HOME
DETAILS

കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ

  
Web Desk
August 16 2025 | 02:08 AM

kuwait illicit liquor tragedy kannur native sachins body to be brought home today victims survive on ventilator support

കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരണാവ് സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് (ശനിയാഴ്ച) നാട്ടിലെത്തിക്കും. പുലർച്ചെ വിമാനമാർഗം കോഴിക്കോട് എത്തിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ ഇരണാവിലെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാത്രിയാണ് സച്ചിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

മൂന്ന് വർഷമായി കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സച്ചിൻ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. മദ്യത്തിൽ മെഥനോൾ കലർന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട രണ്ട് ഏഷ്യൻ വംശജരെ കുവൈത്ത് പൊലിസ് അറസ്റ്റ് ചെയ്തു. അന്വേഷണം ശക്തമാക്കിയതായും മന്ത്രാലയം അറിയിച്ചു. മലയാളികൾ ഏറെയുള്ള ജലീബ് അൽ ഷുയൂഖ് പ്രദേശത്താണ് ഈ ദുരന്തം. കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ജീവൻ നഷ്ടപ്പെടുത്തുന്ന ഇത്തരം അപകടങ്ങൾ ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യാജമദ്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. മരിച്ച സച്ചിൻ ഉള്‍പ്പെടെ ആറു പേര്‍ മലയാളികള്‍ ആണെന്നും സൂചനയുണ്ട്. എന്നാല്‍ കൂടുതല്‍ മലയാളികള്‍ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ദുരന്തത്തില്‍ 160 പേരാണ് ഇതുവരെ ചികിത്സ തേടിയത്. ഇതില്‍ 51 പേരുടെ വൃക്ക തകരാറിലായി. ഇവര്‍ക്ക് ഡയാലിസിസ് നടത്തിവരികയാണ്. 31 പേരുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. വിഷമദ്യം കഴിച്ച 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു.

രാജ്യത്ത് മദ്യനിരോധനം ഉള്ളതിനാല്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി തങ്ങളുടെ മൗനം തുടരുകയാണ്. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് എംബസിയുമായി നേരിട്ട് ബന്ധപ്പെടാൻ 65501587 എന്ന ഹോട്ട്ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതരായ ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായതും ആവശ്യമായതുമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി.

സംഭവത്തിന്റെ പൂർണ്ണ വ്യാപ്തിയും വിശദാംശങ്ങളും പരിശോധിക്കുന്ന പ്രക്രിയയിലാണെന്നും എംബസി കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ എംബസി അറിഞ്ഞയുടനെ, ഇന്ത്യൻ അംബാസഡർ മറ്റ് എംബസി ഉദ്യോഗസ്ഥരോടൊപ്പം സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ അവസ്ഥ നേരിട്ട് പരിശോധിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു. ദുരിതബാധിതർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എംബസി ആശുപത്രികളുമായും മന്ത്രാലയവുമായും അടുത്ത ബന്ധം പുലർത്തുന്നത് തുടരുകയാണ്.

 

 

 

In a tragic incident involving illicit liquor in Kuwait, Sachin, a native of Kannur, passed away. His body will be brought back to his hometown today, arriving in Kozhikode by flight in the early hours and reaching his residence in Iranave by 8 AM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  11 hours ago
No Image

മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും

Weather
  •  12 hours ago
No Image

ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!

National
  •  12 hours ago
No Image

ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം

Football
  •  12 hours ago
No Image

യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്

uae
  •  13 hours ago
No Image

‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്

Kerala
  •  13 hours ago
No Image

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  13 hours ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  13 hours ago
No Image

ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ

National
  •  14 hours ago