
ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ ഏറ്റവും അസ്വസ്ഥൻ ആ താരമായിരിക്കും: ഡിവില്ലിയേഴ്സ്

ശ്രേയസ് അയ്യരെ ഏഷ്യ കപ്പിലെടുക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ശ്രേയസിനെ ഏഷ്യ കപ്പിൽ എടുക്കാത്ത തീരുമാനം തനിക്ക് വിചിത്രമായി തോന്നിയെന്നാണ് എബിഡി പറഞ്ഞത്.
2025 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സൂപ്പർതാരം ശ്രേയസ് അയ്യർ ഇടം നേടിയിരുന്നില്ല. സമീപ കാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അയ്യരിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതെ പോവുകയായിരുന്നു. ഇപ്പോൾ ശ്രേയസിനെ ഏഷ്യ കപ്പിലെടുക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. ശ്രേയസിനെ ഏഷ്യ കപ്പിൽ എടുക്കാത്ത തീരുമാനം തനിക്ക് വിചിത്രമായി തോന്നിയെന്നാണ് എബിഡി പറഞ്ഞത്.
''ഇത് ബുദ്ധിമുട്ടാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം മികച്ച ക്രിക്കറ്റ് കളിച്ചു. ശ്രേയസ് അയ്യർ ആയിരിക്കും ഈ തീരുമാനത്തിൽ ഏറ്റവും അസ്വസ്ഥനാകുക എന്നാണ് ഞാൻ കരുതുന്നു. അദ്ദേഹം വളരെ പക്വതയുള്ള താരമായി മാറി. അദ്ദേഹം ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തി. അത്തരത്തിലൊരു താരത്തെ ടീമിലെടുക്കാത്ത വിചിത്രമായി തോന്നുന്നു'' എബി ഡിവില്ലിയേഴ്സ് പറഞ്ഞു.
2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു.
അതേസമയം സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവ ഉൾപ്പെടുന്നതാണ് എ ഗ്രൂപ്പ്.
മത്സരങ്ങൾ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നടക്കുക, ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ വീതം ഉണ്ടാകും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ ഫോറിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ കളിക്കും, ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. അടുത്ത വർഷത്തെ ടി20 ലോകകപ്പിനെ മുൻനിർത്തി, ഈ വർഷത്തെ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ ആണ് സംഘടിപ്പിക്കപ്പെടുന്നത്.
Former South African player AB de Villiers is speaking out about the Indian Cricket Board's decision not to pick Shreyas Iyer for the Asia Cup. AB de Villiers said that he found the decision not to pick Shreyas Iyer for the Asia Cup strange.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ
National
• 15 hours ago
സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം
Kerala
• 15 hours ago
കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക് പരുക്ക്
Kerala
• 15 hours ago
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ
Kerala
• 15 hours ago
ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു
Cricket
• 16 hours ago
ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ
National
• 16 hours ago
നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത
uae
• 16 hours ago
ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം
International
• 17 hours ago
യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം
National
• 17 hours ago
ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു
National
• 18 hours ago
ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങൾ മൂത്രം കൊണ്ട് കഴുകിയ ജോലിക്കാരി ഒളിക്യാമറയിൽ കുടുങ്ങി; ഞെട്ടൽ മാറാതെ വീട്ടുകാർ
National
• 18 hours ago
വാടകയ്ക്ക് വീട് എടുക്കും; ഉടമ അറിയാതെ പണയത്തിന് നല്കി പണം തട്ടും: കോഴിക്കോട് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ
Kerala
• 18 hours ago
ഗർഭിണിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ നദിയിലെറിഞ്ഞു; ഭർത്താവ് പൊലിസ് പിടിയിൽ
National
• 19 hours ago
പുണ്യ റബീഉല്‍ അവ്വലിന് വരവേല്‍പ്പ്; സമസ്തയുടെ ശതാബ്ദി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി കോഴിക്കോട് ജില്ലാ മീലാദ് വിളംബര റാലി
organization
• 19 hours ago
യുഎഇയുടെ വഴിയേ ഒമാനും; നിക്ഷേപകരെ ആകർഷിക്കാൻ ഗോൾഡൻ വിസയും മറ്റു വമ്പൻ പദ്ധതികളും അവതരിപ്പിക്കുന്നു
oman
• 20 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി, ജാഗ്രതാ നിര്‍ദേശം
Kerala
• 20 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിയായ 25 വയസ്സുകാരന്
Kerala
• 20 hours ago
വേനൽക്കാലം അവസാന ഘട്ടത്തിൽ; അറേബ്യൻ ഉപദ്വീപിൽ സുഹൈൽ നക്ഷത്രം ഉദിച്ചു; ഗൾഫ് രാജ്യങ്ങളെ കാത്തിരിക്കുന്നത് തണുത്ത ദിനങ്ങൾ
Saudi-arabia
• 21 hours ago
നബിദിനം സെപ്തംബർ 5 വെള്ളിയാഴ്ച്ച
latest
• 19 hours ago
പെരിയ ഇരട്ട കൊലക്കേസ്: പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Kerala
• 19 hours ago
വെറും 20 റിയാൽ കൊണ്ട് മസ്കത്തിൽ നിന്ന് ഇന്ത്യയിലെത്താം; പ്രവാസികൾക്ക് വമ്പൻ ഓഫറുമായി സലാം എയർ
oman
• 19 hours ago