HOME
DETAILS

കുഴിയില്ലാത്ത റോഡ് ജനങ്ങളുടെ അവകാശം: അതിന് വേണ്ടിയാണ് ഉയർന്ന ശമ്പളം നൽകി എൻജിനീയർമാരെ നിയമിച്ചത്; ഹൈക്കോടതി

  
Web Desk
August 15 2025 | 04:08 AM

pothole-free roads a public right engineers hired with high salaries for this says high court

കൊച്ചി: യാത്രാസുഗമമായ റോഡുകൾ ജനങ്ങളുടെ അവകാശമാണെന്നും, കുഴിയില്ലാത്ത റോഡുകൾ നിർമിക്കാനാണ് എൻജിനീയർമാർക്ക് ഉയർന്ന ശമ്പളം നൽകി നിയമിച്ചിരിക്കുന്നതെന്നും ഹൈക്കോടതി. റോഡുകളിലെ കുഴികൾ നേരിട്ട് കണ്ടെത്തിയാൽ മാത്രമേ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ നിരീക്ഷണം.

മഴയാണ് റോഡുകൾ മോശമാകാൻ കാരണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചി കോർപ്പറേഷനിലും തൃശൂരിലും റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. എന്നാൽ, കോടതി ഇടപെടലാണ് ഇതിന് കാരണമോ എന്ന് വ്യക്തമല്ലെന്നും, മഴക്കാലത്ത് നടത്തുന്ന ടാറിംഗിന്റെ ഗുണനിലവാരം എന്തായിരിക്കുമെന്ന് സംശയമാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ തമ്മനം-പുല്ലേപ്പടി റോഡിലൂടെ യാത്ര ചെയ്താൽ "നടുവൊടിയും" എന്ന് കോടതി പരാമർശിച്ചു. കെ.എം.ആർ.എൽ. ഓഫിസിന് സമീപമുള്ള റോഡിൽ ടൈലുകൾ ഇളകിക്കിടക്കുന്നത് ഏത് നിമിഷവും അപകടത്തിന് കാരണമാകാമെന്നും കോടതി മുന്നറിയിപ്പ് നൽകി. നഗരത്തിലെ ഭൂരിഭാഗം റോഡുകളും കുഴികളാൽ നിറഞ്ഞിരിക്കുകയാണെന്നും ഹൈക്കോടതി വിമർശിച്ചു.

 

 

The Kerala High Court emphasized that pothole-free roads are a public right and criticized engineers, hired with high salaries, for failing to ensure quality roads. The court, hearing petitions on poor road conditions, rejected excuses blaming rain and noted that many roads, like Thammanam-Pullepady in Kochi, are in a deplorable state, posing accident risks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  3 hours ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  3 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  3 hours ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  3 hours ago
No Image

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി

Kerala
  •  3 hours ago
No Image

അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി

Kerala
  •  3 hours ago
No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  4 hours ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  4 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

National
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ​ഗാന്ധിയുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺ​ഗ്രസ്

National
  •  4 hours ago