HOME
DETAILS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

  
August 27 2025 | 18:08 PM

mobile phone was seized again from kannur central jail

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ന്യൂ ബ്ലോക്കിലെ തടവുകാരന്‍ യുടി ദിനേശന്റെ സെല്ലില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ദിനേശന്റെ സെല്ലില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ കണ്ടെടുത്തത്. ഇയാള്‍ തൃശൂര്‍ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സിം കാര്‍ഡും ഫോണും കണ്ടെടുത്തത്. 

കഴിഞ്ഞ ദിവസം ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞ് കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി പിടിയിലായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. പനങ്കാവ് സ്വദേശി അക്ഷയ് കെ യാണ് പൊലിസിന്റെ പിടിയിലായത്. ജയില്‍ വളപ്പില്‍ എത്തിയ അക്ഷയും സുഹൃത്തുക്കളും മൊബൈല്‍ ഫോണും ലഹരി വസ്തുക്കളും ജയിലിനകത്തേക്ക് എറിയാന്‍ ശ്രമിക്കുകയായിരുന്നു. ജയില്‍ വാര്‍ഡന്‍മാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. 

ജയിലിലേക്ക് വസ്തുക്കള്‍ എറിഞ്ഞ് നല്‍കിയാല്‍ 1000 രൂപ മുതല്‍ 2000 രൂപവരെയാണ് കൂലി. വിശദമായ ചോദ്യം ചെയ്യലില്‍ അക്ഷയ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദേശീയ പാതയോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് നിന്നാണ് മൊബൈലും ലഹരി വസ്തുക്കളും അകത്തേക്ക് എറിയുക. ജയിലിന് പുറത്തുള്ള ആളാണ് ലഹരി വസ്തുക്കളും, മൊബൈലും എറിഞ്ഞ് നല്‍കാന്‍ ഏല്‍പ്പിക്കുന്നത്. സംഭവ സമയത്ത് ജയിലിനകത്ത് നിന്ന് പുറത്തേക്ക് കല്ലെറിഞ്ഞ് സിഗ്നല്‍ നല്‍കും. ജയില്‍ പുള്ളികള്‍ക്ക് സാധനം ലഭിച്ച് കഴിഞ്ഞാല്‍ ഗൂഗിള്‍ പേ വഴി പണം അക്കൗണ്ടിലെത്തുമെന്നും അക്ഷയ് പറഞ്ഞിരുന്നു.

A mobile phone was seized again from Kannur Central Jail. The phone was found in the cell of UD Dinesh, an inmate in the New Block. The Town Police have registered a case and started an investigation into the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വീട് കുത്തിത്തുറന്ന് 23 പവന്‍ സ്വര്‍ണം കവര്‍ന്നു; കേസ്

Kerala
  •  a day ago
No Image

പാസ്‌പോർട്ട് അപേക്ഷയിലെ ഫോട്ടോകൾ സംബന്ധിച്ച നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്‍ വേണ്ട: ഷാഫി പറമ്പില്‍

Kerala
  •  a day ago
No Image

മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍

International
  •  a day ago
No Image

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം

International
  •  a day ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്

Kerala
  •  a day ago
No Image

വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം

Kerala
  •  a day ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും

crime
  •  a day ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Kerala
  •  a day ago
No Image

സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

uae
  •  a day ago