HOME
DETAILS

ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വിനോദ സഞ്ചാര കേന്ദ്രത്തിൽ തള്ളി

  
പി. മുഹമ്മദ് സ്വാലിഹ്
August 24 2025 | 02:08 AM

Plastic waste collected by Haritha Karma Sena dumped at tourist spot

മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രമായ മൊറയൂർ അരിമ്പ്ര മലയിലെ 'മിനി ഊട്ടിയിൽ' ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വൻ തോതിൽ തള്ളി ഏജൻസികൾ. കോഴിക്കോട് കോർപറേഷൻ, കോട്ടയം ഈരാറ്റുപേട്ട നഗരസഭ എന്നിവടങ്ങളിൽനിന്ന് ശേഖരിച്ച അജൈവ മാലിന്യമാണ് മൊറയൂർ പഞ്ചായത്തിലുൾപ്പെട്ട മിനി ഊട്ടിയിലെ ഗ്ലാസ് ബ്രിജ്, കെ.എസ്.വൈ കമ്പനി എന്നിവയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അർധരാത്രിയിൽ തള്ളിയത്. തൊട്ടപ്പുറത്ത് ഊരകം പഞ്ചായത്തിലുൾപ്പെട്ട പ്രദേശത്തും സമാന രീതിയിൽ മാലിന്യം തള്ളിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ചൊവാഴ്ച വീണ്ടും മാലിന്യം തള്ളിയതോടെ മൊറയൂർ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ ഈരാറ്റുപേട്ടയിലെയും കോഴിക്കോട് കോർപറേഷനിലെയും ടെക്സ്റ്റയിൽസുകൾ, ജ്വല്ലറികൾ എന്നിവയുടെ കവറുകൾ, ഫ്ളിപ്പ്കാർട്ട് പാർസൽ കവറുകൾ തുടങ്ങിയവ കണ്ടെടുത്തത്. കോഴിക്കോട് കോർപറേഷനിൽ ഹരിതകർമ സേന ഉപയോഗിക്കുന്ന 'അഴക്' എന്ന് രേഖപ്പെടുത്തിയ കവറുകളും ഇക്കൂട്ടത്തിലുണ്ട്. 

വേർതിരിച്ച ശേഷം ബാക്കി വന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തള്ളിയവയിൽ കൂടുതലും. വേർതിരിക്കാത്ത അജൈവ മാലിന്യവുണ്ട്. കോനാരി, മലബാർ, നാച്ചുറൽസ് എന്നീ ഏജൻസികളാണ് കോഴിക്കോട് കോർപറേഷനിലെ മാലിന്യം ശേഖരിക്കുന്നത്. സർക്കാർ അംഗീകൃത ഏജൻസിയായ 'തിരുവോണം' ആണ് ഈരാറ്റുപേട്ടയിലെ ഹരിതകർമ സേനയുടെ മാലിന്യം ശേഖരിക്കുന്നത്. കഴിഞ്ഞ 14, 15 തീയതികളിലാണ് ഇവർ അവസാനമായി ഹരിതകർമ സേനയിൽനിന്ന് അജൈവ മാലിന്യം ശേഖരിച്ചത്. 

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൊറയൂർ പഞ്ചായത്ത്, മലപ്പുറം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർക്കും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർക്കും കൊണ്ടോട്ടി പൊലിസിലും പരാതി നൽകി. ഏജൻസിയുടെ കരാറും ലൈസൻസും റദ്ദാക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയർപഴ്സൺ സുഹറ അബ്ദുൽ ഖാദർ അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അറിയിച്ചു.

ഈരാറ്റുപേട്ടയിൽ നിന്നും മാലിന്യം വന്ന വഴി

മിനി ഊട്ടിയിലെ മാലിന്യത്തിൽ ഏറ്റവും കൂടുതലുള്ളത് ഈരാറ്റുപേട്ടയിലേതാണ്. ഈരാറ്റുപേട്ട നഗരസഭയുടെ മാലിന്യ ശേഖരണം 2023 മുതൽ നടത്തുന്നത് തിരുവോണം എന്ന സർക്കാർ അംഗീകൃത ഏജൻസിയാണ്. ഹരിതകർമസേനയിൽ നിന്നും ശേഖരിച്ച മാലിന്യവുമായി കെ.എൽ 41, എസ്. 7608 വാഹനം 14 ന് ഉച്ചക്ക് 3.49 ന് പുറപ്പെടുന്നു. തൊട്ടടുത്ത ദിവസം ഏതാണ്ട് അതേ സമയത്ത് കെ.എൽ 10 എ. സെഡ് 9241 വാഹനവും പ്ലാസ്റ്റിക് മാലിന്യവുമായി പുറപ്പെടുന്നു. തലയോലപ്പറമ്പിലേക്കാണ് പുറപ്പെട്ടതെന്ന് തിരുവോണം ഏജൻസി അവകാശപ്പെടുന്നത്. മിനി ഊട്ടിയിൽ മാലിന്യം കാണപ്പെടുന്നത് മൂന്ന് ദിവസം കഴിഞ്ഞ് തിങ്കളാഴ്ച. അതുവരെ മാലിന്യം എവിടെയായിരുന്നുവെന്നും ഏത് വാഹനത്തിലാണ് മിനി ഊട്ടിയിലെത്തിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. മിനി ഊട്ടിയിലെത്താൻ ജില്ലയിലെ പലയിടങ്ങളിൽ നിന്നും വഴികളുണ്ടെങ്കിലും അറവങ്കര-മൈലാടി- മിനി ഊട്ടി റോഡിൽ ചിലയിടങ്ങളിലെല്ലാം വീണുകിടക്കുന്ന മാലിന്യ ചാക്കുകൾ വഴിയേതെന്ന് ചൂണ്ടിക്കാട്ടുന്നു. മിനി ഊട്ടിയിലെ കരിങ്കൽ ക്വാറികളിൽ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് സ്ഥിരമായി കരിങ്കല്ലുമായി ലോറികൾ പോവാറുണ്ടെന്നും അവ തിരിച്ച് വരുമ്പോൾ മാലിന്യം തിരികെ കൊണ്ട് വന്ന് തള്ളിയതാവാമെന്ന സംശയവും നാട്ടുകാർക്കുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  15 hours ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  15 hours ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  15 hours ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  16 hours ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  16 hours ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  17 hours ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  17 hours ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  17 hours ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  17 hours ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  18 hours ago