HOME
DETAILS

സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി  

  
August 23 2025 | 03:08 AM

Girl Trapped Overnight in Odisha School Rescued in Critical Condition

 

ഭുവനേശ്വര്‍: രണ്ടാം ക്ലാസുകാരി ഒരു രാത്രി മുഴുവന്‍ സ്‌കൂളിനുള്ളില്‍ കുടുങ്ങി. ഒഡിഷയിലെ കേന്ദുഝര്‍ ജില്ലയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ചയാണ് കുട്ടി സ്‌കൂളില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച സ്‌കൂള്‍ വിട്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ പോയതിന് ശേഷവും കുട്ടി സ്‌കൂളിനുള്ളില്‍ത്തന്നെ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ സ്‌കൂള്‍ ഗേറ്റ് കീപ്പര്‍ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ വിവരമറിയിച്ചിരുന്നു. 

രാത്രി മുഴുവന്‍ നാട്ടുകാര്‍ കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്‌കൂളിനുള്ളില്‍ കുടുങ്ങിയ കുട്ടി ജനലിന്റെ ഇരുമ്പ് ഗ്രില്ലുകള്‍ക്കിടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിനിടെ തല കുടുങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കുട്ടിയെ ജനലില്‍ കുടുങ്ങിയ നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

 


കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടി ജനലില്‍ കുടുങ്ങിയ വിഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. സാധാരണ സ്‌കൂളിലെ പാചകക്കാരനാണ് ക്ലാസ്മുറികള്‍ പൂട്ടിയിരുന്നത്. എന്നാല്‍ കനത്ത മഴ കാരണം അദ്ദേഹം അവധിയായിരുന്നു. 

വൈകുന്നേരം 4:10ന് ക്ലാസ് മുറികള്‍ അടയ്ക്കാനായി ഏഴാം ക്ലാസിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് അയച്ചത്. ഈ സമയം രണ്ടാം ക്ലാസുകാരിയായ കുട്ടി ഡെസ്‌കിന് താഴെ ഉറങ്ങുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ വിദ്യാര്‍ത്ഥികള്‍ മുറി പൂട്ടി എന്നാണ് സ്‌കൂളിലെ അധ്യാപികയായ സഞ്ജിതയുടെ വിശദീകരണം.

 

 

A Class 2 student was found trapped inside a government school in Kendujhar district, Odisha, after spending an entire night alone. The incident occurred on Thursday, when the girl was accidentally locked inside the school after classes ended.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  5 hours ago
No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  5 hours ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  6 hours ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  6 hours ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  6 hours ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  6 hours ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  6 hours ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  7 hours ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  7 hours ago
No Image

മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്

National
  •  7 hours ago