HOME
DETAILS

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു

  
August 13 2025 | 08:08 AM

Lulu Group Announces Massive Dividend Payout and Strong

അബുദാബി : നിക്ഷേപകരുടെ വലിയ സാന്നിദ്ധ്യവും റീട്ടെയ്ൽ രംഗത്തെ മികച്ച പ്രകടനവും കൊണ്ട്  2025ലെ ആദ്യ പകുതിയിൽ (H1) 36000 കോടി രൂപയുടെ (4.1 ബില്യൺ ഡോളർ) വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1200 കോടി രൂപയോളം (127 മില്യൺ ഡോളർ) നെറ്റ് പ്രോഫിറ്റ് ലുലു റീട്ടെയ്ൽ സ്വന്തമാക്കി. രണ്ടാം പാതത്തിൽ (Q2)  4.6 ശതമാനം അധിക വളർച്ച നേടാനായി. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5037 കോടി രൂപയുടെ (575 മില്യൺ ഡോളർ) നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ (ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്ട്സ്) ലഭിച്ചു. റീട്ടെയ്ൽ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്. 952 കോടി രൂപയുടെ (108 മില്യൺ ഡോളർ) നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്സിനുണ്ട്. 7.6ശതമാനം വളർച്ചയോടെ 418 മില്യൺ ഡോളറാണ് EBITDA മാർജിൻ. 

യുഎഇയിൽ 9.4 ശതമാനം വളർച്ചയും, സൗദി അറേബ്യയിൽ 3.8 ശതമാനം വളർച്ചയും കുവൈത്തിൽ 4.9 ശതമാനം വളർച്ച ലുലുവിനുണ്ട്.

867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ഡിവിഡന്റ് പ്രഖ്യാപിച്ചു 

നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക.

ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. 2025ലെ ആദ്യ പകുതിയിൽ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയിൽ നാല് പുതിയ സ്റ്റോറുകളും ഉൾപ്പടെ 11 സ്റ്റോറുകൾ ഈ വർഷം തന്നെ തുറന്ന് കഴിഞ്ഞു. 9 പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.

ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. 1 മില്യൺ പുതിയ അംഗങ്ങളോടെ 7.3 മില്യൺ പേർ ഹാപ്പിനെസ് പ്രോഗ്രാമിൽ അംഗങ്ങളായി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും  ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.

Lulu Group has declared a significant dividend payout of ₹867 crores ($98.4 million) to its investors, reflecting its robust financial health. For the first half of 2025, the company reported a revenue of ₹36,000 crores ($4.1 billion) and a net profit of ₹1,200 crores ($127 million), marking a 9.1% growth ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  16 hours ago
No Image

യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു

International
  •  17 hours ago
No Image

പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി

National
  •  17 hours ago
No Image

കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി

latest
  •  17 hours ago
No Image

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു

Kerala
  •  17 hours ago
No Image

കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ

qatar
  •  17 hours ago
No Image

ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ്‌ റോഡ് മോഡൽ പണിപുരയിൽ 

latest
  •  18 hours ago
No Image

തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Kerala
  •  18 hours ago
No Image

ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്

latest
  •  18 hours ago
No Image

രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ

National
  •  18 hours ago