HOME
DETAILS

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

  
August 17 2025 | 16:08 PM

Reports have now emerged that Indian Test captain Shubman Gill and opener Yashwazi Jaiswal will not be included in the Asia Cup

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇനി ഏഷ്യാ കപ്പാണ് ഇന്ത്യയുടെ മുന്നിലുള്ളത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ്‌ ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.

ഏഷ്യ കപ്പിനുള്ള ടീമിൽ ഏതെല്ലാം താരങ്ങൾ ഇടം നേടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഏഷ്യ കപ്പിൽ ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗിൽ, ഓപ്പണർ യശ്വസി ജെയ്‌സ്വാൾ എന്നിവർ ഇടം നേടില്ലെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്പോർട്സ് സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഗില്ലും ജെയ്‌സ്വാളും ഇടം നേടുമെന്ന് പിടിഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.  

അതേസമയം ഏഷ്യ കപ്പിൽ ഇന്ത്യയെ നയിക്കാൻ സൂര്യകുമാർ യാദവ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സൂര്യകുമാർ യാദവ് വീണ്ടും പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ എന്റർ ഓഫ് എക്സലൻസിൽ ബിസിസിഐയുടെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലാണ് സൂര്യകുമാർ പരിശീലനം നടത്തിയത്.

കഴിഞ്ഞ മാസം ജർമ്മനിയിൽ വെച്ച് ഹെർണിയ ശാസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം ആദ്യമായാണ് സൂര്യകുമാർ പരിശീലനം നടത്തുന്നത്. ജൂണിൽ നടന്ന മുംബൈ ടി-20 ലീഗിലാണ് സൂര്യകുമാർ യാദവ് അവസാനമായി കളിച്ചത്. ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോൺ ടീമിൽ താരം ഇടം നേടുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കാൻ സ്കൈക്ക് സാധിക്കാതെ പോവുകയായിരുന്നു. 

Reports have now emerged that Indian Test captain Shubman Gill and opener Yashwazi Jaiswal will not be included in the Asia Cup



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  5 hours ago
No Image

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (18-8-2025) അവധി

Kerala
  •  5 hours ago
No Image

അസംബ്ലിക്കിടെ അച്ചടലംഘനം നടത്തിയെന്ന് ആരോപണം; പത്താം ക്ലാസുകാരനെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചു; കര്‍ണപടം പൊട്ടി

Kerala
  •  5 hours ago
No Image

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

latest
  •  6 hours ago
No Image

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

Football
  •  6 hours ago
No Image

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

National
  •  6 hours ago
No Image

തെരഞ്ഞെടുപ്പ് കമ്മീഷണർ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ; രാഹുൽ ​ഗാന്ധിയുടെ ചോ​ദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല; കോൺ​ഗ്രസ്

National
  •  7 hours ago
No Image

അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര

Cricket
  •  7 hours ago
No Image

തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി

Kerala
  •  7 hours ago
No Image

മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

Kerala
  •  7 hours ago