക്ക് ഫീസ് വർധിപ്പിച്ച് കുവൈത്ത്; ഫീസ് വർധനവ് 17 മടങ്ങിലധികം
Kuwait
• 2 days ago
ഒമാനില്‍ 100 റിയാല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണം; വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക്
oman
• 2 days ago
എമിറേറ്റ്സ് റോഡ് പുനർനിർമ്മാണം: RTA-യുടെ പദ്ധതി റോഡ് സുരക്ഷ ഉയർത്തും, യാത്രാസുഖം വർധിപ്പിക്കും
uae
• 2 days ago
തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും
Kerala
• 2 days ago
ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• 2 days ago
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Kuwait
• 2 days ago
വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി
Kerala
• 2 days ago
തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍
Kerala
• 2 days ago
'എ.കെ.ജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങി വേണോ മൈത്രാന്‍മാര്‍ പ്രതികരിക്കാന്‍' എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ അതിരൂപത
Kerala
• 2 days ago
സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും
Kerala
• 2 days ago
കോതമംഗലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മുഖത്ത് അടിയേറ്റതായും ചുണ്ടുകളില്‍ പരിക്കുമുണ്ട്; ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണന
Kerala
• 2 days ago
ഭാരിച്ച ജോലി-തുച്ഛമായ വേതനം; നടുവൊടിഞ്ഞ് അങ്കണവാടി ജീവനക്കാർ
Kerala
• 2 days ago
നടന്നത് മോദിസര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രതിപക്ഷ പ്രതിഷേധം, ഐക്യം വിളിച്ചോതി ഖാര്‍ഗെയുടെ വിരുന്ന്; ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം
National
• 2 days ago
അനധികൃത സ്വത്തുസമ്പാദന കേസ്; വിധി 14ന്; അജിത് കുമാറിനെതിരായ ഹരജി തള്ളണമെന്ന് സർക്കാർ
Kerala
• 2 days ago
ചായവിൽപനയിൽ നിന്ന് മോഷ്ടാവിലേക്ക്; ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവർച്ച നടത്തിയ പ്രതി സ്ഥിരം കുറ്റവാളി
Kerala
• 2 days ago
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരു ചേർക്കൽ ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 32 ലക്ഷം അപേക്ഷകൾ
Kerala
• 2 days ago
പച്ചത്തേങ്ങ വില ഇടിഞ്ഞു; കിലോയ്ക്ക് 55; കൊപ്രക്കും താണു; രണ്ടുദിവസത്തിനിടെ ക്വിന്റലിന് ആയിരം രൂപയുടെ കുറവ്
Kerala
• 2 days ago