
കുവൈത്തിലെ വിഷമദ്യ ദുരന്തം: മരണം 13 ആയി, അഞ്ചുപേര്‍ മലയാളികളെന്ന് സൂചന; 21 പേര്‍ക്ക് കാഴ്ച നഷ്ടമായി; എംബസി ഹെല്‍പ് ലൈന്‍ തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മെഥനോള്‍ കലര്‍ന്ന പാനീയങ്ങള്‍ കഴിച്ചതിനെത്തുടര്‍ന്നുള്ള മരണം 13 ആയി. മരിച്ചവരില്‍ അഞ്ച് മലയാളികളും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സ്വദേശികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്. വ്യാജമദ്യം കഴിച്ച് അപകടത്തില്‍പ്പെട്ട് ചികിത്സ തേടിയത് ആകെ 63 പേരാണെന്നും എല്ലാവരും ഏഷ്യയില്‍നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ആണ്. 31 കേസുകളില്‍ സിപിആര്‍ ചികിത്സ നല്‍കി. 51 പേര്‍ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേര്‍ക്ക് എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രാജ്യ വിവരങ്ങളും അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍
അതേസമയം, മദ്യദുരന്തത്തില്‍ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ ചിലര്‍ അത്യാഹിത നിലയിലാണ്. വിഷയത്തില്‍ എംബസി ഏകോപനം നടത്തിവരികയാണ്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വകയും ഉദ്യോഗസഥരും ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപ്രതികളുമായും എംബസി എകോപനം നടത്തിവരികയാണ്.
വിവരങ്ങള്‍ അറിയുന്നതിനായി എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക് +96565501587 നമ്പരില്‍ വാട്‌സാപ്പിലും റഗുലര്‍ കോളിലും ബന്ധപ്പെടാം.
10 പേര്‍ അറസ്റ്റില്‍
ശനിയാഴ്ച മുതലുള്ള ദിവസങ്ങളിലായി പ്രാദേശികമായി നിര്‍മ്മിച്ച മെഥനോള്‍ മലിനമായ പാനീയങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട 63 മദ്യപാന വിഷബാധ കേസുകള്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ആശുപത്രികള്‍, കുവൈത്ത് പോയിസണ്‍ കണ്‍ട്രോള്‍ സെന്റര്‍, സുരക്ഷാ ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. വിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകള്‍ ഉടന്‍ ആശുപത്രികളിലോ അംഗീകൃത ഹോട്ട്‌ലൈനുകളിലോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ജലീബ് അല്‍ഷുയൂഖ് പ്രദേശത്തെ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 10 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കിര്‍ബിയിലെ വെയര്‍ഹൗസുകളും സ്വകാര്യ വസതികളും ഉള്‍പ്പെടെ നിരവധി മെഥനോള്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ അറസ്റ്റിലായവര്‍ വെളിപ്പെടുത്തി. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും പിടികൂടുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.
Over the past five days, from Saturday until today, the Ministry of Health has reported 63 cases of alcohol poisoning linked to the consumption of locally manufactured beverages contaminated with methanol. The ministry coordinated closely with hospitals, the Kuwait Poison Control Center, security agencies, and other relevant authorities to manage the crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• a day ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• a day ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• a day ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
latest
• a day ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• a day ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• a day ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
latest
• a day ago
തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• a day ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
latest
• a day ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• a day ago
ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• a day ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• a day ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• a day ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• a day ago
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
uae
• a day ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• a day ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• a day ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• a day ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• a day ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• a day ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• a day ago