
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കോട്ടയം: ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിക്കെതിരെ പൊലി സ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഷൈനിയും മക്കളും മരണത്തിലേക്ക് നയിക്കപ്പെട്ടത് നോബിയുടെ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾ മൂലമാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ടെന്നാണ് സൂചന. നോബിയുടെ ഉപദ്രവങ്ങളെക്കുറിച്ച് ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇവയെല്ലാം പൊലിസ് വിശദമായി പരിശോധിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
നോബിയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഷൈനി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും, നോബി നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായി കുറ്റപത്രം വ്യക്തമാക്കുന്നു. ആത്മഹത്യ നടന്ന ദിവസം നോബി ഷൈനിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പൊലിസ് കണ്ടെത്തി. ഇതിനു പുറമെ, സാമ്പത്തിക പ്രശ്നങ്ങളും ഷൈനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.
നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഷൈനി ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ, ഭർതൃവീട്ടിൽ നിന്ന് മടങ്ങിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടപ്പോൾ, ഷൈനി നോബിയോട് സഹായം തേടിയെങ്കിലും ഭർത്താവ് സഹകരിച്ചില്ല.
ഏറ്റുമാനൂർ പൊലിസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ 56 സാക്ഷികളുടെ മൊഴികളും 40-ലധികം ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൈനിയുടെ മകനും ട്രെയിനിന്റെ ലോക്കോപൈലറ്റും സാക്ഷികളിൽ ഉൾപ്പെടുന്നു. ഇരുവരുടേയും മൊബൈൽ ഫോണുകൾ കേസിൽ നിർണായക തെളിവായി. 170-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.
In Ettumanoor, the suicide of Shiny and her two daughters was driven by severe physical and mental abuse from her husband, Noby, according to the police chargesheet to be submitted today. Shiny’s suicide note and audio messages to friends detailed Noby’s harassment, which continued even after she left him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ 25% വർദ്ധിച്ചതായി യുഎൻ റിപ്പോർട്ട്
International
• 6 hours ago
ജിദ്ദയെയും മദീനയെയും “ഹെൽത്തി സിറ്റീസ്” ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അംഗീകാരം കർശന വിലയിരുത്തലുകൾക്ക് ശേഷം
latest
• 6 hours ago
90 സെക്കൻഡിനുള്ളിൽ 2 മില്യൺ ഡോളറിന്റെ ആഭരണക്കവർച്ച; ഒരു തുമ്പും കിട്ടാതെ പൊലിസ്
International
• 7 hours ago
ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമനിർമാണ പരിഷ്കരണ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; ഒരു വർഷത്തിനുള്ളിൽ 25 ശതമാനം നിയമ പരിഷ്കരണം ലക്ഷ്യം
Kuwait
• 7 hours ago
സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
uae
• 7 hours ago
ബ്രെവിസിന്റെ വെടിക്കെട്ട് ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ
Cricket
• 7 hours ago
നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി; 3 വയസുകാരന് ദാരുണാന്ത്യം, കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്
Kerala
• 8 hours ago
രാഹുലിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ? തെരഞ്ഞെടുപ്പ് കമ്മിഷൻ നാളെ മാധ്യമങ്ങളെ കാണും
National
• 8 hours ago
'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി
National
• 9 hours ago
15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ
Kerala
• 10 hours ago
സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Kerala
• 11 hours ago
മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും
Weather
• 12 hours ago
ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!
National
• 12 hours ago
ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം
Football
• 12 hours ago
ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ
National
• 13 hours ago
നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 14 hours ago
പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്
uae
• 15 hours ago
കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
Kerala
• 15 hours ago
യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്
uae
• 13 hours ago
‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്
Kerala
• 13 hours ago
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്
Kerala
• 13 hours ago