HOME
DETAILS

ഇലവീഴ പൂഞ്ചിറ.... പച്ചപ്പിന്റെ കാവ്യാത്മക തനിമ, പ്രകൃതി സ്‌നേഹികളായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം

  
August 21 2025 | 06:08 AM

Ilaveezhapoonchira  A Misty Green Valley in Idukki

 

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് 15 കിലോമീറ്ററും കോട്ടയത്ത് നിന്ന് 60 കിലോമീറ്ററും അകലെയാണ് ഇലവീഴ പൂഞ്ചിറ എന്ന മനോഹരമായ കുന്നിന്‍ പ്രദേശമുള്ളത്. കൂടാതെ കാഞ്ഞാറില്‍ നിന്ന് കൂവപ്പള്ളി ചക്കിക്കാവ് വഴി ഒമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചും ഇല  വീഴാപൂഞ്ചിറയില്‍ എത്താവുന്നതാണ്.

സമുദ്രനിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.  ആല്‍പൈന്‍ ടൈപ്പ് ഭൂപ്രകൃതിയുള്ള കേരളത്തിലെ അതുല്യമായ പ്രകൃതിസൗന്ദര്യ കേന്ദ്രങ്ങളില്‍ ഒന്നാണിത്. മിഴിയെ സാന്ത്വനപ്പെടുത്തുന്ന മേഘങ്ങള്‍ക്കിടയിലായി ഇടുക്കിയുടെ ഹൃദയഭാഗത്തുള്ള പച്ചപ്പിന്റെ ഒരു സ്വപ്‌ന താഴ്‌വര- അതാണ് ഇലവീഴ പൂഞ്ചിറ.

 

ilaa.jpg

കാണുന്നവനെ സ്വപ്‌നലോകത്തേക്കു കൊണ്ടുപോകുന്ന പോലെ, മഴവില്ലുകള്‍ കയറിയിറങ്ങുന്ന കുന്നിന്‍ചിറ, പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയെ അറിഞ്ഞു യാത്ര ചെയ്യാനുദ്ധേശിക്കുന്ന ഓരോ യാത്രികനെയും ആകര്‍ഷിക്കുന്ന ഇലവീഴ പൂഞ്ചിറ. ഉച്ചയോടെ ഇവിടെ സൂര്യകിരണങ്ങള്‍ പാറക്കെട്ടുകള്‍ക്കിടയില്‍ വെള്ളിപ്പൊതു വിതറുന്ന പോലെ പറന്നു വീഴും. 

പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും ഒപ്പം നിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം, ഇടുക്കി ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇല വീഴാപൂഞ്ചിറ. ഇവിടെ നിന്ന് നോക്കിയാല്‍ കേരളത്തിലെ ആറ് ജില്ലകള്‍ കാണമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

 

ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് ആ ജില്ലകള്‍. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഈ ഒരു അവസ്ഥയില്‍ നിന്നുമാണ് ഇലവീഴാ പൂഞ്ചിറയെന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. താഴ്‌വരയിലെ തടാകത്തില്‍ ഒറ്റ ഇലകള്‍ വീഴാറില്ല.

 

ila.jpg

നൂലു പോലെ എപ്പോഴും മഴപെയ്ത് നില്‍ക്കുന്ന പൂഞ്ചിറയുടെ താഴ്‌വരയെ കുടയത്തൂര്‍ മല, തോണിപ്പാറ, മാങ്കുന്ന് എന്നീ മലകള്‍ ചുറ്റി നില്‍ക്കുന്നു. ഏതു കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന അന്തരീക്ഷമാണ് ഇവിടേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും ക്ഷണിക്കുന്നത്. തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്നത് സുഖപ്രദമായ അനുഭവങ്ങളാണ്. 

 

 

 

Ilaveezhapoonchira is a breathtaking hill station located 15 km from Thodupuzha and about 60 km from Kottayam, nestled in the Idukki district of Kerala. It can also be reached via Kuvappally–Chakkikav route from Kanjirappally, covering about 9 km.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ

uae
  •  18 hours ago
No Image

യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന

Business
  •  18 hours ago
No Image

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  18 hours ago
No Image

ചുങ്കക്കൊള്ളയിൽ ഉലഞ്ഞ് തിരുപ്പൂർ: 12,000 കോടി നഷ്ടം, മൂന്നു ലക്ഷത്തിലധികം തൊഴിലാളികൾ വഴിയാധാരം 

National
  •  19 hours ago
No Image

പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്

Kuwait
  •  19 hours ago
No Image

വിരമിച്ച പങ്കാളിത്ത പെൻഷൻകാർക്ക് മെഡിസെപ്പ് വേണോ..?  ഒരുവർഷത്തെ പ്രീമിയം  ഒന്നിച്ചടക്കണമെന്ന് സർക്കാർ

Kerala
  •  19 hours ago
No Image

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ

crime
  •  19 hours ago
No Image

108 ആംബുലൻസ് പദ്ധതിയിൽ 250 കോടി കമ്മിഷൻ തട്ടിപ്പ്: ഒന്നാം പിണറായി സർക്കാരിനെതിരെ ചെന്നിത്തല; ആരോഗ്യ മന്ത്രിക്കും പങ്ക്

Kerala
  •  19 hours ago
No Image

'വംശഹത്യാ കൂട്ടക്കൊല അവസാനിപ്പിക്കൂ...സമ്പൂര്‍ണ വെടിനിര്‍ത്തലിനായി ഞാന്‍ യാചിക്കുന്നു' ഗസ്സക്കായി വീണ്ടും മാര്‍പാപ്പ; ആഹ്വാനം കരഘോഷത്തോടെ സ്വീകരിച്ച് വത്തിക്കാന്‍ 

International
  •  19 hours ago
No Image

രാഹുലിനെതിരായ ആരോപണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച്  

Kerala
  •  20 hours ago