
യു.എസ് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുന്നു: ആര്‍.എസ്.എസ് മുഖപത്രം

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധികതീരുവയോട് പ്രധാനമന്ത്രിയോ ബി.ജെ.പിയോ പ്രതികരിക്കാന്‍ വിസമ്മതിക്കുന്നതിനിടെ, യു.എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. അമേരിക്ക ലോകത്ത് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത മിശിഹയായി അവതരിക്കുകയാണെന്നും ഓര്‍ഗനൈസറിലെ ഏറ്റവും പുതിയ ലക്കത്തിലെഴുതിയ മുഖപ്രസംഗം വിമര്‍ശിച്ചു.
യു.എസ് നേതൃത്വത്തില്‍ വ്യാപാര യുദ്ധങ്ങള്‍, അനാവശ്യ താരിഫുകള്‍, ഉപരോധങ്ങള്‍, മറ്റ് രാജ്യങ്ങളില്‍ അട്ടിമറിനടത്തല്‍ എന്നിവയ്‌ക്കെല്ലാം നാം സാക്ഷ്യം വഹിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വയം പ്രഖ്യാപിത മിശിഹായായ അമേരിക്ക തീവ്രവാദത്തെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. അമേരിക്കന്‍ ഏകധ്രുവ ലോകം ഒന്നിലധികം തലങ്ങളില്‍ തകരുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭ മുതല്‍ ലോക വ്യാപാര സംഘടന വരെയുള്ള രാജ്യാന്തര വേദികള്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അവ അപ്രസക്തവും കാര്യക്ഷമമല്ലാത്തതുമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരേ തീരുവ പ്രഖ്യാപിച്ചിട്ടും യു.എസിനെയോ ട്രംപിനെയോ വിമര്‍ശിക്കാന്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും മടിക്കുന്നതിനിടെയാണ്, യു.എസിനെ അതിനിശിതമായി വിമര്‍ശിക്കാന്‍ ആര്‍.എസ്.എസ് മുഖപത്രം തയാറായത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാകരുമായി ആര്‍.എസ്.എസ് അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയുള്ള ഓര്‍ഗനൈസറിലെ മുഖപ്രസംഗം വലിയ രാഷ്ട്രീയ സൂചനായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
An RSS mouthpiece has published a headline claiming that the United States promotes terrorism and dictatorship, sparking controversy with its strong accusations against the global superpower
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 7 hours ago
ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ
Cricket
• 7 hours ago
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്
Kerala
• 8 hours ago
രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും
National
• 8 hours ago
'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
National
• 9 hours ago
15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ
Kerala
• 10 hours ago
തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍
Kerala
• 11 hours ago
സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Kerala
• 11 hours ago
മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും
Weather
• 12 hours ago
ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!
National
• 12 hours ago
യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്
uae
• 13 hours ago
‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്
Kerala
• 13 hours ago
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്
Kerala
• 13 hours ago
അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍
Saudi-arabia
• 13 hours ago
അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
Kerala
• 15 hours ago
സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• 15 hours ago
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
Kerala
• 15 hours ago
നഗര, ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾക്കായുള്ള നിയമത്തിൽ മാറ്റംവരുത്തി സഊദി അറേബ്യ
Saudi-arabia
• 16 hours ago
ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ
National
• 13 hours ago
നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 14 hours ago
പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്
uae
• 15 hours ago