HOME
DETAILS

ദക്ഷിണേന്ത്യയെ 'മയക്കുന്ന' ഹരിയാനയിലെ കിച്ചണുകൾ തിരിച്ചറിഞ്ഞു; മൂന്ന് ആഫ്രിക്കൻ സ്വദേശികൾ പിടിയിലെന്ന് സൂചന

  
Web Desk
August 25 2025 | 01:08 AM

Haryana kitchens bewitching South India identified Three African nationals arrested

കോഴിക്കോട്: കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനത്തേക്കെത്തുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി. ഡൽഹി, ഹരിയാന പൊലിസിനൊപ്പം കോഴിക്കോട് ടൗൺപൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണേന്ത്യയിലേക്ക് ഒഴുകിയിരുന്ന രാസലഹരിയുടെ കേന്ദ്രം കണ്ടെത്താൻ സാധിച്ചത്. ഹരിയാനയിലെ ഗുർഗോണിലെ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലാണ് രാസലഹരി ഉൽപാദിപ്പിക്കുന്ന കിച്ചണുകൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.

ഇതിന് നേതൃത്വം നൽകിയ മൂന്ന് ആഫ്രിക്കൽ സ്വദേശികളെയും പൊലിസ് പിടികൂടിയതായാണ് സൂചന. പ്രതികളെ ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോഴിക്കോടെത്തിക്കും. ആദ്യമായാണ് രാസലഹരി ഉൽപാദിപ്പിക്കുന്ന കിച്ചണുകൾ കണ്ടെത്തുന്നത്. ബംഗളൂരുവിലും ഡൽഹിയിലും ഇവ  ഉണ്ടെന്ന വിവരം ലഭിച്ചതല്ലാതെ  അന്വേഷണ ഏജൻസികൾക്ക് കിച്ചണുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് മൂന്ന് സംസ്ഥാന പൊലിസ് സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കിച്ചണുകൾ തിരിച്ചറിഞ്ഞത്. 

ഈ വർഷം ഫെബ്രുവരിയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് നിന്ന് 778 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം പുതുക്കോട്ട് സ്വദേശി കെ.സിറാജിനെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ഹിമാചൽ പ്രദേശിൽ ഉൾപ്പെടെ ലഹരിക്കേസിൽ പ്രതിയായ സിറാജ് ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 

ടൗൺ പൊലിസ് രണ്ട് ടീമുകളായാണ് അന്വേഷണം നടത്തിയത്. എസ്.ഐ സജിഷിനോബും സംഘവും ഡൽഹിയിലും ഹരിയാനയിലുമായിരുന്നു അന്വേഷിച്ചത്. മറ്റൊരു സംഘം ഹിമാചൽപ്രദേശിലും അന്വേഷണം നടത്തി. അന്വേഷണത്തിൽ ഡൽഹി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന ആഫ്രിക്കൽ സ്വദേശി ഹെൻട്രിയെ തിരിച്ചറിഞ്ഞു. ഇയാളെ സംബന്ധിച്ച  വിവരങ്ങൾ  ഡൽഹി, ഹരിയാന പൊലിസിന്  കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുർഗോണിൽ രാസലഹരി ഉൽപാദിപ്പിക്കുന്ന കിച്ചൺ കണ്ടെത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ ലുലു മാൾ നിർമ്മാണം വൈകുന്നതിന് കാരണം രാഷ്ട്രീയ ഇടപെടലുകൾ; എം.എ. യൂസഫലി

Kerala
  •  2 hours ago
No Image

സ്‌കോർപിയോ, ബുള്ളറ്റ്, സ്വർണം, പണം... നൽകിയത് വൻസ്ത്രീധനം; അതൊന്നും മതിയാകാതെ ആക്രമിച്ച് കൊലപ്പെടുത്തി, നിക്കിയുടെ മരണത്തിൽ കൂടുതൽ അറസ്റ്റ്, വിപിനെ വെടിവെച്ച് പൊലിസ് | Nikki Bhati

National
  •  3 hours ago
No Image

ഈ വർഷം ഇതുവരെ 12,000-ലധികം ലംഘനങ്ങൾ; പബ്ലിക് വൈഫൈ ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  3 hours ago
No Image

സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കത്തില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ തകര്‍ത്തത് ആയിരത്തിലേറെ കെട്ടിടങ്ങള്‍ 

International
  •  3 hours ago
No Image

ബാഴ്സയും പാരീസും മയാമിയുമല്ല! മെസി കളിച്ച മറ്റൊരു ടീമിനെതിരെ ഞെട്ടിക്കുന്ന ഗോളടിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  3 hours ago
No Image

ഒരാഴ്ച കൊണ്ട് പിടിയിലായത് 22000 ലധികം പേർ; നിയമലംഘകരെ പിടികൂടാൻ പരിശോധനകൾ കടുപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

ഇന്ത്യയെ തൊടാൻ പാകിസ്ഥാനും ചൈനയും ഇനി ഏറെ വിയർക്കും; രാജ്യം മുഴുവൻ മൂടുന്ന പ്രതിരോധ കവചം, 2035 ൽ എത്തുന്ന മിഷൻ സുദർശൻ ചക്രയിലേക്ക് ചുവടുവച്ച് ഇന്ത്യ

National
  •  4 hours ago
No Image

വിരമിച്ച ഇന്ത്യൻ ഇതിഹാസം വീണ്ടും കളത്തിലേക്ക്; പോരാട്ടം ഇനി പുതിയ തട്ടകത്തിൽ

Cricket
  •  4 hours ago
No Image

വിദ്യാർത്ഥികളുടെ യാത്ര ഇനി കൂടുതൽ എളുപ്പം; സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

uae
  •  4 hours ago
No Image

സുരക്ഷാ പ്രശ്നങ്ങൾ; രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ

latest
  •  5 hours ago