
ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി

ന്യൂഡൽഹി: വിവാദ ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി. അഴിമതി ആരോപണങ്ങളോ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളോ ആരോപിക്കപ്പെട്ട് 30 ദിവസത്തിലധികം കസ്റ്റഡിയിൽ കഴിയുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നീക്കം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ല് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ ലോക്സഭയിൽ അമിത്ഷാ അവതരിപ്പിച്ചു. ബില്ല് അവതരിപ്പിച്ചയുടനെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങൾ ബില്ലുകളുടെ പകർപ്പുകൾ കീറിക്കളഞ്ഞ് മുദ്രാവാക്യം വിളിച്ച് ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഒവൈസി, കോൺഗ്രസിന്റെ മനീഷ് തിവാരി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ബില്ലുകൾ ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് എതിരുമാണെന്ന് ആരോപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇരിപ്പിടം സുരക്ഷാ കാരണങ്ങളാൽ മൂന്നാം നിരയിലേക്ക് മാറ്റുകയും ചെയ്തു. ലോക്സഭാ ചരിത്രത്തിൽ ആദ്യമായി വാച്ച് ആൻഡ് വാർഡ് സുരക്ഷാ യൂണിറ്റിനെ സഭയിൽ വിന്യസിച്ചു.
ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഉണ്ടായ ബഹളമാണ് സഭയിൽ അസാധാരണ നടപടികൾക്ക് തുടക്കമിട്ടത്. പ്രതിപക്ഷ അംഗങ്ങൾ ബിൽ പകർപ്പുകൾ കീറി എറിഞ്ഞതോടെ, സഭയിൽ പിരിമുറുക്കം രൂക്ഷമായി. വിവാദ ബില്ലിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള വിയോജിപ്പുകൾ സഭാ നടപടികളെ തടസ്സപ്പെടുത്തി. ബിൽ ഇപ്പോൾ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിശോധനയ്ക്കായി വിട്ടിരിക്കുകയാണ്.
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് 30 ദിവസത്തിലധികം തടങ്കലിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഭരണഘടന (130-ാം ഭേദഗതി) ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവൺമെന്റ് (ഭേദഗതി) ബിൽ, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ എന്നിവയാണ് അവതരിപ്പിച്ച മറ്റ് ബില്ലുകൾ.
ഭരണഘടനയുടെ ആർട്ടിക്കിൾ 75 ഭേദഗതി ചെയ്യുന്ന ഈ ബിൽ, ശിക്ഷ വിധിവരാതെ തന്നെ പൊലിസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ ഒരു മാസത്തിൽ കൂടുതൽ കിടന്നാലും സ്ഥാനം നഷ്ടമാകും. അഞ്ചു വർഷമോ അതിൽ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലാകുന്ന മന്ത്രിമാർക്കാകും ഇത് ബാധകമാകുക. അഴിമതി കേസിൽ ഉൾപ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ 31ാം ദിവസം മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലിൽ പറയുന്നത്. മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെടെ രണ്ടുവർഷം ശിക്ഷിക്കപ്പെടുന്നവർക്കായിരുന്നു ഇത്തരത്തിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. മന്ത്രിമാർക്കെതിരേ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബിൽ എന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.
അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ബില്ലിനെ "സൂപ്പർ അടിയന്തരാവസ്ഥ" എന്നും "ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെതിരായ ഹിറ്റ്‌ലേറിയൻ ആക്രമണം" എന്നും വിശേഷിപ്പിച്ച് രൂക്ഷമായി വിമർശിച്ചു.
ബില്ലുകൾ തിടുക്കത്തിൽ കൊണ്ടുവന്നതാണെന്ന പ്രതിപക്ഷത്തിന്റെ നിർദേശം തള്ളിയ അമിത് ഷാ, ബില്ലുകൾ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുമെന്നും ഇരുസഭകളിലെയും അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരം ലഭിക്കുമെന്നും വ്യക്തമാക്കി. ജൂലൈ 21-ന് ആരംഭിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിക്കും. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ബീഹാറിലെ എസ്‌ഐആർ അഭ്യാസത്തെക്കുറിച്ചും ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഭയിൽ ആവർത്തിച്ചുള്ള നിർത്തിവയ്പ്പുകൾക്ക് കാരണമായി. തുടർച്ചയായ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിൽ സഭ ഉച്ചകഴിഞ്ഞ് 5 മണിക്ക് വീണ്ടും തുടരും.
Chaos erupted in Lok Sabha during the presentation of a controversial constitutional amendment bill, with opposition members tearing and throwing bill copies in protest. For security reasons, Home Minister Amit Shah's seating was shifted to the third row, a rare move in the House
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 5 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം
Kerala
• 5 hours ago
ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി
Kerala
• 6 hours ago
വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി
Kerala
• 6 hours ago
ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു
Cricket
• 6 hours ago
ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി
Kerala
• 7 hours ago
പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
Kerala
• 7 hours ago
മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം
Football
• 7 hours ago
വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും
National
• 7 hours ago
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
National
• 7 hours ago
സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി
Kerala
• 8 hours ago
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി
Kerala
• 8 hours ago
സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ
Cricket
• 9 hours ago
കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Kerala
• 9 hours ago
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി
Kerala
• 11 hours ago
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala
• 11 hours ago
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Cricket
• 11 hours ago
നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു
Kerala
• 11 hours ago
ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്: 130ാം ഭരണഘടന ഭേദഗതി ബില്ലിനെതിരെ പിണറായി വിജയൻ
National
• 9 hours ago
സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയുൾപ്പടെ നാല് പേർ മരിച്ചു
Saudi-arabia
• 10 hours ago
സ്‌കൂള്‍ ഒളിംപിക്സ്; ഏറ്റവും പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ്
Kerala
• 10 hours ago