തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന മനോന്മണീയം സുന്ദരനാർ യൂണിവേഴ്‌സിറ്റിയിലാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. ഓരോരുത്തരായി ഗവർണറിൽ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്ക് ജീൻ ജോസഫ് നീങ്ങുന്നത് പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമാണ്. ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാർഥിനിയുടെ നടപടി. വേണ്ട എന്ന രീതിയിൽ തലയാട്ടി വൈസ് ചാൻസലറിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പെൺകുട്ടി സ്റ്റേജ് വിട്ടുപോകുകയായിരുന്നു.
തന്റെ അടുത്തേക്ക് നിൽക്കാൻ ഗവർണർ ആംഗ്യം കാണിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥിനി ഗവർണറെ തീർത്തും അവഗണിക്കുകയാണ്. ഡി.എം.കെ നാഗർകോവിൽ ഡപ്യൂട്ടി സെക്രട്ടറി എം. രാജന്റെ ഭാര്യയാണ് ജീൻ ജോസഫ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ് ജനതയുടെയും തമിഴ് ഭാഷയുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിദ്യാർഥി പറഞ്ഞു.
Minister V. Sivankutty praised research student Jean Joseph for refusing to accept her degree from Tamil Nadu Governor R.N. Ravi during the convocation Sundaranar University.