HOME
DETAILS

ഇന്ത്യന്‍ പൗരത്വം നേടും മുമ്പ് സോണിയാഗാന്ധി വോട്ടറായി!; ബി.ജെ.പി ആരോപണം പൊളിച്ചടുക്കി കോണ്‍ഗ്രസ്; ഡല്‍ഹി ഉണ്ടാകും മുമ്പ് വോട്ടറാകുമോയെന്ന് മറുചോദ്യം

  
Web Desk
August 14 2025 | 07:08 AM

Congress exposes BJPs fake news about Sonia Gandhis vote

ന്യൂഡല്‍ഹി: ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയാണെന്ന രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായതോടെ, സോണിയാഗാന്ധിയുടെ വോട്ട് സംബന്ധിച്ച് ബിജെപി ഉയര്‍ത്തിയ ആരോപണം പൊളിച്ചടുക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ അമ്മയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനു മുന്‍പേ അവരുടെ പേര് വോട്ടഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെന്ന ബിജെപിയുടെ ആരോപണമാണ് കോണ്‍ഗ്രസ് വസ്തുതാന്വേഷണത്തിലൂടെ വ്യാജമെന്ന് കണ്ടെത്തിയത്. ബിജെപിയുടെ ഐടി സെല്ല് മേധാവി അമിത് മാളവ്യാണ് സോണിയാഗാന്ധിക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 1980ല്‍, അവര്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുമ്പാണെന്നും വോട്ട് ചെയ്യുമ്പോള്‍ അവര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം ആയിരുന്നുവെന്നുമായിരുന്നു അമിത് മാളവ്യ ട്വീറ്റ്‌ചെയ്തത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 1, സഫ്ദര്‍ജങ് റോഡില്‍ ആയിരുന്നു ആ സമയത്ത് സോണിയ ജീവിച്ചിരുന്നത്. 1980ല്‍ ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറല്‍ റോള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കിയാണ് ഇതു കണ്ടെത്തിയതെന്നും 1980 ജനുവരി ഒന്നാം തീയതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇതെന്നും ഈ പുനഃപരിശോധനാ പ്രക്രിയയ്ക്കിടെ സോണിയാ ഗാന്ധിയുടെ പേര് 145ാം പോളിങ് സ്‌റ്റേഷനിലെ 388ാം സീരിയല്‍ നമ്പറായി ചേര്‍ക്കപ്പെട്ടെന്നുമായിരുന്നു അമിത് മാളവ്യ ആരോപിച്ചത്. 

തിരഞ്ഞെടുപ്പു നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനത്തിലൂടെയാണ് സോണിയാ ഗാന്ധി ഇന്ത്യയിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും യോഗ്യതയില്ലാത്തവരും അനര്‍ഹരുമായ വ്യക്തികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും ബിഹാറിലെ പരിഷ്‌കരണത്തെ എതിര്‍ക്കാനുമുള്ള രാഹുലിന്റെ താല്‍പര്യത്തിന് പിന്നിലെ കാരണം ഇതാകാമെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തുകയുണ്ടായി.

അമിത് മാളവ്യയുടെ ആരോപണത്തിലെ വാസ്തവം

അമിത് മാളവ്യ പുറത്തുവിട്ട രേഖകള്‍ ഫോട്ടോഷോപ്പിലൂടെ വ്യാജമായി നിര്‍മിച്ചതെന്ന് കോണ്‍ഗ്രസ് കണ്ടെത്തി. അമിത് മാളവ്യ പുറത്തുവിട്ട രേഖയില്‍ നാഷണല്‍ കാപിറ്റല്‍ ടെറിട്ടറി അഥവാ രാജ്യതലസ്ഥാന മേഖല (എന്‍സിആര്‍) എന്നാണ് കൊടുത്തത്. 1992 ജനുവരി രണ്ടിനാണ് എന്‍സിആര്‍ രൂപീകരിക്കപ്പെട്ടത്. 1992ല്‍ നിലവില്‍ വന്ന എന്‍സിആറില്‍ ഉള്‍പ്പെട്ട് 1980ല്‍ എങ്ങിനെയാണ് എന്‍സിആറിലെ വോട്ടറായി സോണിയാഗാന്ധി പട്ടികയില്‍ ഇടംപിടിക്കുകയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. 

1980ല്‍ ഡല്‍ഹി എന്ന പേരില്‍ നിയമസഭ മണ്ഡലം ഇല്ലായിരുന്നു. അതുപോലെ തന്നെ 'ഡല്‍ഹി' എന്ന് മാത്രം പേരുള്ള ഒരു ലോക്‌സഭ മണ്ഡലവും അന്ന് ഉണ്ടായിരുന്നില്ല. അതായത്, അമിത് മാളവ്യ സോണിയാഗാന്ധിക്കെതിരേ ആരോപണം ഉന്നയിക്കാനായി വ്യാജമായി രേഖയുണ്ടാക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇലക്ഷന്‍ കമ്മിഷന്റെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച ബിജെപി ഐടി സെല്ല് മേധാവിക്കെതിരേ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

വ്യാജരേഖ ചമയ്ക്കല്‍ ബിഎന്‍എസിന്റെ സെക്ഷന്‍ 336(3) പ്രകാരം 7 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. വോട്ട് ചോര്‍ത്തുന്ന തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ ഐടി സെല്‍ മേധാവിക്കെതിരെ വ്യാജരേഖ ചമച്ചതിന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ചോദിച്ചു.

Congress exposes BJP's fake news about Sonia Gandhi's vote

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'16 ദിവസം, 20+ ജില്ലകള്‍, 1300+ കിലോമീറ്റര്‍; ഭരണഘടനയെ സംരക്ഷിക്കാന്‍ അണിചേരുക'; പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

എച്ച്.ഡി.എഫ്.സി ബാങ്ക്: സേവിംഗ്സ് അക്കൗണ്ട് ഇടപാട് നിരക്കുകളിൽ മാറ്റം, പുതുക്കിയ നിരക്കുകൾ അറിയാം

National
  •  a day ago
No Image

ലുസൈൽ, അൽ ഖോർ, അൽ റുവൈസ് എന്നി ​ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ എക്സ്പ്രസ് ബസ് റൂട്ടിന് (E801) നാളെ തുടക്കം

qatar
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 30 വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയില്ല

Kerala
  •  a day ago
No Image

ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിന് മർദ്ദനം; മൂന്ന് യുവാക്കൾ റിമാൻഡിൽ

Kerala
  •  a day ago
No Image

ഈ സെപ്റ്റംബറിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ചന്ദ്രഗ്രഹണം; കൂടുതൽ അറിയാം

uae
  •  a day ago
No Image

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്

International
  •  a day ago
No Image

ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അം​ഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം

latest
  •  a day ago
No Image

90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്

International
  •  a day ago
No Image

ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം

Kuwait
  •  a day ago