HOME
DETAILS

ഡ്രൈവിങ്ങിനിടെ മസ്തിഷ്‌കാഘാതം: ട്രെയിലര്‍ അപകടത്തില്‍പ്പെട്ട് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

  
August 13 2025 | 03:08 AM

Expatriate Malayali dies in Saudi Arabia after suffering brain injury while driving in trailer accident

ജിദ്ദ: ട്രെയിലര്‍ ഓടിക്കുന്നതിനിടെ മസ്തിഷ്‌കാഘാതംമൂലമുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി സഊദി അറേബ്യയില്‍ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല അലഞ്ഞിക്കാട്ടില്‍ ഷെമീര്‍ അബൂബക്കര്‍ (43) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ജൂലൈ 17 നായിരുന്നു റിയാദ് ഹൈവേയിലുള്ള ദമ്മാം ചെക്‌പോയിന്റിനു സമീപം അപകടം നടന്നത്. ട്രെയിലര്‍ ഓടിക്കുന്നതിനിടെ വണ്ടിക്കുള്ളില്‍ വച്ച് മസ്തിഷ്ഘാതം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തിനടുത്തുള്ള സഊദി ജര്‍മന്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും കഴിഞ്ഞ 26 ദിവസമായി അബോധാവസ്ഥയില്‍ വെന്റിലേറ്ററിന്റെ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
അപകട വിവരമറിഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ച ഭാര്യ ഷഹാന, സഹോദരന്‍ എന്നിവര്‍ നാട്ടില്‍ നിന്നും എത്തിയിരുന്നു. മക്കള്‍: ഷിഫാന, ഷിഫാസ് (സ്‌കൂള്‍ വിദ്യാര്‍ഥികള്‍). മയ്യിത്ത് നാട്ടിലെത്തിച്ച് മറവുചെയ്യും. ഇതിനുള്ള നിയമനടപടികള്‍ക്ക് ലോക കേരളാസഭാംഗവും ജീവകാരുണ്യപ്രവര്‍ത്തകനുമായ നാസ് വക്കം നേതൃത്വം നല്‍കുന്നു. 

Expatriate Malayali dies in Saudi Arabia after suffering brain injury while driving in trailer accident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്

Kuwait
  •  18 hours ago
No Image

വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം

Kerala
  •  18 hours ago
No Image

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

Kerala
  •  18 hours ago
No Image

പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി

Trending
  •  19 hours ago
No Image

യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്

Football
  •  19 hours ago
No Image

രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ

Kerala
  •  19 hours ago
No Image

സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും

Kerala
  •  19 hours ago
No Image

തൃശൂരിലെ വോട്ട് ക്രമക്കേട്: ബി.ജെ.പിക്കെതിരേ കൂടുതല്‍ തെളിവുകള്‍, പൊലിസ് അന്വേഷിക്കും; വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് മണ്ഡലത്തില്‍

Kerala
  •  20 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

National
  •  20 hours ago
No Image

കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു

Kerala
  •  a day ago