HOME
DETAILS

യുഎഇയിൽ സ്കൂൾ തുറക്കുന്ന ദിവസം ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റ് ഇളവ്; എങ്ങനെയെന്നല്ലേ.........കൂടുതലറിയാം

  
August 21 2025 | 06:08 AM

Ras Al Khaimah Police Launch Traffic Safety Plan for New Academic Year

റാസ് അൽ ഖൈമ: 2025-26 അധ്യയന വർഷം ആരംഭിച്ചതോടെ എമിറേറ്റിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തി. ഈ സാഹചര്യത്തിൽ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമായി ഒരു ട്രാഫിക് സുരക്ഷാ പദ്ധതി ആരംഭിച്ചിരിക്കുകയാണ് റാസ് അൽ ഖൈമ പൊലിസ്.

ആഭ്യന്തര മന്ത്രാലയം നടത്തി വരുന്ന "അപകടരഹിത ദിനം" എന്ന ദേശവ്യാപക കാമ്പയിനിന്റെ ഭാഗമാണ് ഈ പദ്ധതി. ഇതുപ്രകാരം,  സ്കൂൾ തുറക്കുന്ന ദിവസം ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്ന ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കും.

സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും, തിരക്കേറിയ സമയങ്ങളിൽ സ്കൂൾ മേഖലകളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. കൂടാതെ, ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സമയങ്ങളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സംരക്ഷിക്കാനായി ഒരു സമഗ്രമായ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് റാസ് അൽ ഖൈമ പൊലിസിന്റെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി വ്യക്തമാക്കി. 

തിരക്കേറിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സ്കൂളുകൾക്കും വിദ്യാഭ്യാസ സമുച്ചയങ്ങൾക്കും സമീപം, പട്രോളിംഗ് യൂണിറ്റുകളെ വിന്യസിക്കും. രാവിലെ 6:30 മുതൽ 8:30 വരെയും ഉച്ചയ്ക്ക് 1:30 മുതൽ 2:30 വരെയുമാണ് പട്രോളിംഗ് സമയം. "ഗതാഗതം സുഗമമാക്കുക, തിരക്ക് ഒഴിവാക്കുക, ആവശ്യമുള്ളപ്പോൾ തൽക്ഷണ പിന്തുണ നൽകുക തുടങ്ങിയ മാർ​ഗങ്ങളിലൂടെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള യാത്രകൾ സുരക്ഷിതമാക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം," അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രാലയം, എമിറേറ്റ്സ് ട്രാൻസ്പോർട്ട്, ട്രാഫിക് സിസ്റ്റംസ് കമ്പനിയായ സയീദ് എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

The Ras Al Khaimah Police have introduced a comprehensive traffic safety plan to ensure students' safety and reduce traffic congestion with the start of the 2025-26 academic year. The plan includes increased patrols around schools, strict enforcement of traffic rules, and awareness campaigns to educate drivers about safe driving practices ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ

Kerala
  •  2 days ago
No Image

മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത്‌ അധികൃതരുടെ പരാതിയിൽ  കേസെടുത്തു

Kerala
  •  2 days ago
No Image

ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന

Kerala
  •  2 days ago
No Image

ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം

National
  •  2 days ago
No Image

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala
  •  2 days ago
No Image

കേരളത്തെ പോലെ യുഎഇയിലും ഒമാനിലും നബിദിനം സെപ്തംബർ അഞ്ചിന്; കുവൈത്തിലും സൗദിയിലും നാലിന്; മറ്റു അറബ് രാജ്യങ്ങളിലെ തീയതികൾ അറിയാം

uae
  •  2 days ago
No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  2 days ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  2 days ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  2 days ago