HOME
DETAILS

മനുഷ്യ-വന്യജീവി സംഘർഷം; അനുവദിച്ചത് 221.38 കോടി; ചെലവഴിച്ചത് 73.55 കോടി മാത്രം

  
ബാസിത് ഹസൻ 
August 12 2025 | 02:08 AM

wild animal attack protection central government allowed 221 cr  but kerala government only spend 73 cr

ബാസിത് ഹസൻ 

തൊടുപുഴ: വന്യജീവി സംരക്ഷണത്തിനുള്ള കേന്ദ്ര പദ്ധതികളായ ഐ.ഡി.ഡബ്ലിയു.എച്ച്, പ്രൊജക്ട് എലിഫന്റ് ആൻഡ് ടൈഗർ പദ്ധതികൾ പ്രകാരം അഞ്ചു വർഷത്തിനിടെ കേരളത്തിന് അനുവദിച്ചത് 221.38 കോടി രൂപ. എന്നാൽ ഇക്കാലയളവിൽ സംസ്ഥാനം ചെലവഴിച്ചതാകട്ടെ 73.55 കോടി മാത്രം, ലാപ്‌സായത് 147.83 കോടി. ഐ.ഡി.ഡബ്ലിയു.എച്ച് പ്രകാരം കേരളത്തിന് അനുവദിച്ച 104.57 കോടി രൂപയിൽ 30.82 കോടിയും പ്രൊജക്ട് എലിഫന്റ് ആൻഡ് ടൈഗർ പദ്ധതിയിൽ 116.81 കോടി രൂപ അനുവദിച്ചതിൽ 42.73 കോടിയും മാത്രമാണ് ചെലവഴിച്ചത്. കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രി ഭുപേന്ദർ യാദവ് ഇന്നലെ പാർലമെന്റിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്യജീവി സംരക്ഷണവും വന്യജീവി ആവാസവ്യവസ്ഥയുടെ സമഗ്രവികസനവും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഐ.ഡി.ഡബ്ലിയു.എച്ച്. ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിലൂടെയും വീണ്ടെടുക്കൽ പരിപാടികളിലൂടെയുമാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. 

ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സമൂഹത്തിന്റെ പങ്കാളിത്തം, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കൽ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിത പ്രദേശങ്ങൾക്കകത്തും പുറത്തും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു. സംസ്ഥാനത്ത് മനുഷ്യവന്യജീവി സംഘർഷം രൂക്ഷമായ വേളയിലാണ് സംസ്ഥാനം ഇത്രയും തുക ലാഘവത്തോടെ നഷ്ടപ്പെടുത്തിയത്. 

കടുവകളെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി 1973ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ. ആവാസവ്യവസ്ഥയുടെ നഷ്ടവും വേട്ടയാടലും കാരണം കുറഞ്ഞുവരുന്ന ആനകളുടെ എണ്ണത്തെ സംരക്ഷിക്കാൻ 1992ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് എലിഫന്റ്. വന്യജീവി സംരക്ഷണത്തെയും ജൈവവൈവിധ്യത്തെയും പിന്തുണയ്ക്കുന്നതിനായി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതികൾ ഊന്നൽ നൽകുന്നു. 

പ്രോജക്ട് ഡോൾഫിൻ, പ്രോജക്ട് ലയൺ തുടങ്ങിയ ജീവിവർഗങ്ങളുടെ സംരക്ഷണത്തിനായി നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന പദ്ധതികളും കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥാ സംരക്ഷണം, ജീവിവർഗങ്ങളുടെ വീണ്ടെടുക്കൽ, സമൂഹത്തിന്റെ പങ്കാളിത്തം, സുസ്ഥിര വികസനം എന്നിവ ഉൾക്കൊള്ളുന്ന വന്യജീവി സംരക്ഷണത്തിനുള്ള സമഗ്രമായ സമീപനമാണ് വന്യജീവി ആവാസ വ്യവസ്ഥയുടെ സമഗ്രവികസനം.

In five years, Kerala used only ₹73.55 crore of the ₹221.38 crore allocated for wildlife projects, leaving ₹147.83 crore unspent.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000ലേറെ മനുഷ്യരെ കൊന്നൊടുക്കി, അതില്‍ 18,430 പേര്‍ കുട്ടികള്‍,  ഗസ്സയിലെ ഇസ്‌റാഈലിന്റെ വംശഹത്യക്ക് നേരെയുള്ള മോദി സര്‍ക്കാറിന്റെ മൗനം ലജ്ജാകരം്'  പ്രിയങ്ക ഗാന്ധി 

National
  •  11 hours ago
No Image

രോ​ഗികൾക്ക് ഇത് വലിയ ആശ്വാസം; കാൻസർ മരുന്നുകൾ ഉൾപ്പെടെ 544 മരുന്നുകളുടെ വില 78.5% വരെ കുറച്ച് കുവൈത്ത്

Kuwait
  •  11 hours ago
No Image

'ഗസക്ക് വേണ്ടിയുള്ള പ്രതിഷേധം പൂനെയില്‍ അനുവദിച്ചു, പിന്നെന്തു കൊണ്ട് മുംബൈയില്‍ അനുവദിച്ചില്ല'  പൊലിസ് നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി

National
  •  11 hours ago
No Image

ഒരു മാസം മുതല്‍ വര്‍ഷം വരെ കാലാവധി; നാല് പുതിയ ടൂറിസ്റ്റ് വിസകള്‍ അവതരിപ്പിച്ച് കുവൈത്ത് | Kuwait Tourist Visa

Kuwait
  •  12 hours ago
No Image

67 സേവനങ്ങൾക്ക് ഫീസ് വർധിപ്പിച്ച് കുവൈത്ത്; ഫീസ് വർധനവ് 17 മടങ്ങിലധികം

Kuwait
  •  12 hours ago
No Image

ഒമാനില്‍ 100 റിയാല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണം; വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക് 

oman
  •  12 hours ago
No Image

എമിറേറ്റ്സ് റോഡ് പുനർനിർമ്മാണം: RTA-യുടെ പദ്ധതി റോഡ് സുരക്ഷ ഉയർത്തും, യാത്രാസുഖം വർധിപ്പിക്കും

uae
  •  12 hours ago
No Image

തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

Kerala
  •  12 hours ago
No Image

ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം

uae
  •  13 hours ago
No Image

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

Kuwait
  •  13 hours ago