HOME
DETAILS

റോസ്മല കാണാം ... കൊല്ലത്തെ ശെന്തുരുണി വനത്തിലൂടെ സഞ്ചരിച്ചു റോസ്മലയിലേക്കു പോകാം 

  
August 14 2025 | 06:08 AM

Rosmala A Hidden Eco-Tourism Gem in Southern Keralas Kollam District

 

തെക്കന്‍ കേരളത്തിലെ ടൂറിസം അധികം ശ്രദ്ധ നേടാറില്ല. കേരളത്തിലെ ടൂറിസം ഭൂപടം എടുത്ത് നോക്കിയാല്‍ തന്നെ അതു നമുക്ക് മനസിലാവും. അതില്‍ തെളിഞ്ഞു കാണുക മധ്യകേരളവും ഒരു പരിധിവരെ മലബാറും തന്നെയായിരിക്കും. അതുകൊണ്ട് തന്നെയാവാം കൊല്ലം - തിരുവനന്തപുരം പോലെയുള്ള ജില്ലകളില്‍ വളരെയധികം അണ്ടര്‍ റേറ്റഡ് ആയിട്ടുള്ള ടൂറിസം സ്‌പോട്ടുകള്‍ ധാരാളമായി നിലകൊള്ളുന്നതും. 

അതുപോലെയൊന്നാണ് കൊല്ലം ജില്ലയിലെ അതിമനോഹരമായ ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ റോസ്മല. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിന് അടുത്താണ് റോസ്മല സ്ഥിതി ചെയ്യുന്നത്. ആര്യങ്കാവ് നിന്ന് പതിനഞ്ച് കിലോമീറ്ററോളം യാത്രയുണ്ട് ഇവിടേക്ക്. അതും കാട്ടിലൂടെയുള്ള ഓഫ്‌റോഡ് യാത്ര. ഇത് നിങ്ങള്‍ക്കു വ്യത്യസ്തമായ അനുഭവമായിരിക്കും.

 

rosm2.jpg

 

പ്രകൃതി സൗന്ദര്യത്താല്‍ ഒരുങ്ങിനില്‍ക്കുന്ന താഴ്‌വരയാണ് റോസ്മലയുടെ പ്രധാന ആകര്‍ഷണം. റോസാപ്പൂവിന് സമാനമായ ഭൂമിയുടെ ആകൃതിയായിരിക്കാം ഈ താഴ്‌വരയുടെ പേരിനു പിന്നിലെ കാരണമെന്നാണ്് കരുതപ്പെടുന്നത്.  ഇവിടെ എസ്‌റ്റേറ്റ് നിര്‍മിച്ച ബ്രിട്ടീഷ് പ്ലാന്ററുടെ ഭാര്യയായ റോസ്‌ലിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നതെന്നും പറയപ്പെടുന്നുണ്ട്.

 

 കേരളത്തില്‍ അധികമാരും അറിയപ്പെടാത്ത മികച്ചൊരു ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് റോസ്മല. ഇവിടേക്കുള്ള വനപാത കുത്തനെയുള്ളതും വളവുകളുള്ളതുമാണ്. വനമേഖലയിലെ നിബിഢമായ ഈ പാതയില്‍ നിരവധി കാഴ്ചകള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനുമാവും. അരുവികള്‍ മൃദുവായി ഒഴുകുന്നതും തണുത്ത കാറ്റും പച്ചക്കാടുകളുടെ ശാന്തതയും വന്യതയും അനുഭവിച്ചറിയാം. 

 

rosema1.jpg

ഓരോ ഇലയും ഓരോ മഴത്തുള്ളിയും ഓരോ പകലും രാത്രിയുമെല്ലാം നിങ്ങളെ ആത്മസംതൃപ്തിയിലേക്കാണ് എത്തിക്കുന്നത്. ജീപ്പ് യാത്ര തന്നെയാണ് റോസ്മലയിലേക്കുള്ള ഏറ്റവും മികച്ച ഓപ്ഷന്‍ എന്ന് നിസംശയം നിങ്ങള്‍ക്കു പറയാം. യാത്രയ്ക്ക് വനംവകുപ്പിന്റെ സഹായവും തേടാം. ദര്‍ഭക്കുളത്തില്‍ നിന്നും റോസ്മല യാത്ര ആരംഭിക്കുന്നതാവും ഏറ്റവും ഉചിതം. 


പാറിപ്പറന്നു നടക്കുന്ന മനോഹരമായ ചിത്രശലഭങ്ങളുടെ വലിയൊരു വ്യത്യസ്തമായ കാഴ്ചകള്‍ തന്നെ വഴിയരികില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.  കൂടാതെ റോസ്മല വാച്ച് ടവറില്‍ ഒരു അപൂര്‍വ കാഴ്ചയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. റോസ്മല ജങ്ഷനില്‍ തിരിച്ചെത്തി വേണം വാച്ച്ടവറിലേക്ക് പോകാന്‍. ഈ വാച്ച് ടവര്‍ തെന്മല അണക്കെട്ടിന്റെ വിശാലത നിങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടിത്തരുന്നതാണ്. 

 

ros3.jpg

അവിടുത്തെ തടാകത്തെ തഴുകിയെത്തുന്ന ഇളംകാറ്റും ആകാശത്തിന്റെ നീലതയും പ്രകൃതിയുടെ ശാന്തത എല്ലാം നിങ്ങളുടെ ഓര്‍മകളില്‍ എന്നും നിലനില്‍ക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രാവിലെ സൂര്യോദയവും വൈകീട്ട് സൂര്യാസ്തമയവും ഇവിടെ നിന്ന് ആസ്വദിക്കാനും കഴിയും. 

റോസ്മലയിലെ മറ്റൊരു ട്രക്കിങ് മേഖലയാണ് പള്ളിവാസല്‍. തടാകത്തിലേക്ക് നീളുന്ന രണ്ട് കിലോമീറ്റര്‍ വനപാത പിന്നിട്ടാല്‍ ഇവിടേക്ക് എത്താം. അവിടെ നിന്നു ബോട്ട് യാത്ര നടത്തി നിങ്ങള്‍ക്ക് തടാകത്തിന്റെ ഭംഗിയും ആസ്വദിക്കാം. ഉമയാര്‍, ശെന്തുരിനിയാര്‍, ഉറിലിയാര്‍ എന്നീ നദികളുടെ ഈ സംഗമസ്ഥാനം കാണേണ്ടതു തന്നെയാണ്.

 

mma.jpg

കണ്ണും മനവും   കവരുന്നതാണ് ഈ  കാഴ്ച. വലിയ കുന്നുകള്‍ക്കിടയിലാണ് ഈ റിസര്‍വോയര്‍ സ്ഥിതി ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ തടാകത്തിന് 115 മീറ്റര്‍ ആഴമുണ്ടെന്നാണ് പറയപ്പെടുന്നത്. ആ ഓളപ്പരപ്പിലൂടെ അങ്ങനെ യാത്ര ചെയ്യുമ്പോള്‍ ശരിക്കും മറ്റൊരു ലോകത്ത് എത്തിയതാണോ എന്നു നമുക്ക് തോന്നിപ്പോകുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6,000 രൂപ മുതൽ പ്രമുഖ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറക്കാം; മൂന്ന് ദിവസത്തെ സ്പെഷൽ സെയിലുമായി ഒമാൻ എയർ

oman
  •  2 days ago
No Image

ബലാത്സഗക്കേസില്‍ റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 9ന് വീണ്ടും ഹാജരാകണം

Kerala
  •  2 days ago
No Image

സഊദിയില്‍ സന്ദര്‍ശന വിസയിലെത്തിയ വീട്ടമ്മ മൂന്നു മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചു

Saudi-arabia
  •  2 days ago
No Image

ഓണാഘോഷം വാനോളം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

uae
  •  2 days ago
No Image

അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോം; ഹ്യൂമെയ്ൻ ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

'അങ്ങേയറ്റം ഖേദകരവും ഞെട്ടിപ്പിക്കുന്നതെന്നും'; ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഇന്ത്യ

International
  •  2 days ago
No Image

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി

Kerala
  •  2 days ago
No Image

'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി

uae
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും തിരിച്ചടി; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala
  •  2 days ago
No Image

ജമ്മുകശ്മീരിലെ മഴക്കെടുതി; പ്രളയത്തിലും മണ്ണിടിച്ചിലിലും 35 പേര്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയം

National
  •  2 days ago