
ഇന്ദ്രപ്രസ്ഥത്തിൽ ഉയർന്നു, ഹരിതാഭിമാനത്തിന്റെ ആസ്ഥാനം

ന്യൂഡൽഹി: ഹരിതപ്രസ്ഥാനത്തെ ഹൃദയത്തിലേറ്റിയവർക്ക് അഭിമാനമേകി ഇന്ദ്രപ്രസ്ഥത്തിൽ പച്ചപ്പതാക ഉയർന്നു. രാജ്യതലസ്ഥാനത്ത് ആസ്ഥാന മന്ദിരമെന്ന മോഹം സഫലമായി. ഇന്ത്യൻ യൂനിയൻ മുസ്്ലിം ലീഗിന്റെ സ്ഥാപക നേതാവ് ഖാഇദെ മില്ലത്തിന്റെ നാമധേയത്തിലാണ് സെന്റർ സ്ഥാപിച്ചിരിക്കുന്നത്.
മുസ് ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢോജ്വല ചടങ്ങിൽ മുസ് ലിം ലീഗ് നേതൃത്വത്തിന്റെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വെർച്വൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം.
ഖാഇദെ മില്ലത്ത് സെന്റർ കേന്ദ്രീകരിച്ച് മുസ് ലിം ലീഗിന്റെ സാമൂഹിക ശാക്തീകരണ പദ്ധതികളും മതനിരപേക്ഷ ഇടപെടലുകളും കൂടുതൽ സജീവമായി നടപ്പാക്കുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഭരണഘടനാ സംരക്ഷണം, നീതിയുടെ രാഷ്ട്രീയം, എല്ലാവിഭാഗങ്ങളുടെയും ശാക്തീകരണം എന്നിവ ഉറപ്പുവരുത്തുന്നതിൽ മുസ് ലിംലീഗ് ദേശീയ രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനാ നിർമിതിക്കും ന്യൂനപക്ഷങ്ങളുടെ സ്വതന്ത്ര രാഷ്ട്രീയത്തിനും ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബ് നൽകിയ സംഭാവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദിവാസികൾ, ദളിതർ, പീഡിതവർഗങ്ങൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാവിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ കൂടെയുണ്ടാകും. സാധാരണക്കാരായ പ്രവർത്തകരുടെ സാമ്പത്തികവും വൈകാരികവുമായ പിന്തുണയിലൂടെയാണ് ദേശീയ ആസ്ഥാനമെന്ന സ്വപ്‌നം സാക്ഷാൽകരിക്കുന്നത്.
കാലതാമസത്തിന്റെ കുറ്റബോധമില്ലാതെ ആത്മസംതൃപ്തിയോടൊണ് ഓഫിസ് തുറക്കുന്നത്. ദേശീയ ഓഫിസ് തലസ്ഥാനത്തെ ഒരു രാഷ്ട്രീയ ഓഫിസ് മാത്രമല്ല, മറിച്ച് സമൂഹങ്ങളുടെ ശാക്തീകരണത്തെയും ഐക്യത്തെയും പരിപോഷിപ്പിക്കുകയും സജീവമായ മതേതര ഇടപെടലുകളുടെ കേന്ദ്രത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളും. അതോടൊപ്പം രാജ്യത്തെ വൈവിധ്യത്തെ നിലനിർത്താനും നിലകൊള്ളും. ഏക സിവിൽകോഡിനെ എതിർക്കുന്നത് വൈവിധ്യത്തിന് എതിരായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. മുസ് ലിം ലീഗ് ദേശീയ പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, തമിഴ്നാട് ന്യൂനപക്ഷകാര്യ മന്ത്രി തിരുഅവടി എസ്.എം നാസർ, മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജാർഖണ്ഡ് മുക്തിമോർച്ച എം.പി സർഫറാസ് അഹമ്മദ്, മുസ് ലിംലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറിമാരായ ഖുർറം അനീസ് ഉമർ, അഡ്വ. ഹാരിസ് ബീരാൻ എം.പി, അബ്ദുൽ ബാസിദ്, നവാസ് കനി എം.പി, ദേശീയ അസി. സെക്രട്ടറി ഫാത്തിമ മുസഫർ, ജയന്തി രാജൻ, സമാജ് വാദി പാർട്ടി എം.പി മൗലാന മൊഹിബ്ബുല്ല നദ്വി പ്രസംഗിച്ചു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി നന്ദി പറഞ്ഞു. റാജിഅലി ശിഹാബ് തങ്ങൾ ഖിറാഅത്ത് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരാഴ്ച കൊണ്ട് പിടിയിലായത് 22000 ലധികം പേർ; നിയമലംഘകരെ പിടികൂടാൻ പരിശോധനകൾ കടുപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 4 hours ago
ഇന്ത്യയെ തൊടാൻ പാകിസ്ഥാനും ചൈനയും ഇനി ഏറെ വിയർക്കും; രാജ്യം മുഴുവൻ മൂടുന്ന പ്രതിരോധ കവചം, 2035 ൽ എത്തുന്ന മിഷൻ സുദർശൻ ചക്രയിലേക്ക് ചുവടുവച്ച് ഇന്ത്യ
National
• 4 hours ago
വിരമിച്ച ഇന്ത്യൻ ഇതിഹാസം വീണ്ടും കളത്തിലേക്ക്; പോരാട്ടം ഇനി പുതിയ തട്ടകത്തിൽ
Cricket
• 4 hours ago
വിദ്യാർത്ഥികളുടെ യാത്ര ഇനി കൂടുതൽ എളുപ്പം; സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം
uae
• 4 hours ago
സുരക്ഷാ പ്രശ്നങ്ങൾ; രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ
latest
• 5 hours ago
ഏഷ്യയിൽ കത്തിജ്വലിക്കാൻ സ്‌കൈ; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരൻ മാത്രം നേടിയ ചരിത്രനേട്ടം
Cricket
• 5 hours ago
നബിദിനം; സെപ്റ്റംബർ 4 ന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും അവധി
latest
• 5 hours ago
വിമാന യാത്രക്കാർക്ക് മുന്നറിയിപ്പ്: ഡൽഹിയിലും മുംബൈയിലും കനത്ത മഴ, വിമാനങ്ങൾ വൈകും
National
• 5 hours ago
രാജ്യവ്യാപക കാമ്പയിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; ഓഗസ്റ്റ് 29 വരെ തുടരും
Kuwait
• 6 hours ago
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 6 hours ago
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങള്‍, കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്
Kerala
• 6 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല
Kerala
• 6 hours ago
ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസില്‍ ബ്രേക്കിങ് തകരാര്‍; പരിഭ്രാന്തരായി ജനങ്ങള്‍, വലിയ ശബ്ദമെന്നും പിന്നാലെ പുക ഉയര്‍ന്നെന്നും യാത്രക്കാര്‍
Kerala
• 7 hours ago
അവൻ ഒരിക്കലും സിറാജിനേക്കാൾ മികച്ച ബൗളറല്ല: മുൻ ഇന്ത്യൻ താരം
Cricket
• 7 hours ago
ചാമ്പ്യന്മാരെ അടിച്ചുവീഴ്ത്തി; കേരള ക്രിക്കറ്റ് ലീഗിൽ ചരിത്രം കുറിച്ച് സഞ്ജുവിന്റെ നീല കടുവകൾ
Cricket
• 8 hours ago
11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ഒരു പതിറ്റാണ്ട്; ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാതെ അധികൃതർ
Kerala
• 8 hours ago
മിനി ഊട്ടിയിലെ മാലിന്യം തള്ളൽ; പഞ്ചായത്ത് അധികൃതരുടെ പരാതിയിൽ കേസെടുത്തു
Kerala
• 9 hours ago
ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന
Kerala
• 9 hours ago
അയഞ്ഞ് നേതാക്കള്‍, രാഹുലിനെ കേള്‍ക്കണമെന്ന് വിശദീകരണം; രാജിയില്ലെന്ന് സൂചന, അന്തിമ തീരുമാനം ഇന്ന്
Kerala
• 7 hours ago
ബഹിരാകാശത്തേക്ക് ആദ്യമായി പോയത് ഹനുമാനാണെന്ന് സ്കൂള്‍ വിദ്യാര്‍ഥികളോട് ബിജെപി എംപി അനുരാഗ് താക്കൂര്‍
Kerala
• 7 hours ago.jpeg?w=200&q=75)
ബഹ്റൈൻ : കൂട്ടുപ്രതികളുടെ പേരുകൾ വെളിപ്പെടുത്തി; മയക്കുമരുന്ന് കേസില്‍ പ്രവാസിക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ചു
bahrain
• 8 hours ago